അതോടെ വേഗത്തില്‍ പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കാനും ആഗിരണം ചെയ്യാനും ശരീരത്തിനു സാധിക്കും. ശരീരത്തിന് ഭക്ഷണം കൂടുതല്‍ ഫലപ്രദമായി സംസ്കരിക്കാന്‍ നെയ്യുടെ സാന്നിധ്യത്തിലൂടെ കഴിയും.
നെയ് പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുന്നതിനാല്‍ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണ്.
വിഷാംശം ഇല്ലാതാക്കും ശരീരത്തിനുള്ളിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നതാണ് നെയ്. ആയുര്‍വേദത്തില്‍ വിഷാംശം ഇല്ലാതാക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഏറ്റവും അധികം ഉപയോഗിക്കുന്നത് നെയ്യാണ്.
ഇത് വന്‍കുടല്‍ കോശങ്ങള്‍ക്ക് ഊര്‍ജം നല്‍കുകയും ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ പ്രോത്സാഹിപ്പിക്കും.
കുടലിന്റെ ലൈനിംഗ് മെച്ചപ്പെടുത്തല്‍, ആരോഗ്യകരമായ മലവിസര്‍ജനം, മെച്ചപ്പെട്ട പോഷക ആഗിരണം, രോഗപ്രതിരോധ ശേഷി എന്നിവയിലേക്കും നെയ് നമ്മളെ നയിക്കും.
കുടലിലെ വീക്കം, മെറ്റബോളിസം വിവിധ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒരു സാധാരണ പ്രശ്നമാണ് കുടലിലെ വീക്കം. ഇതു തടയാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഏജന്റാണ് നെയ്.
ഇതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ കുടല് വീക്കപോലുള്ള ഇറിറ്റബിള്‍ ബോവല്‍ സിന്‍ഡ്രോം (ഐബിഎസ്) മയപ്പെടുത്തുന്നതിനു സഹായിക്കും.
ഭക്ഷണത്തില്‍ നെയ് ഉള്‍പ്പെടുത്തുന്നതിലൂടെ വീക്കം കുറയ്ക്കാനും ഐബിഎസിന്റെയും കുടല് സംബന്ധമായ മറ്റ് പ്രശ്നങ്ങളുടെയും ലക്ഷണങ്ങള്‍ ലഘൂകരിക്കാനും കഴിയും. നെയ്യുടെ സവിശേഷതയാണ് ഫാറ്റി ആസിഡ് പ്രൊഫൈല്‍.
ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നെയ് കലോറി കൂടുതലുള്ള ഭക്ഷണമാണ്. അതിനാല്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കുക.