തുടരെ മൂത്രാശയ അണുബാധ
Thursday, November 5, 2015 5:00 AM IST
? ഡോക്ടർ, 19 വയസുള്ള എന്റെ മകൾക്കുവേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. തുടരെത്തുടരെ മൂത്രാശയ അണുബാധയുണ്ടാകുന്നു, എന്നതാണ് പ്രശ്നം, ഇതിന്റെ കാരണം എന്താണ്.

= ആൺകുട്ടികളെ അപേക്ഷിച്ച് മൂത്രാശയ അണുബാധ ഉണ്ടാകുവാനുള്ള സാധ്യത പെൺകുട്ടികളിൽ 10 മുതൽ 30 ശതമാനം വരെയാണ്. ഒരിക്കൽ സുഖപ്പെട്ടാൽ വീണ്ടും വരാനുള്ള സാധ്യത പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം 50 ശതമാനം കൂടുതലാണ്. ജന്മനാലുള്ള നീളക്കുറവ്് ഇതിന്റെ പ്രധാനകാരണമാണ്.

വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, വ്യക്‌തിശുചിത്വ പോരായ്മ, ഗുഹ്യഭാഗങ്ങൾ ശുചിയായി സൂക്ഷിക്കാതിരിക്കുക, വിയർത്തൊട്ടി വൃത്തിയില്ലാത്ത അടിവസ്ത്രങ്ങൾ ധരിക്കുക എന്നിവ മൂത്രാശയ അണുബാധയുടെ സാധ്യത വർധിപ്പിക്കുന്നു.


ഏറെ നേരം മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നതും പൂർണമായും മൂത്രം ഒഴിച്ചു കളയാത്തതും മൂത്രാശയ അണുബാധയ്ക്ക് കാരണമാണ്. മൂത്ര പരിശോധനയിലൂടെ മൂത്രാശയ അണുബാധയുണ്ടോയെന്ന് അറിയാൻ കഴിയും. അണുബാധയുണ്ടെന്ന് കണ്ടാൽ എത്രയും പെട്ടെന്നുതന്നെ ഒരു ഡോക്ടറിന്റെ സേവനം തേടുക.