താരന്‍ മാറണോ, ഇതാ ഒരു ടെക്‌നിക്ക്
തലയിലെ താരന്‍ ഇന്ന് പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. തലയില്‍ ചൊറിച്ചില്‍ മൂലം അസഹ്യതയും നാണക്കേടും അനുഭവിക്കുന്നവരും അനവധി. മുടിചീകുമ്പോള്‍ അരിപ്പൊടിപോലെ ദേഹത്തുവീഴുന്നതിനാല്‍ സമൂഹമധ്യത്തില്‍ നാണം കെടുന്നവരും ചുരുക്കമല്ല.

മുടിയിലെ താരന്‍ ചീകുമ്പോള്‍ പറന്ന് പുരികത്തിലും ശരീരത്തിലെ രോമകൂപങ്ങളിലും വീണ് ഇവടെയും ചൊറിച്ചില്‍ രൂക്ഷമാക്കുന്നു. കണ്‍പീലികളില്‍ വരെ ഇത് വെളുത്തനിറത്തില്‍ പറ്റിപ്പിടിക്കുന്നു. മുടികൊഴിച്ചില്‍ രൂക്ഷമാക്കുന്നതിലും താരനു പങ്കുണ്ട്. താരന്‍കളയാന്‍ ആയിരങ്ങള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ചെലവിടുന്നവരും ധാരാളം. എന്നാല്‍ അടുക്കളയില്‍ നാമുപയോഗിക്കുന്ന ഉലുവ ഉപയോഗിച്ച് താരന്‍ പൂര്‍ണമായും നീക്കാമെന്ന് എത്രപേര്‍ക്കറിയാം.


ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ ഉലുവയെടുത്ത് ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ട് കുതിര്‍ക്കുക. അതിനുശേഷം മിക്‌സിയിലെ ചെറിയ ജാറില്‍ ഒരുടീസ്പൂണ്‍ വെള്ളവും ചേര്‍ത്തരച്ച് പേസ്റ്റാക്കുക. ഇത് കുളിക്കുന്നതിനു മുമ്പായി തലയോട്ടിയില്‍ നന്നായി തേയ്ച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കുളിക്കുക. മുന്നു നാലു ദിവസത്തിനുള്ളില്‍ തന്നെ താരന്‍ കുറയും.