കുട്ടികളിലെ ദന്തക്ഷയം സ്വമേധയാ മാറില്ല
കു​ട്ടി​ക​ളി​ലെ ദ​ന്ത​ക്ഷ​യം ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. അ​ത് കൊ​ച്ചു​കു​ട്ടി​ക​ളി​ലെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. മു​ൻ​വ​ശ​ത്തെ ആ​ദ്യ പാ​ൽ​പ്പ​ല്ല് മു​ള​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​തു കാ​ണ​പ്പെ​ടു​ന്ന​ത്. മ​റ്റ് അ​സു​ഖ​ങ്ങ​ൾ​പോ​ലെ ദ​ന്ത​ക്ഷ​യം സ്വ​മേ​ധ​യാ മാ​റു​ന്ന ഒ​ന്ന​ല്ല. പോ​ടാ​യ പ​ല്ലു​ക​ളി​ലെ അ​ണു​ബാ​ധ ത​ട​യാ​നും പ​ല്ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പു​നഃ​സ്ഥാ​പി​ക്കാ​നും​ അ​ടു​ത്തു​ള്ള ഡെ​ന്‍റ​ൽ ക്ലി​നി​ക്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

രാത്രിയിൽ പാൽ കൊടുത്തശേഷം വായ വൃത്തിയാക്കാതിരുന്നാൽ

ശി​ശു​ക്ക​ളി​ലെ ദ​ന്ത​ക്ഷ​യ​ത്തി​ന് ഒ​രു പ്ര​ത്യേ​ക പാ​റ്റേ​ണ്‍ ഉ​ണ്ട്. ആ​റു വ​യ​സി​നു താ​ഴെ​യു​ള്ള ദ​ന്ത​ക്ഷ​യം പ​ല പേ​രുകളിൽ അ​റി​യ​പ്പെ​ടു​ന്നു. ഈ ​പേ​രു​ക​ൾ ഇ​തി​ന്‍റെ പു​റ​കി​ലു​ള്ള കാ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തി​ൽ പ്ര​ധാ​ന​മാ​യ ഒ​രു കാ​ര​ണ​മാ​ണ് രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പാ​ൽ കൊ​ടു​ക്കു​ക​യും വാ​യ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യാ​തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഴ്സിം​ഗ് ബോ​ട്ടി​ൽ കേ​രീ​സ്, ബേ​ബി ബോ​ട്ടി​ൽ കേ​രീ​സ്, ബോ​ട്ടി​ൽ മൗ​ത്ത് കേ​രീ​സ് എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​റു വ​യ​സി​നു താ​ഴെ​യു​ള്ള ദ​ന്ത​ക്ഷ​യ​ത്തി​ന് ഏ​ർ​ലി ചൈ​ൽ​ഡ് ഹു​ഡ് കേ​രീ​സ് എ​ന്നു​ത​ന്നെ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ളി​ലെ ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ വ്യാ​പ​നം കു​റ​ഞ്ഞെ​ങ്കി​ലും മ​റ്റു വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ഴും ഇ​തൊ​രു പ്ര​ശ്ന​മാ​യി തു​ട​രു​ന്നു.

കാ​ര​ണ​ങ്ങ​ൾ

ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​ക്കു​ന്ന കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. ഇ​തി​ൽ നാ​ലു പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളാ​ണു രോ​ഗാ​ണു​ക്ക​ൾ, മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ൾ, പ​ല്ലി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ, സ​മ​യം എ​ന്നി​വ.


സ്ട്രെ​പ്റ്റോ​കോ​ക്ക​സ് മ്യൂ​ട്ട​ൻ​സ്

സ്ട്രെ​പ്റ്റോ​കോ​ക്ക​സ് മ്യൂ​ട്ട​ൻ​സ് എ​ന്ന രോ​ഗാ​ണു പ​ല്ല് വാ​യി​ൽ മു​ള​ച്ച​തി​നു പിന്നാലെ പ​ല്ലി​ൽ താ​മ​സ​മാ​ക്കു​ക​യും ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ളാ​യ ഗ്ലൂ​ക്കോ​സ്, ഫ്ര​ക്ടോ​സ്, സൂ​ക്രോസ് എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഈ ​രോ​ഗാ​ണു​ക്ക​ൾ ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​ങ്ങ​നെ പ​ല്ലി​നെ ദ്ര​വി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തു പ​ല്ലി​ൽ നി​ല​നി​ൽ​ക്കു​ക​യും ഉ​യ​ർ​ന്ന തോ​തി​ൽ ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും കാ​ര​ണം പ്ലാ​ക്ക് ഉ​ണ്ടാ​കു​ന്ന​തി​ന് അ​നു​കൂ​ല​സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്നു.

സ്ട്രെ​പ്റ്റോ​കോ​ക്ക​സ് മ്യൂ​ട്ട​ൻ​സി​നു പു​റ​മേ ബൈ​ഫി​ഡോ ബാ​ക്ടീ​രി​യേ​, ലാ​ക്ടോ ബാ​സി​ല്ല​സ് എ​ന്നി​വ​യും ദന്തക്ഷയത്തിനു കാരണമാകുന്നു.

മധുരമെന്ന വില്ലൻ!

ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​ക്കു​ന്ന​തി​ൽ മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. പ്ലാ​ക്ക് ബാ​ക്ടീ​രി​യ ഉ​മി​നീ​രി​ലു​ള്ള സ​ലൈ​വ​റി അ​മി​ലേ​ഡി​ന്‍റെ (എ​ൻ​സൈം) സാ​ന്നി​ധ്യ​ത്തി​ൽ മ​ധു​ര പ​ദാ​ർ​ഥ​ങ്ങ​ളെ വി​ഘ​ടി​പ്പിച്ച്് ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. അ​തു പ​ല്ലി​നെ ദ്ര​വി​പ്പി​ക്കു​ക​യും ദ​ന്ത​ക്ഷ​യ​മു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. പാ​ല് അ​ല്ലെ​ങ്കി​ൽ മ​റ്റു പാ​ലു​ത്​പ​ന്ന​ങ്ങ​ൾ, ഫ്രൂ​ട്ട് ജ്യൂ​സ്, തേ​ൻ അ​ല്ലെ​ങ്കി​ൽ പ​ഞ്ച​സാ​ര അ​ട​ക്ക​മു​ള്ള പാ​സി​ഫ​യേ​ർ, ചോ​ക്ലേ​റ്റ് തു​ട​ങ്ങി​യ​വ​യാ​ണു ദന്തക്ഷയത്തിനു കാരണമാകുന്നത്.

വിവരങ്ങൾ: ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903