മസില്‍ കയറുന്നു
Wednesday, February 17, 2021 4:47 PM IST
ഞാന്‍ 28 വയസുള്ള വിവാഹിതയാണ്. എന്‍റെ പ്രശ്‌നം ഞങ്ങളുടെ ലൈംഗികജീവിതത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കാലില്‍ മസില്‍ കയറുന്നുവെന്നതാണ് എന്റെ പ്രശ്‌നം. വികാരത്തിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ കാല്‍മുട്ടിനുതാഴെ നിന്നു മസില്‍ പന്തുപോലെ ഉരുണ്ടുകയറി തുടയില്‍ വന്നിരിക്കുന്ന അവസ്ഥയാണ്.

ചിലപ്പോള്‍ രണ്ടു കാലിലും ഇങ്ങനെ സംഭവിക്കും. അതിശക്തമായ വേദനയാണ്. മസില്‍ കയറിയതു തിരുമി താഴേക്ക് ഇറക്കണമെന്നു തോന്നും. പക്ഷേ മിക്കവാറും സാധിക്കില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പോലും മസില്‍ കയറിയത് അതുപോലെതന്നെ കാണാം. മസില്‍ കയറിയുള്ള വേദനയോര്‍ത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പോലും ഭയമാണ്. ഭര്‍ത്താവ് പറയുന്നത് ഇതെല്ലാം എന്‍റെ തോന്നലുകളാണെന്നാണ്. അങ്ങനെയാണോ ഡോക്ടര്‍. ഇതിന് പ്രതിവിധി എന്താണ്?


-എസ്.എസ് കോഴഞ്ചേരി

= വിറ്റാമിന്‍ഡിയും കാത്സ്യവും നോക്കണം. Ev-ion ഗുളിക കഴിക്കുന്നത് സഹായകരമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തിലെ മസിലുകളില്‍ സമ്മര്‍ദമേല്‍ക്കാറുണ്ട്. പലപ്പോഴും നമ്മള്‍ അത് അറിയാറില്ല.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള ചില പൊസിഷനുകളും ചിലരില്‍ മസില്‍ ടെന്‍ഷന്‍ കൂട്ടാറുണ്ട്. ഒപ്പം കടുത്ത വേദനയും ഉണ്ടാക്കും. കാലില്‍ മസില്‍ ഉരുണ്ടു കയറുന്നതിന്റെ കാരണം മിക്കവാറും അതായിരിക്കാനാണ് സാധ്യത. യൂട്രസിലോ ഓവറിയിലോ മുഴ ഉണ്ടോയെന്നും നോക്കണം.