ചുമ, തുമ്മൽ - പകരുമോ? വളരെ വിരളമായി ഈ രോഗം രക്തവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ലബോറട്ടറി ജീവനക്കാരെ പിടിപെടാറുണ്ട്. അമ്മയിൽ നിന്നു കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും മുലപ്പാൽ കൊടുക്കുമ്പോഴും വ്യാപിക്കാം.
എന്നാൽ, ചുമയിലൂടെയും തുമ്മലിലൂടെയും സ്പർശനത്തിലൂടെയും പകരാറില്ല. എന്നിരുന്നാലും ചത്ത ജീവികളെയോ പക്ഷികളെയോ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ കയ്യുറകൾ ധരിക്കുക. കാക്ക, കുരുവി പോലെ ചില പക്ഷികൾ ഈ രോഗം ബാധിച്ചു ചാവാറുണ്ട്. അതിനാൽ പക്ഷികൾ നിങ്ങളുടെ ചുറ്റുപാടിൽ ചത്തു കിടക്കുന്നതു കണ്ടാൽ ആരോഗ്യവകുപ്പിനേയും വെറ്ററിനറി വകുപ്പിനേയും അറിയിക്കുക.
ചികിത്സ ആധുനിക വൈദ്യ ശാസ്ത്രത്തിൽ മനുഷ്യർക്കുള്ള വാക്സിൻ ഇല്ല. വേദന സംഹാരികളും പനി കുറയാനുള്ള മരുന്നുകളും നല്കി ഒബ്സർവേഷനിൽ വയ്ക്കുകയാണു ചെയ്യുന്നത്.
പ്രതിരോധശേഷി കൂട്ടാം ഡങ്കിപ്പനി, മങ്കിപ്പനി, ചിക്കുൻ ഗുനിയ, പക്ഷിപ്പനി, പന്നിപ്പനി, എലിപ്പനി, വവ്വാൽ പനി എന്നിങ്ങനെ വിവിധ പേരിലുള്ള രോഗങ്ങളെയും ചുറ്റുമുള്ള ജീവജാലങ്ങളേയും പേടിച്ചുപേടിച്ചു ജീവിക്കുകയല്ല, സ്വന്തം ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധ ശേഷി കൂട്ടുക എന്നതാണു ശാശ്വത പരിഹാരം. കൊതുകു കടിയേല്‍ക്കാതെ പരമാവധി ശ്രദ്ധിക്കുക.
ഡോ: റ്റി.ജി. മനോജ് കുമാർ മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
[email protected]