കോവിഡ് രോഗമുക്തിക്കു ശേഷമുള്ള ശ്വസന‍ ബു​ദ്ധി​മു​ട്ട് അവഗണിക്കരുത്
Monday, February 8, 2021 5:01 PM IST
കോ​വി​ഡ് ന്യു​മോ​ണി​യ ബാ​ധി​ച്ച രോ​ഗി​ക​ള്‍​ക്ക് ഫൈ​ബ്രോ​സി​സ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത് ശ്വാ​സ​കോ​ശ​ത്തിന്‍റെ ശ​രി​യാ​യ വി​കാ​സ സ​ങ്കോ​ച​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തും. ത​ന്മൂ​ലം പ്ര​സ്തു​ത വ്യ​ക്തി​ക​ള്‍​ക്ക് അ​നു​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും കാ​യിക അ​ധ്വാ​ന​ത്തി​ലും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടാം.

സു​ഗ​മ​മാ​യ ശ്വാ​സോ​ച്ഛ്വാ​സം ത​ട​സ​പ്പെ​ടാ​നു​ള്ള മ​റ്റൊ​രു കാ​ര​ണം രോ​ഗം സ​ജീ​വ​മാ​യ സ​മ​യ​ത്ത് ശ്വാ​സ​കോ​ശ​ത്തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളി​ല്‍ ര​ക്തം ചെ​റി​യ തോ​തി​ല്‍ ക​ട്ട​പി​ടി​ക്കു​ന്ന​തും പ്ര​സ്തു​ത ര​ക്ത​ക്കു​ഴ​ലു​ക​ളി​ല്‍ ദീ​ര്‍​ഘ​കാ​ല മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തു​മാ​ണ്.

കാ​യി​കാ​ധ്വാ​ന​ത്തി​നിടെ‍ ഹൃ​ദ​യ​മി​ടി​പ്പി​ൽ ​വ്യ​തി​യാ​നം

കാ​യി​കാ​ധ്വാ​ന​ത്തി​നി​ട​യി​ല്‍ ഹൃ​ദ​യ​മി​ടി​പ്പി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​നം, ചെ​യ്യു​ന്ന ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ എ​ന്നി​വ​യൊ​ക്കെ ഇ​തി​ന്‍റെ ഫ​ല​മാ​യി അ​നു​ഭ​വ​പ്പെ​ടാം. ഈ ​ല​ക്ഷ​ണ​ങ്ങ​ളെ സാ​ധാ​രാ​ണ ശാ​രീ​രി​ക ക്ഷീ​ണ​ത്തി​ല്‍ നി​ന്നും വേ​ര്‍​തി​രി​ച്ചു കാ​ണേ​ണ്ട​താ​ണ്.

നി​ല​വി​ല്‍ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍

ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളി​ല്‍ അ​വ കൂ​ടു​ത​ല്‍ ക​ഠി​ന​മാ​കാ​ന്‍ കോ​വി​ഡ് രോ​ഗം കാ​ര​ണ​മാ​യേ​ക്കാം. അ​തി​നാ​ല്‍, ശ്വാ​സോ​ച്ഛ്വാ​സ സം​ബ​ന്ധ​മാ​യി കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കോ​ഗി​ക​ള്‍ എ​ത്ര​യും വേ​ഗം ഒ​രു വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടേ​ണ്ട​താ​ണ്.
പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്‌​സ്‌​റേ, പിഎ​ഫ്ടി, സിടി സ്‌​കാ​ന്‍, എ​ക്കോ, കാ​ര്‍​ഡി​യോ​ഗ്രാം തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

രക്തം കട്ടപിടിക്കാനുള്ള സാധ്യത

ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍​ക്കു പു​റ​മേ രോ​ഗി​യു​ടെ മ​റ്റു ശാ​രീ​രി​കാ​വ​യ​ങ്ങ​ളെ​യും കോ​വി​ഡ് രോ​ഗം സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. ഇ​തി​ല്‍ പ്ര​ധാ​ന​മാ​യ​ത് ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ അ​വ​യ​വ​ങ്ങ​ളി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു​വെ​ന്ന​താ​ണ്. ത​ല്‍​ഫ​ല​മാ​യി, നി​ല​വി​ല്‍ സാ​ര​മാ​യ രോ​ഗ​ങ്ങ​ളു​ള്ള വ്യ​ക്തി​ക​ളു​ടെ രോ​ഗാ​വ​സ്ഥ കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത ഏ​റു​ന്നു.

കൂ​ടാ​തെ, ഹൃ​ദ്രോ​ഗം, ഹൃ​ദ​യാ​ഘാ​തം, വൃ​ക്ക​രോ​ഗം, കൈ​കാ​ലു​ക​ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ ബ്ലോ​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​ക്കാ​നും ഇ​ത് ഇ​ട​യാ​ക്കും. അ​തി​നാ​ല്‍ നി​ല​വി​ല്‍ മ​റ്റു രോ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളും കോ​വി​ഡി​ല്‍ നി​ന്നു സു​ഖം പ്രാ​പി​ച്ച പ്രാ​യ​മാ​യ രോ​ഗി​ക​ളും അ​വ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ല്‍ സാ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന് നി​ര​ന്ത​ര​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ആ​വ​ശ്യ​മാ​യ വൈ​ദ്യ സ​ഹാ​യം തേ​ടു​ക​യും വേ​ണം.

ആ​വ​ര്‍​ത്ത​ന സാ​ധ്യ​ത

കോ​വി​ഡ് 19 ല്‍ ​നി​ന്നു സു​ഖം പ്രാ​പി​ച്ച ചി​ല രോ​ഗി​ക​ളി​ല്‍ വീ​ണ്ടും അ​ണ​ുബാ​ധ​യു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ണു​ബാ​ധ​യേ​ക്കാ​ള്‍ തീ​വ്ര​ത​യോ​ടെ ര​ണ്ടാ​മ​ത്തെ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. അ​തി​നാ​ല്‍ ശു​ചി​ത്വം, സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​കു​ക​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും ജാ​ഗ്ര​ത​യോ​ടെ തു​ട​രേ​ണ്ടി​യി​രി​ക്കു​ന്നു.

വിവരങ്ങൾ:
ഡോ. കെ. ​പ്ര​വീ​ണ്‍ വ​ത്സ​ല​ന്‍
​ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പ​ള്‍​മ​ണോ​ള​ജി​സ്റ്റ് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി,
എ​റ​ണാ​കു​ളം