ലിഗമെന്‍റ് തുന്നിച്ചേർക്കൽ സാധ്യമല്ലെങ്കിൽ....
Saturday, October 22, 2022 12:24 PM IST
ഡോ. ​ഉണ്ണിക്കുട്ടൻ ഡി
കളിക്കിടെ പരിക്കു പറ്റുന്പോൾ മു​ട്ടി​നു​ള്ളി​ല്‍ നീ​രും കാ​ല്‍ അ​ന​ക്കു​മ്പോ​ള്‍ അ​തി​ശ​ക്ത​മാ​യ വേ​ദ​ന​യു​മാ​ണ് തു​ട​ക്ക​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ക.

കാ​ല്‍​മു​ട്ടി​ന്‍റെ കു​ഴ തെ​റ്റാ​തെ കാ​ക്കു​ന്ന​ത്

ക്രൂ​സി​യ​റ്റ്, കൊ​ളാ​റ്റ​റ​ല്‍ എ​ന്നീ ലി​ഗ​മെ​ന്‍റുക​ളു​ടെ ജോ​ലി കാ​ല്‍​മു​ട്ടി​ന്‍റെ കു​ഴ തെ​റ്റാ​തെ കാ​ക്കു​ന്ന​താ​ണ്. ഇ​വ​യ്ക്ക് പ​രി​ക്ക് പ​റ്റു​ന്പോൾ ഉണ്ടാ​കു​ന്ന വേ​ദ​ന​യും നീ​രും മൂ​ന്ന് നാ​ല് ആ​ഴ്ച​ക​ളി​ല്‍ മാ​റു​ക​യും പി​ന്നീ​ട് ന​ട​ക്കു​മ്പോ​ള്‍ മു​ട്ട് തെ​ന്നു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ഇ​തുമൂ​ലം രോ​ഗി​ക്ക് പ​ടി​ക​ള്‍ ഇ​റ​ങ്ങു​ന്ന​തി​നും ക​ളി​ക്കു​ന്ന​തി​നുമേ ബു​ദ്ധി​മു​ട്ടു​ണ്ടാ​വു.
* മെ​നി​സ്‌​ക​സി​നു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ല്‍ നീ​ര് മാ​റി​യ​തി​നു ശേ​ഷ​വും വേ​ദ​ന നി​ല​നി​ല്‍​ക്കു​ക​യും മു​ട്ട് അ​ന​ക്കു​മ്പോ​ള്‍ കൊ​ളു​ത്തിപ്പി​ടി​ക്കു​ന്ന വേ​ദ​ന ഉ​ണ്ടാ​വു​ക​യും ചെ​യു​ന്നു.

മു​ട്ട് അ​ന​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ

ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മെ​നി​സ്‌​ക​സി​ന്‍റെ കീ​റി​യ ഭാ​ഗം സ​ന്ധി​യു​ടെ ഇ​ട​യി​ല്‍ കു​ടു​ങ്ങി മു​ട്ട് അ​ന​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​വാം (Locking).

രോഗനിർണയം

നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​യ​ക്ക് ശേ​ഷം എക്സ റേ, എംആർഐ, സിടി (Xray, MRI, CT )എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ല്‍​മു​ട്ടി​ലെ പ​രി​ക്കു​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത്.


ചികിത്സ തേടുന്നതു വൈകിയാൽ...

ചി​ല ലി​ഗ​മെ​ന്‍റുക​ള്‍ പൊ​ട്ടി​യാ​ല്‍ തു​ന്നി ചേ​ര്‍​ക്കു​ക സാ​ധ്യ​മ​ല്ല. ക്രൂ​സി​യ​റ്റ് (ACL / PCL) ലി​ഗ​മെ​ന്‍റുക​ള്‍ ആ​ണ് ഇ​തി​ന് ഉ​ദാ​ഹ​ര​ണം. മ​റ്റു​ള്ള​വ നി​ശ്ചി​ത ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ആ​ണെ​ങ്കി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നിച്ചേ​ര്‍​ക്കാ​ന്‍ സാ​ധി​ക്കും.

ഒ​രു നി​ശ്ചി​ത കാ​ലാ​വ​ധി​ക്ക് ശേ​ഷ​മാ​ണ് ചി​കി​ത്സ തേ​ടു​ന്ന​തെ​ങ്കി​ല്‍ തു​ന്നി ചേ​ര്‍​ക്ക​ല്‍ (Repair) സാ​ധ്യ​മ​ല്ല.

തു​ന്നി ചേ​ര്‍​ക്ക​ല്‍ സാ​ധ്യ​മ​ല്ലാ​ത്ത പ​രി​ക്കു​ക​ള്‍​ക്ക് ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു ശേ​ഖ​രി​ക്കു​ന്ന ഗ്രാ​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച് ലി​ഗ​മെ​ന്‍റ് പു​ന​ര്‍ നി​ര്‍​മി​ക്ക​ണം (Reconstruction).
(തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം