പുളിച്ചുതികട്ടൽ: പ്രതിവിധി
Saturday, December 30, 2017 9:10 AM IST
? 25കാരിയായ എനിക്ക് ഭക്ഷണം കഴിച്ചശേഷം പുളിച്ചുതികട്ടൽ ഉണ്ട്. പ്രതിവിധി നിർദേശിക്കാമോ

ഭക്ഷണം കഴിച്ചശേഷം പുളിച്ചു തികട്ടലിന് പല കാരണങ്ങളുമുണ്ട്. അസമയത്തുളള ഭക്ഷണം, മാനസിക സംഘർമുള്ള സമയത്തെ ഭക്ഷണം, പുളി, എരിവ്, അച്ചാറുകൾ ഇവയുടെ അമിതോപയോഗം, ഭക്ഷണത്തിെൻറ ഇടയിലുള്ള വെള്ളം കുടി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെയും ബേക്കറി പലഹാരങ്ങളുടെയും സ്ഥിരമായ ഉപയോഗം ഇവയെല്ലാം പുളിച്ചു തികട്ടൽ ഉണ്ടാക്കുന്നതിനുള്ള കാരണങ്ങളാണ്.


ഈ കാരണങ്ങളെ ഒഴിവാക്കലും ചിട്ടയായതും ശുചിയുള്ളതും അപ്പപ്പോൾ ഉണ്ടാക്കി എടുക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കേണ്ടതും ഈ രോഗത്തെ മാറ്റി നിർത്താൻ ഒരു പരിധിവരെ സഹായിക്കുന്നതുമാണ്. ദിവസവും രാവിലെ നല്ല ശുദ്ധജലത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് പാകത്തിന് ഉപ്പും ചേർത്ത് സേവിക്കുന്നത് ഈ രോഗത്തിന് നല്ല ശമനത്തെ പ്രദാനം ചെയ്യും.