ആമാശയത്തിലെ അസ്വസ്ഥത കുറയ്ക്കാനും ദഹന പേശികളെ അയവുവരുത്തുന്നതിനും സഹായിക്കുന്ന ഘടകങ്ങള്‍ ചമോമൈലിനുണ്ട്. ഇത് ഓക്കാനം ലഘൂകരിക്കും.
ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ചമോമൈല്‍ ചായ കഴിക്കുന്നത്, പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുമ്പ്, സമ്മര്‍ദ്ദത്തില്‍ നിന്നോ ദഹന വൈകല്യങ്ങളില്നിന്നോ ഉള്ള ഓക്കാനം കുറയ്ക്കാന്‍ സഹായിക്കും.
ആപ്പിള്‍ സിഡെര്‍ വിനാഗിരി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കും. അതുപോലെ ദഹനക്കേട് അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന ഓക്കാനം കുറയ്ക്കാനും ഇതു സഹായകമാണ്.
ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി ആവശ്യമെങ്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിക്കാവുന്നതാണ്.
ജീരകം, ഗ്രാമ്പു ചായ ജീരകത്തിന് ആന്റി-ഇന്‍ഫ്ലമേറ്ററി, കാര്‍മിനേറ്റീവ് ഗുണങ്ങള്‍ ഉണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ആമാശയ അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. അതോടെ ഓക്കാനം ശമിപ്പിക്കപ്പെടും.
ഭക്ഷണത്തിനുശേഷം ജീരകം കഴിക്കുന്നത് ഗ്യാസ് അല്ലെങ്കില്‍ ദഹനക്കേട് മൂലമുണ്ടാകുന്ന ഓക്കാനം അടക്കമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായകമാണ്. അതുപോലെ ഗ്രൂമ്പു ചായയും ഓക്കാന പ്രശ്നങ്ങള്‍ക്കു ശമനമുണ്ടാക്കും.
ഗ്രാമ്പുവില്‍ അടങ്ങിയിരിക്കുന്ന യൂജെനോള്‍ എന്ന സംയുക്തം ആമാശയത്തെ ശാന്തമാക്കുന്നതിലൂടെയാണിത്.