ചൊ​റി​ച്ചി​ലി​നു പി​ന്നി​ലെ മ​നഃ​ശാ​സ്ത്രരഹസ്യം
ഈ ​അ​ടു​ത്ത​കാ​ല​ത്ത് 13 വ​യ​സു​ള്ള ഒ​രു കു​ട്ടി​യെ ദുഃ​ഖാ​ർ​ത്ത​രാ​യ മാ​താ​പി​താ​ക്ക​ൾ എ​ന്‍റെ അ​ടു​ക്ക​ൽ കൊ​ണ്ടു​വ​ന്നു. അ​വ​ളു​ടെ പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണം ദേ​ഹ​മാ​സ​ക​ലം ചൊ​റി​ച്ചി​ലാ​യി​രു​ന്നു. കൂ​ടെ​ക്കൂ​ടെ​യു​ള്ള നി​ർ​ബ​ന്ധി​ത​മാ​യ ചൊ​റി​ച്ചി​ൽ ദേ​ഹ​ത്ത് ചു​വ​ന്ന പാ​ടു​ക​ൾ വ​രു​ത്തി. കൂ​ടാ​തെ സ്വ​ഭാ​വ​ത്തി​ലും ചി​ല വ്യ​തി​യാ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്ക് അ​വ​ൾ ക്ഷോ​ഭി​ക്കു​ക, ക​ര​യു​ക, ക്ലാ​സി​ൽ ഗു​രു​ക്ക​ന്മാ​രെ അ​ഭി​മു​ഖീ​ക​രി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യേ​ണ്ടി​വ​രു​ന്പോ​ൾ അ​മി​ത​മാ​യി കൈ​ക​ൾ ത​ണു​ക്കു​ക, വി​റ​യ്ക്കു​ക, നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​ക്കു​ക, ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ പേ​ടി​ച്ചു​വി​റ​ച്ച് എ​ല്ലാം മ​റ​ന്നു​പോ​കു​ക, കൂ​ടെ​ക്കൂ​ടെ ആ​ബ്സ​ന്‍റ് മൈ​ൻ​ഡ് ആ​കു​ക തു​ട​ങ്ങി​യ വി​ഷ​മ​ത​ക​ളും അ​വ​ളി​ൽ വ​ർ​ധി​ച്ചു​കൊ​ണ്ടി​രു​ന്നു.

വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങി​യാ​ൽ ശാ​ന്ത​സ്വ​ഭാ​വ​മു​ള്ള ന​ല്ല കു​ട്ടി. വീ​ട്ടി​ൽ തൊ​ട്ട​തി​നും പി​ടി​ച്ച​തി​നു​മൊ​ക്കെ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ്വ​ഭാ​വം. അ​ധ്യാ​പ​ക​രാ​യ മാ​താ​പി​താ​ക്ക​ളി​ൽ ത​ങ്ങ​ളു​ടെ ഏ​ക​മ​ക​ളു​ടെ ഇ​ത്ത​രം പെ​രു​മാ​റ്റ​ത്ത​ക​രാ​റു​ക​ൾ ആ​ദ്യം ഷോ​ക്കു​ണ്ടാ​ക്കി​യെ​ങ്കി​ലും ക്ര​മേ​ണ വ​ള​ർ​ന്നു​വ​രു​ന്പോ​ൾ എ​ല്ലാം മാ​റി​ക്കൊ​ള്ളും എ​ന്ന​വ​ർ ആ​ശ്വ​സി​ച്ചു.

എ​ന്നി​രു​ന്നാ​ലും ശ​രീ​ര​ത്തെ ചൊ​റി​ച്ചി​ൽ കൂ​ടി​ക്കൂ​ടി വ​രി​ക​യും പ​ഠ​നം ദു​ഷ്ക​ര​മാ​കു​ക​യും ചെ​യ്ത​പ്പോ​ൾ അ​വ​ർ മ​ക​ളെ പ​ല ഡോ​ക്‌​ട​ർ​മാ​രെ​യും കാ​ണി​ച്ചു. അ​വ​ർ ന​ൽ​കി​യ ആന്‍റി അലർജിക് മ​രു​ന്നു​ക​ൾ കൊ​ടു​ത്തു. പ​ക്ഷേ ഇത്തരം മരുന്നുകൾ ഒ​ന്നുംതന്നെ പ്ര​തീ​ക്ഷി​ച്ച ഗു​ണം ചെ​യ്യു​ന്നി​ല്ലെ​ന്നു ക​ണ്ട​പ്പോ​ൾ അ​വ​ർ അ​വ​ളെ പ്ര​സി​ദ്ധ​നാ​യ ഒ​രു അ​ല​ർ​ജി സ്പെ​ഷ​ലി​സ്റ്റി​നെ കാ​ണി​ച്ചു. അ​വ​ളു​ടെ രോ​ഗം സൈ​ക്കോ​ജ​നി​ക് ഇച്ച് ഡി​സോ​ർ​ഡ​ർ ആ​ണെ​ന്ന് ഡോ​ക്‌​ട​ർ അ​വ​രെ പ​റ​ഞ്ഞു​മ​ന​സി​ലാ​ക്കി. മ​നഃ​ശാ​സ്ത്ര ചി​കി​ത്സ ന​ൽ​കി​യാ​ൽ ഈ ​അ​വ​സ്ഥ ഭേ​ദ​പ്പെ​ടു​ത്താ​മെ​ന്ന് ഡോ​ക്‌​ട​ർ പ​റ​ഞ്ഞു. ഹാബിറ്റ് ഡി​സോ​ർ​ഡ​ർ ആ​യ​തി​നാ​ലാ​ണ് അ​ത് തു​ട​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ​മാ​ണ് മാ​താപിതാ​ക്ക​ളെ എ​ന്‍റെ അ​ടു​ക്ക​ൽ എ​ത്തി​ച്ച​ത്.

ഒ​റ്റ നോ​ട്ട​ത്തി​ൽ​ത്ത​ന്നെ ഭ​യ​വും ഉ​ത്ക​ണ്ഠ​യും അ​വ​ളെ ഉ​ല​ച്ചി​ട്ടു​ണ്ടെ​ന്നും പെ​രു​മാ​റ്റ പ്ര​തി​ക​ര​ണ​ങ്ങ​ളെ​ല്ലാം വ​ല്ലാ​തെ ഒ​തു​ങ്ങി ഉ​ൾ​വ​ലി​ഞ്ഞ് അ​വ​ൾ സ്ത​ബ്ധ​യാ​കു​ന്ന​തും മ​നഃ​ശാ​സ്ത്ര​ജ്ഞ​ൻ അ​തി​വേ​ഗം മ​ന​സി​ലാ​ക്കി. സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ ടെ​ൻ​ഷ​ൻ കു​റ​ച്ച് വീ​ണ്ടും മി​ടു​ക്കി​യാ​യി പ​ഠി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ത്യാ​ശ ന​ൽ​കി​യ​പ്പോ​ൾ അ​വ​ൾ ആ ​സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ ഇ​ത്ര​യ​ധി​കം ഉ​ത്ക​ണ്ഠ ഇ​വ​ളി​ൽ ഉ​ട​ലെ​ടു​ക്കാ​ൻ കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് ഉ​ള​വാ​യ സ​ബ് കോ​ൺ​ഷ്യ​സ് പ്രോ​ഗ്രാ​മിം​ഗ് എ​ന്താ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള മ​നഃ​ശാ​സ്ത്ര അ​ന്വേ​ഷ​ണ​മാ​യി​രു​ന്നു പി​ന്നീ​ടു ഞാ​ൻ ന​ട​ത്തി​യ​ത്.

വെ​റും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ത​ത്കാ​ല​ത്തേ​ക്ക് കു​റ​യ്ക്കു​ന്ന​തി​നു​ള്ള മെ​ക്കാ​നി​ക്ക​ൽ സ്ട്രാ​റ്റ​ജി​കൊ​ണ്ടു തൃ​പ്തി​പ്പെ​ടാ​തെ അ​തു​ള​വാ​ക്കാ​നി​ട​യാ​യ കാ​ഷ്വ​ൽ ലി​ങ്ക്സി​നെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന ഒ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ക​ണ്ടീ​ഷ​നിം​ഗ് ആ​യി​രു​ന്നു എ​ന്‍റെ ഫോ​ക്ക​സ്. മാ​താ​പി​താ​ക്ക​ളി​ൽ വ​രു​ത്തേ​ണ്ട റീസ്ട്രക്ചറിംഗിന് ആ​വ​ശ്യ​മാ​യ ബി​ഹേ​വി​യ​റ​ൽ കൗ​ൺ​സ​ലിം​ഗ് ആ​രം​ഭി​ച്ചു. കൂ​ടാ​തെ ബി​ഹേ​വി​യ​ർ തെ​റാ​പ്പി​യി​ലെ ഡീ​പ് മ​സി​ൽ റി​ലാ​ക്സേ​ഷ​ൻ തെ​റാ​പ്പി, സി​സ്റ്റമാ​റ്റി​ക് ഡീസെൻസിറ്റൈസേഷൻ സെ​ൽ​ഫ് ഹി​പ്നോ​ട്ടി​ക് സ​ബ്കോ​ൺ​ഷ്യ​സ് റീ​പ്രോ​ഗ്രാ​മിം​ഗ്, തോ​ട്ട് ക​ൺ​ട്രോ​ൾ ടെ​ക്നോ​ള​ജീ​സ് എ​ന്നീ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ലെ മ​രു​ന്നി​ല്ലാ​ത്ത

ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ൾ നി​ര​ന്ത​രം പ്ര​യോ​ഗി​ച്ച​പ്പോ​ൾ അ​വ​ളു​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ​ടി​പ​ടി​യാ​യി കു​റ​ച്ചു പ​ഠി​ച്ച് മു​ന്നേ​റു​ന്ന​തി​ന് അ​വ​ൾ​ക്കു കു​റേ​നാ​ളു​ക​ൾ​കൊ​ണ്ട് ക​ഴി​ഞ്ഞു. ത​ല​ച്ചോ​റി​നെ റി​ലാ​ക്സേ​ഷ​ൻ റെ​സ്പോ​ൺ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക​ണ്ടീ​ഷ​നിം​ഗ് ന​ട​ത്തു​ന്ന​തി​ന് മ​നഃ​ശാ​സ്ത്ര പ​രി​ശീ​ല​ന​ങ്ങ​ൾ ഇ​ന്നും അ​വ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

ഞാ​ൻ മേ​ൽ​പ​റ​ഞ്ഞ കേ​സ് ഇ​വി​ടെ ഉ​ദ്ധ​രി​ച്ച​ത് സം​ഘ​ർ​ഷ​നി​ബി​ഡ​മാ​യ ആ​ധു​നി​ക​ലോ​ക​ത്ത് ന​മു​ക്ക് ഏ​ൽ​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ ബ​യോ​ള​ജി​യെ എ​ങ്ങ​നെ മാ​റ്റി​മ​റി​ക്കു​ന്നു​വെ​ന്ന് ഉ​ദാ​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്. നാം ​നി​ത്യ​ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന അ​നേ​കം അ​ന്ത​:സം​ഘ​ർ​ഷ​ങ്ങ​ൾ ന​മ്മു​ടെ മ​റ​ഞ്ഞി​രി​ക്കു​ന്ന ക്വാ​ണ്ടം വേ​ൾ​ഡി​ൽ മാ​ത്ര​മ​ല്ല മാ​ക്രോ​സ്കോ​പി​ക് ആ​യ ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ മെ​റ്റീ​രി​യ​ൽ ഫോ​മി​ലും സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. ​നെ​ഗ​റ്റീ​വ് അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന നെ​ഗ​റ്റീ​വ് തോ​ട്ട്സ് ന​മ്മു​ടെ മെ​റ്റീ​രി​യ​ൽ ബോ​ഡിയിൽ നെ​ഗ​റ്റീ​വ് എ​ന​ർ​ജി​യു​ടെ സ്വാ​ധീ​ന​മു​ണ്ടാ​ക്കു​ക​യും അ​തു പ​ല ശാ​രീ​രി​ക രോ​ഗ​ങ്ങ​ൾ​ക്കും അ​ടി​ത്ത​റ​യി​ടു​ന്ന​താ​യും പ​ഠ​ന​ങ്ങ​ൾ വെ​ളി​വാ​ക്കു​ന്നു.

ലോ​ക​പ്ര​സി​ദ്ധ ഫി​സി​സി​സ്റ്റ് ഐ​ൻ​സ്റ്റൈന്‍റെ എ​ന​ർ​ജി തി​യ​റി ഇ​വി​ടെ പ്ര​സ​ക്ത​മാ​ണ്. ന​മ്മു​ടെ നെ​ഗ​റ്റീ​വ് ചി​ന്ത​ക​ൾ നെ​ഗ​റ്റീ​വ് എ​ന​ർ​ജി​യാ​യി മാ​റു​ന്നു. അ​ത് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ മെ​റ്റീ​രി​യ​ൽ എ​ഫ​ക്‌​ട് ഉ​ണ്ടാ​ക്കു​ന്നു. ന​മ്മു​ടെ മ​ന​സും ശ​രീ​ര​വും അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ന​മ്മു​ടെ മ​ന​സി​ലേ​ക്ക് പൊ​ന്തി​വ​രു​ന്ന ദുഃ​ഖ​ത്തി​ന്‍റെ സ​ന്ദേ​ശം ഞൊ​ടി​യി​ട​യി​ൽ ക​ണ്ണീ​രാ​യി കൺവേർട്ട് ചെ​യ്യു​ന്ന​തു​പോ​ലെ നി​ര​ന്ത​ര മ​നോ​സം​ഘ​ർ​ഷ​ങ്ങ​ൾ ന​മ്മു​ടെ ഡി​എ​ന്‍​എ​യു​ടെ​യും ജീ​നു​ക​ളു​ടെ​യും എ​ക്സ്പ്ര​ഷ​നി​ൽ വ​രെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​താ​യി എ​പ്പി​ജെ​നി​റ്റി​ക്സ് എ​ന്ന ശാ​സ്ത്ര​ത്തി​ൽ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ അ​വി​ത​ർ​ക്കി​ത​മാ​യി തെ​ളി​യി​ക്കു​ന്നു.

പ്രൈ​മ​റി കെ​യ​ർ ഫി​സി​ഷ്യ​ൻ​സി​നെ കാ​ണാ​ൻ​പോ​കു​ന്ന രോ​ഗി​ക​ളി​ൽ 75 ശ​ത​മാ​നം മു​ത​ൽ 90 ശ​ത​മാ​നം വ​രെ​യു​ള്ള രോ​ഗ​ങ്ങ​ളി​ൽ മ​നോ​സം​ഘ​ർ​ഷം ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്നു. (stress and heart disease http/www.stress.org/stress and heart disease.)

അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഒ​രു പ്ര​ധാ​ന പ​ഠ​ന​ത്തി​ൽ ശാ​രീ​രി​ക രോ​ഗ​ങ്ങ​ളു​മാ​യി വ​രു​ന്ന കേ​സു​ക​ളി​ൽ 75 ശ​ത​മാ​ന​വും സ്ട്രെ​സ് റി​ലേ​റ്റ​ഡ് ആ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. (Sheldon cohen et.al “ psychological stress and disease” JAMA 14(2007)1685.)
കാ​ൻ​സ​റി​നെ​പ്പ​റ്റി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​ജ​ൻ​സി​യും വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേഷനും​ കൂ​ടി കൂ​ട്ടാ​യി എ​ത്തി​യി​രി​ക്കു​ന്ന നി​ഗ​മ​നം 80 ശ​ത​മാ​നം വ​രു​ന്ന കാ​ൻ​സ​റു​ക​ളും ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ വ​രു​ന്ന ത​ക​രാ​റു​ക​ൾ മൂ​ല​മാ​ണെ​ന്നാ​ണ്.(“Cancer statistics and views of causes” Science news 115, No 2, January 13, 1979)23.

ഡോ.​ജോ​സ​ഫ് ഐ​സ​ക്,
(റി. ​അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ ഓ​ഫ് ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, മെ​ഡി​ക്ക​ൽ കോ​ള​ജ്) കാ​ളി​മ​ഠ​ത്തി​ൽ, അ​ടി​ച്ചി​റ റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം, തെ​ള​ള​കം പി.​ഒ.​കോ​യം 686 016
ഫോ​ണ്‍ ന​ന്പ​ർ 9847054817
www.drjosephisaac.com