പക്ഷേ, ഇത് അണ്ഡാശയത്തിലേക്ക് കേന്ദ്രീകരിക്കുന്നു എന്ന് മാത്രം. ചുരുക്കിപ്പറഞ്ഞാൽ അണ്ഡാശയത്തിനു വരുന്ന പ്രമേഹമാണ് പിസിഒഡി എന്ന് പറയാം..
ഗ്ലൂക്കോസാണ് വില്ലൻ അന്നജം (കാർബോഹൈഡ്രേറ്റ് ) അടങ്ങിയ ഭക്ഷണം ശരീരത്തിൽ എത്തിയാൽ ഗ്ളൂക്കോസ് ആയി മാറുന്നു. അധിക ഗ്ലൂക്കോസ് ഇൻസുലിന്റെ അതിപ്രസരത്തിനു കാരണമാകുന്നു.
ഇത് മറ്റു ഹോർമോണുകളെ ബാധിക്കുന്നു. അണ്ഡാശയത്തിലെ മുഴകളുടെ പ്രധാന ഊർജസ്രോതസ് ഗ്ലൂക്കോസാണ്. അതിനാൽ അന്നജത്തിന്റെ അളവ് ക്രമീകരിക്കുക എന്നത് വളരെ പ്രധാനമാണ്.
ഭക്ഷണം ആറു നേരമായി കഴിക്കാം സാധാരണ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ആറ് നേരമായി കഴിച്ചാൽ ശരീരത്തിലുള്ള ഇൻസുലിന്റെ അതിപ്രസരം കുറയ്ക്കുന്നതിനു സഹായകമാകും.
വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ.
ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു.
ഫോൺ: 8921564266