സമ്മര്‍ദം കുറയ്ക്കുന്നതിനും മാനസികാരോഗ്യത്തിനും മെച്ചപ്പെട്ട ഉറക്കത്തിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും യോഗ കുട്ടികളെ സഹായിക്കും.
വൈകാരിക നിയന്ത്രണം, ശ്വസനം യോഗയിലെ ധ്യാന പരിശീലനങ്ങള്‍ കുട്ടികളെ അവരുടെ വികാരങ്ങള്‍ തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായിക്കും. വൈകാരിക നിയന്ത്രണം പൊട്ടിത്തെറികള്‍ കുറയ്ക്കുകയും സാമൂഹിക ഇടപെടലുകള്‍ വര്‍ധിപ്പിക്കുകയും ജീവിതവെല്ലുവിളികളെ നേരിടാനുള്ള ശേഷി വളര്‍ത്തുകയും ചെയ്യുന്നു.
യോഗയിലെ പ്രാണായാമം (ശ്വസന വ്യായാമങ്ങള്‍) ശ്വാസകോശത്തിന്റെ ശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നു. മെച്ചപ്പെട്ട ശ്വസന ആരോഗ്യം ശരീരത്തിന് മതിയായ ഓക്സിജന്‍ ഉറപ്പാക്കുകയും മൊത്തത്തിലുള്ള ഊര്‍ജനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ബുദ്ധി, ഹൃദയാരോഗ്യം യോഗയുടെ ധ്യാനാത്മകവും കേന്ദ്രീകൃതവുമായ വശങ്ങള് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ന്യൂറോപ്ലാസ്റ്റിറ്റി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുന്നതോടെ പഠനം, ഓര്മ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
അതുപോലെ, യോഗ രക്തചംക്രമണവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തും. ആരോഗ്യകരമായ ഹൃദയ സിസ്റ്റം ഹൃദ്രോഗ സാധ്യത കുറയ്ക്കും. യോഗ ശാരീരിക ചലനങ്ങളും മാനസിക ശ്രദ്ധയും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കും.