അതുപോലെ ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചര്‍മം, ഇരുമ്പ് ചര്‍മത്തിന്റെ ഇലാസ്തികതയും ശക്തിയും നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനായ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ വിറ്റാമിന്‍ സി അത്യാവശ്യമാണ്. പ്രായം കൂടുമ്പോള്‍ കൊളാജന്‍ ഉത്പാദനം കുറയുകയും ചര്‍മത്തില്‍ ചുളിവുണ്ടാകുകയും ചെയ്യും.
ഇത് ഒരു പരിധിവരെ തടഞ്ഞ് യുവത്വവും ആരോഗ്യകരവുമായ ചര്‍മം നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിന്‍ സി സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന നോണ്‍-ഹേം ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുന്നു.
ഇരുമ്പിനെ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യുന്ന രൂപത്തിലേക്ക് വിറ്റാമിന്‍ സി പരിവര്‍ത്തനം ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
ഹൃദയാരോഗ്യം, കണ്ണ് വിറ്റാമിന്‍ സി ഹൃദയത്തിന്റെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നു. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തധമനികളിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കും. ആന്റിഓക്സിഡന്റ് എന്ന നിലയില്‍, വിറ്റാമിന്‍ സി കോശങ്ങളെയും ടിഷ്യുകളെയും ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തില്‍ വിറ്റാമിന്‍ സിക്ക് പ്രധാന പങ്കുണ്ട്. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കും.
കാഴ്ച നഷ്ടത്തിലേക്ക് നയിച്ചേക്കാവുന്ന രണ്ട് സാധാരണ നേത്രരോഗങ്ങളായ തിമിരവും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനും തടയുന്നതിന് വിറ്റാമിന്‍ സി ഉപകാരപ്രദമാണ്.