സാധാരണ 30 നും 40 നും ഇടയില്‍ പ്രായമുള്ളവരിലാണ് മൈഗ്രേന്‍ കൂടുതലായി അനുഭവപ്പെടുന്നത്. ഇതില്‍തന്നെ സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാകാം ഇതിനു കാരണം.
മൈഗ്രേന്‍ അസാധാരണമായ രീതിയില്‍ അനു'വപ്പെടുന്നവരിലും 50 വയസ്സിനു മുകളിലുള്ള ആളുകളില്‍ ഇത് ആദ്യമായി അനു'വപ്പെടുകയാണെങ്കിലും പ്രത്യേക പരിശോധനകള്‍ നടത്താറുണ്ട്. മസ്തിഷ്‌കവുമായി ബന്ധപ്പെട്ട മറ്റു രോഗാവസ്ഥകളുടെ ഭാഗമാണോ എന്ന് തിരിച്ചറിയുന്നതിനായാണ് ഇത് തലച്ചോറില്‍ ട്യൂമറുകള്‍ ഉണ്ടെങ്കിലും രക്തക്കുഴലുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനു'വിക്കുന്നവരിലും കടുത്ത തലവേദനകള്‍ കണ്ട ുവരാറുണ്ട്
ചികിത്സ ഫലപ്രദമാകണമെങ്കില്‍ പൊതുവേ രണ്ടു രീതിയിലാണ് ചികിത്സ നല്‍കുന്നത്. മൈഗ്രേന്‍ അനുഭവപ്പെട്ടതിനു ശേഷം അതില്‍നിന്ന് ആശ്വാസം ലഭിക്കുന്നതിനായി വേദനസംഹാരികള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉപയോഗിക്കാം. മൈഗ്രേന്‍ തടയുന്നതിനായി നിശ്ചിത ഇടവേളകളില്‍ കൃത്യമായി കഴിക്കുന്നതിനായും മരുന്നുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. തുടര്‍ച്ചയായി മൈഗ്രേന്‍ തലവേദന അനു'വിക്കുന്നവര്‍ക്കാണ് ഇത് നിര്‍ദേശിക്കാറുള്ളത്. ആറു മാസം മുതല്‍ 12 മാസം വരെ തുടര്‍ച്ചയായി ചികിത്സ തുടരുകയാണെങ്കില്‍ മൈഗ്രേന്‍ തലവേദന തടയാന്‍ തികച്ചും ഫലപ്രദമാണ്.
എന്നാല്‍, ഏതു രീതിയിലുള്ള ചികിത്സയും പൂര്‍ണമായ ഫലം നല്‍കണമെങ്കില്‍ ജീവിതശൈലിയില്‍ അനുയോജ്യമായ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കൃത്യമായ ഉറക്കം, ആരോഗ്യകരമായ 'ക്ഷണം, പതിവായ വ്യായാമം എന്നിവ കൂടി ശ്രദ്ധിച്ചാല്‍ വളരെ വേഗത്തില്‍ ഫലം ലഭിക്കും. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതും ഫലപ്രദമാണ്.
ഉചിതമായ സമയത്ത് ചികിത്സ തേടിയില്ലെങ്കിലോ കൃത്യമായി പിന്തുടര്‍ന്നില്ലെങ്കിലോ ഇത് ക്രോണിക് മൈഗ്രേന്‍ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. പ്രാരംഭഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ഏറെ പ്രയാസമാണ് ഈ അവസ്ഥ. ക്രോണിക് മൈഗ്രേന്‍ നിയന്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്‌ട്രോക്ക് പോലുള്ള ഗുരുതരാവസ്ഥകളിലേക്ക് നയിക്കുമെന്ന കാര്യവും ഓര്‍മ്മയില്‍ വേണം.
ഇവ ശ്രദ്ധിക്കാം മാനസിക സമ്മര്‍ദ്ദം മൈഗ്രേന്‍ തലവേദനയ്ക്ക് പ്രധാന കാരണമായതിനാല്‍ എല്ലായ്‌പ്പോഴും മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. ദീര്‍ഘയാത്ര ചെയ്യുമ്പോഴും അമിതമായി വെയിലേല്‍ക്കുന്ന സമയങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതും പ്രയോജനം ചെയ്യും.
ഇതോടൊപ്പം ജങ്ക് ഫുഡ് ഇനങ്ങള്‍ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കേണ്ട തും അത്യാവശ്യമാണ്. നിര്‍ജലീകരണം മൈഗ്രേന്‍ വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കും.
ഡോ.അശോക് വി.പി. എം.ഡി. മെഡിസിന്‍, ഡി.എം. ന്യൂറോളജി, കണ്‍സള്‍ട്ടന്‍റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോളജി,
കിംസ്‌ഹെല്‍ത്ത്