ആമാശയത്തിന്റെ ആരോഗ്യത്തിന് 100 ഗ്രാം ഈന്തപ്പഴത്തിൽ 6.7 ഗ്രാം നാരുണ്ട്. കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20- 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നിർദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാൽ അതു സാധ്യമാവും. ആമാശയ അർബുദം തടയാൻ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം.
കുടലിലെ അർബുദസാധ്യത കുറയ്ക്കുന്നു. മലബന്ധം കുറയ്ക്കുന്നതിനും നാരുകൾ സഹായകം. ദഹനം വേഗത്തിലാക്കുന്നു. ഈന്തപ്പഴത്തിന്റെ വിരേചനസ്വഭാവം കുടലിൽ നിന്നു മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. മലബന്ധം കുറയ്ക്കുന്നു. ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസിഡിറ്റി, ആമാശയ അൾസർ, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും ഉത്തമം.
പ്രത്യേക ശ്രദ്ധയ്ക്ക് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുവേണം ഈന്തപ്പഴം വാങ്ങേണ്ടത്. പഞ്ചസാരസിറപ്പിലിട്ട ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉചിതം. കൃത്രിമ മധുരം പുരട്ടിയതല്ലെന്ന് ഉറപ്പാക്കണം. ഈന്തപ്പഴത്തിൽ പൊടി പറ്റാനുളള സാധ്യതയുളളതിനാൽ കഴുകിത്തുടച്ചശേഷമേ ഉപയോഗിക്കാവൂ.
കഴിക്കുംമുന്പ് ഉള്ളിൽ പുഴുവോ പ്രാണികളോ ഇല്ലെന്നും ഉറപ്പു വരുത്തണം. എത്ര ഗുണമുളള ആഹാരമാണെങ്കിലും അതിന്റെ വൃത്തി ഉറപ്പുവരുത്തണം. അപ്പോഴാണ് അത് ആരോഗ്യഭക്ഷണമാകുന്നത്.