പെരിഡോണ്ടല്‍ രോഗം മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. ഇതിനകം തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മോണരോഗം കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
പുകവലി, പ്രമേഹം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ അപകടസാധ്യത ഘടകങ്ങള്‍ പെരിഡോണ്ടല്‍ രോഗത്തിനും ഹൃദ്രോഗത്തിനും കാരണമാകും. മോണരോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും സൂക്ഷ്മമായതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.
ഇത് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് മൂലകാരണമാകും.
ദന്ത പരിചരണം വായയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഒപ്പം ഹൃദയത്തെ സംരക്ഷിക്കുന്നതിനും മോണരോഗം തടയുന്നത് നിര്‍ണായകമാണ്. വായ ശുചിത്വത്തിന്റെയും പതിവ് ദന്ത പരിശോധനയുടെയും ആവശ്യകതയാണ് ഇവിടെ തെളിയുന്നത്.
ശുചീകരണത്തിനും പരിശോധനയ്ക്കുമായി വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും ദന്തഡോക്ടറെ സന്ദര്‍ശിക്കുന്നത് നല്ലതാണ്. ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യുക, മൗത്ത് വാഷ് ഉപയോഗിക്കുക എന്നിങ്ങനെ മോണ രോഗ സാധ്യത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
പുകവലി ഒഴിവാക്കുക, പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക എന്നിവയും മോണ, വായ, പല്ല് എന്നിവയുടെ ആരോഗ്യത്തിനു നിര്‍ണായകമാണ്, ഒപ്പം ഹൃദയാരോഗ്യത്തിനും.