മാത്രമല്ല, മോണ രോഗങ്ങള്‍ക്കും ദന്തക്ഷയത്തിനും കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളുടെ പ്രാഥമിക ഭക്ഷണ സ്രോതസാണ് പഞ്ചസാര. മെച്ചപ്പെട്ട ദന്താരോഗ്യം പല്ലുവേദന, മോണരോഗം, മറ്റ് വായിലെ അണുബാധകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
ചര്‍മ ആരോഗ്യം, ഏകാഗ്രത പഞ്ചസാര കൂടുതല്‍ ഉപയോഗിച്ചാല്‍ ഇന്‍സുലിന്‍, ആന്‍ഡ്രോജന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിക്കാന്‍ കാരണമാകും. ഇത് മുഖക്കുരുവിനും മറ്റ് ചര്‍മ പ്രശ്നങ്ങള്‍ക്കും കാരണമാകും. മുഖക്കുരു, വീക്കം, അകാല വാര്‍ധക്യം എന്നിവ കുറയ്ക്കാനും പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ സാധിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി ഇരുന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും. അതോടെ വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടും. മികച്ച ഏകാഗ്രത, വൈജ്ഞാനിക പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടാനും ഇതിലൂടെ സാധിക്കും.
കാന്‍സര്‍, ദഹനം, ഉത്കണ്ഠ ഒഴിവാക്കാം അമിതമായ പഞ്ചസാര കുടല് ബാക്ടീരിയയുടെ സന്തുലിതാവസ്ഥ തകര്‍ക്കും. അതോടെ വീക്കം, താളംതെറ്റുന്ന മലവിസര്‍ജനം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്കു കാരണമാകും. ആരോഗ്യകരമായ കുടല് മൈക്രോബയോം ദഹനം, പോഷകങ്ങള്‍ ആഗിരണം, മൊത്തത്തിലുള്ള കുടല് ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും.
ഹോര്‍മോണ്‍ ഉത്പാദനത്തില്‍ പഞ്ചസാര സ്വാധീനിക്കാറുണ്ട്. ഉത്കണ്ഠ വര്‍ധിപ്പിക്കാനും പഞ്ചസാരയുടെ അളവ് കൂടുന്നത് കാരണമാകും. ഉയര്‍ന്ന പഞ്ചസാര ഉപഭോഗം ചില അര്‍ബുദങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കും.
പഞ്ചസാര ഉപേക്ഷിക്കുന്നത് സ്തനം, വന്‍കുടല്‍, പാന്‍ക്രിയാറ്റിക് തുടങ്ങിയ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.