കോവിഡ് രോഗി ഡിസ്ചാർജ് ആയി വരുന്പോൾ...
കോ​വി​ഡ് രോ​ഗബാ​ധ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് നാ​മി​പ്പോ​ഴു​ള്ള​ത്.
നി​ല​വി​ലു​ള്ള ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ ക്ഷീ​ണി​പ്പി​ക്കാ​തെ, പ​ര​മാ​വ​ധി ശ്ര​ദ്ധ രോ​ഗി​ക​ൾ​ക്കു കൊ​ടു​ക്കാ​നാ​ണ് ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി 10 ദി​വ​സം ക​ഴി​യു​ന്പോ​ൾ, ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ചെ​യ്തു നോ​ക്കു​ക​യും, നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

ഓ​ർ​ക്കു​ക

ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് പ​രി​മി​തി​യു​ണ്ട്. ആ​ന്‍റി​ജ​ൻ പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും, നെ​ഗ​റ്റീ​വ് ആ​യാ​ൽ രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന് 100% ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ സാ​ധി​ക്കി​ല്ല.

അ​തുകൊ​ണ്ടുത​ന്നെ ഡി​സ്ചാ​ർ​ജ് ആ​യി വ​രു​ന്ന രോ​ഗി, താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക.

1. ഡി​സ്ചാ​ർ​ജ് ആ​യ​തി​നു ശേ​ഷ​വും ഒ​രാ​ഴ്ച​കൂ​ടി ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രു​ക.
റൂം ​ക്വാ​റ​ന്‍റൈ​നി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക.

- വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പാ​ടി​ല്ല.

- സ്വ​ന്തം വ​സ്ത്ര​ങ്ങ​ൾ സോ​പ്പുവെ​ള്ള​ത്തി​ൽ മു​ക്കി 20 മി​നിട്ട് വെ​ച്ച ശേ​ഷം സ്വ​യം ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ക.
- സ്വ​ന്തം പ്ലേ​റ്റ്, ഗ്ലാ​സ് മു​ത​ലാ​യ​വ​യും സ്വ​യം ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ക.
- റൂ​മി​ന്‍റെ ഉ​ൾ​വ​ശം, മേ​ശ, ക​സേ​ര മു​ത​ലാ​യ​വ 1% ബ്ലീ​ച്ച് ലാ​യ​നി​യി​ൽ മു​ക്കിപ്പിഴി​ഞ്ഞ തു​ണി​കൊ​ണ്ട് തു​ടയ്​ക്കു​ക.
2. പോ​ഷ​ക​പ്ര​ദ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ധാ​രാ​ള​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക. ന​ല്ല​തുപോ​ലെ വെ​ള്ളം കു​ടി​ക്കു​ക.
3. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വീ​ണ്ടും വ​ന്നാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​രമ​റി​യി​ക്കു​ക.
4. മാ​ന​സി​ക പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കാ​നാ​യി, വാ​യ​ന, സി​നി​മ മു​ത​ലാ​യ വി​നോ​ദ​ങ്ങ​ളി​ൽ
ഏ​ർ​പ്പെ​ടു​ക.
5. രോ​ഗ​ബാ​ധി​ത​നാ​കും മു​ന്പ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. വ​സ്ത്ര​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, വീ​ട്
മുതലായവ ബ്ലീ​ച്ച് ലാ​യ​നി​യോ, സോ​പ്പോ ഉ​പ​യോ​ഗി​ച്ച്
ക​ഴു​കു​ന്ന​തു മ​തി​യാ​കും.

വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം, വയനാട്.