ആദ്യമായിട്ടൊന്നുമല്ല ആദ്യ
Friday, February 19, 2016 7:10 AM IST
വെറുതെ ഒരു രസത്തിന് 8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി ‘‘സൂപ്പർ ഹിറ്റ് സോംഗ്സ്’’ അവതരിപ്പിച്ചു. ഒരു ആങ്കർ ആവണമെന്നൊന്നും ഒട്ടും മോഹമില്ലായിരുന്നു ആദ്യക്ക്. പക്ഷെ ആദ്യയുടെ അച്ഛന് താൽപര്യമുണ്ടായിരുന്നു. ആങ്കറിങ്ങ് വേണ്ടെന്നുവച്ചിട്ടും പലതവണ ആദ്യയെത്തേടി അവസരങ്ങൾ ഒഴുകിയെത്തി. ഇപ്പോൾ പല ചാനലുകളിലും പരിപാടികൾ അവതരിപ്പിക്കാൻ പറന്നെത്തുന്നു. എങ്കിലും ദീർഘകാലത്തേക്ക് ഇത് തുടരാൻ സാധിക്കില്ലെന്ന് ആദ്യ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആദ്യയുടെ വിശേഷങ്ങളിലേക്ക്...

ബാല്യകാലസ്വപ്നങ്ങൾ

സ്വപ്നങ്ങൾ വലുതായിട്ട് ഒന്നും ചെറുപ്പത്തിൽ നെയ്തുകൂട്ടിയിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കുന്ന കൂട്ടത്തിലായിരുന്നുവെന്ന് ഓർമയുണ്ട്. എല്ലാകാര്യത്തിലും എന്താണ്, എന്തിനാണ് എന്ന സമീപനവും കാഴ്ചപ്പാടുമായിരുന്നു. അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. നല്ല ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. മുതിർന്നവരോടൊക്കെ എല്ലാം ബഹുമാനത്തോടു കൂടിയാണ് ചോദിച്ചിരുന്നത്. ഇത്രയും ചോദിക്കുന്ന കുട്ടി പഠനകാര്യത്തിൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ കഅട കിട്ടിയേനെയെന്ന് പലരും പറയുമായിരുന്നു! അന്നൊക്കെ പഠിത്തത്തിൽ അത്ര മുൻഗണനയൊന്നും കൊടുത്തിട്ടില്ലായിരുന്നു. ക്ലാസിൽ പോകും, ടീച്ചേഴ്സ് പഠിപ്പിക്കുന്നതു കേൾക്കും, അതു പോലെ പരീക്ഷയിൽ എഴുതിവയ്ക്കും. അത്രതന്നെ. ഇവന്റ്സിലൊക്കെ പങ്കെടുക്കുമായിരുന്നു. റെസിറ്റേഷൻ, സ്പോർട്സ്... എല്ലാത്തിലും ഉണ്ടായിരുന്നു. സ്കൂളിലെ ടീച്ചേഴ്സിനും പ്രിൻസിപ്പലിനും ഒക്കെ എന്നെ നന്നായിട്ട് അറിയാമായിരുന്നു. ക്ലാസിലൊക്കെ നിർത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുന്ന ഒരു കുട്ടിയായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും എന്റേതായ ഒരു അഭിപ്രായം സ്‌ഥാപിച്ചെടുക്കുമായിരുന്നു. അച്ഛൻ നല്ല ഉപദേശങ്ങൾ പറഞ്ഞുതരുമായിരുന്നു. വീട്ടിൽ എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒരാൾ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ അടി ഇടി ഒന്നുമില്ല. വേനലവധിക്ക് 2 മാസം അമ്മയുടെ നാട്ടിൽ കസിൻസ് ഒക്കെയായിട്ട് അടിച്ചു പൊളിക്കും. മറ്റേതോ ലോകത്താണെന്ന് തോന്നിയിട്ടുണ്ട്, അപ്പൊഴൊക്കെ. ചെറുപ്പത്തിൽ മുത്തച്ഛനും മുത്തശിയും ഞങ്ങളുടെ ഒപ്പമായിരുന്നു. മുത്തച്ഛൻ മരിച്ചിട്ട് 2 വർഷമായി. 3–ാം ക്ലാസുവരെ ചിറ്റ (അമ്മയുടെ അനിയത്തി) കൂടെ ഉണ്ടായിരുന്നു. ചിറ്റയ്ക്ക് എന്നോട് ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. അച്ഛനെയും അമ്മയെയും താരതമ്യപ്പെടുത്തിയാൽ അമ്മ കർക്കശക്കാരിയായിരുന്നു. പഠിക്കാനും മറ്റെല്ലാ കാര്യത്തിലും. എന്നിട്ടും പഠിക്കാൻ തോന്നിയില്ല. അച്ഛന്റെ കാര്യം അങ്ങനെയല്ല. അച്ഛാ എന്ന് ദയനീയമായി ഒന്നു വിളിച്ചാൽ മതി, അച്ഛൻ വീഴും. പത്താംക്ലാസിലും പന്ത്രണ്ടിലുമൊക്കെ ഉഴപ്പിനടന്നു.

ഫ്രണ്ട്ഷിപ്പിൽ ഗ്രൂപ്പില്ല

ഒരു ഗ്രൂപ്പിൽ ഒതുങ്ങി നിൽക്കുന്ന ടൈപ്പ് അല്ല. എല്ലാവരുമായും കൂട്ടായിരുന്നു. ഞാൻ നേരത്തേ പറഞ്ഞില്ലേ, വാതോരാതെ സംസാരിക്കും. എന്നാൽ ക്ലാസിൽ ചട്ടമ്പിയൊന്നുമല്ല കേട്ടോ. എല്ലാവരോടും ഒരുപോലെയാണ് സംസാരിക്കുന്നത്. ചുറ്റും കേട്ടു നിൽക്കുന്നവർ ചിരിക്കും. ഞാൻ ചിരിക്കുകയുമില്ല. പെട്ടെന്ന് ടീച്ചർ കടന്നുവരുമ്പോൾ ചിരിച്ചവർക്കൊക്കെ വഴക്കും കിട്ടും. ഞാൻ ഒന്നുമറിയാത്ത പോലെ പഞ്ചപാവമായി ഇരിക്കുകയും ചെയ്യും. പക്ഷെ ടീച്ചർ ക്ലാസ്സ് കഴിഞ്ഞ് പോയിക്കഴിഞ്ഞാൽ ഇവരെല്ലാവരും കൂടി എന്നെ കണക്കിനു വഴക്കു പറയുകയും ചെയ്യും. ഞാൻ സ്കൂൾ മാറിപ്പോകുകയാണെന്ന് ആരൊക്കെയോ ചേർന്ന് കെട്ടുകഥ ഉണ്ടാക്കിയപ്പോൾ ശരണ്യയെന്ന കുട്ടി ക്ലാസിൽ കരഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. അപ്പോഴാണ് ഞാൻ ആ സുഹൃദ്ബന്ധങ്ങളുടെയൊക്കെ ആഴം മനസിലാക്കിയത്. ഇന്നും ഇത്രയും വർഷം കഴിഞ്ഞിട്ടും ഞങ്ങൾ പരസ്പരം ജന്മദിനാശംസകൾ പറയാറുണ്ട്. ഇതുവരെ മുടങ്ങിയിട്ടില്ല. പ്ലസ്ടുവിൽ സ്കൂൾ ക്യാപ്റ്റനായിരുന്നു ഞാൻ. ഫ്രണ്ട്സ് സപ്പോർട്ട് ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയിട്ടുണ്ട്. ആങ്കറിങ്ങിനും സ്റ്റേജ് ഷോയ്ക്കും കഴിയാവുന്നത്ര വൈകുന്നേരങ്ങളിലാണ് പോകുന്നതെങ്കിലും ഒഴിച്ചുകൂടാൻ വയ്യാത്ത സന്ദർഭങ്ങളിൽ ക്ലാസ്സ് മിസ് ചെയ്തപ്പോഴൊക്കെ സുഹൃത്തുക്കൾ ക്ലാസിൽ പഠിപ്പിച്ചതൊക്കെ പറഞ്ഞുതന്ന് സഹായിച്ചിട്ടുണ്ട്.

അടിച്ചുപൊളിച്ച് കോളജിൽ

എം. ജി. കോളജിൽ 3 വർഷം അടിച്ചുപൊളിച്ചു. ആദ്യത്തെ വർഷം മിക്ക ദിവസങ്ങളിലും സമരമായിരുന്നു. ബെഞ്ചിലും ഡസ്ക്കിലുമൊക്കെ കയറി പാട്ടും ബഹളവുമായിരുന്നു. അവിടെയും നല്ല കുറെ സുഹൃത്തുക്കളെ കിട്ടി. അവരുമായും ഇന്നും നല്ല ബന്ധം തുടരുന്നു. ഡിഗ്രി രണ്ടാമത്തെ വർഷമായപ്പോൾ കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയാക്കി. ക്ലാസിൽ കയറിയതേയില്ല! പക്ഷെ എല്ലാ ഡിപ്പാർട്ട്മെന്റിലെ സ്റ്റാഫിൽ നിന്നും നല്ല സ്നേഹവും സഹകരണവും കിട്ടുമായിരുന്നു. ആ നല്ല നാളുകളൊക്കെ ഇപ്പോഴും മനസിൽ മായാതെ കിടക്കുന്നുണ്ട്. പിജി ചെന്നൈയിലാണ് ചെയ്തത്. അവിടെ ക്ലാസ് കട്ട് ചെയ്യുന്ന പരിപാടിയൊന്നും നടന്നില്ല. 19 ഡിപ്പാർട്ട്മെന്റ് ഉണ്ടായിരുന്നു. എല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു. ചൈനയിലെയും മണിപ്പൂരിലെയും ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെയും വിദ്യാർഥികളും ഉണ്ടായിരുന്നു.

എന്നും എന്നെ പിന്തുടരുന്ന ആങ്കറിങ്ങ്

8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി സൂപ്പർ ഹിറ്റ് സോംഗ്സ് ചെയ്തു. അച്ഛന് ഇഷ്ടമായിരുന്നു. അച്ഛന്റെ ചേച്ചിയുടെ വീട്ടിൽ സ്ക്രീൻ ടെസ്റ്റിനു വന്നതായിരുന്നു. എന്നെ കണ്ടപ്പോൾ പ്രൊഡ്യൂസർ ചോദിച്ചു, താൽപര്യമുണ്ടോയെന്ന്. അങ്ങനെയാണ് അവസരം ലഭിച്ചത്. പേരമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. പിന്നീട് കിരൺ ടിവിയിൽ സ്ക്രീൻ ടെസ്റ്റിനു പോയി. പക്ഷെ എന്നെ അവർ തിരഞ്ഞെടുത്തില്ല. പിന്നീട് ഏഷ്യാനെറ്റിൽ ഹാർട്ട് ബീറ്റ്സ് എന്ന പ്രോഗ്രാം ചെയ്തു. അത് ഇപ്പോഴും ഓർമയിലുണ്ട്. ക്ലാസ് കഴിഞ്ഞ് സ്കൂൾ വാനിൽ കുട്ടികളുമായി വാചകമടിച്ച് വീട്ടിലെത്തിയപ്പോൾ ഗെ്റ്റിൽ അച്ഛൻ കാത്തുനിൽക്കുന്നു. ഉടൻ ഏഷ്യാനെറ്റിൽ പോകണമെന്നു പറഞ്ഞു.

പിന്നീട് കിരൺ ടിവി എന്നെ തിരിച്ചുവിളിച്ചു. ഹലോ ഹലോ എന്ന പ്രോഗ്രാം ചെയ്തു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡിഗ്രി രണ്ടാം വർഷം വരെ കിരൺ ടിവിയുടെ ‘‘ഗുഡ് മോണി്തു. പിന്നീട് ഉത്സവകാലത്ത് ലൈവ് ഷോസ് ചെയ്യാൻ തുടങ്ങി. പത്മനാഭസ്വാമി ക്ഷേത്രവും കൃഷ്ണസ്വാമി ക്ഷേത്രവുമൊക്കെ ചെയ്തു. കിരൺ ടിവിയിൽ ടീം അംഗങ്ങൾ തമ്മിൽ നല്ല സഹകരണമായിരുന്നു. ഒരു കുടുംബം പോലെ. നല്ല സ്നേഹമായിരുന്നു എല്ലാവർക്കും.

കിരൺ ടിവിയിൽ ഷോ ചെയ്യുന്ന സമയത്തു തന്നെ സൂര്യടിവിയിൽ അവസരം ലഭിച്ചുതുടങ്ങി. ആദ്യമായി ഇന്റർവ്യൂ ചെയ്തത് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. അത് ഇന്ദ്രജിത്തിനെയായിരുന്നു. ഡിഗ്രി ആദ്യത്തെ വർഷം ‘‘ഗുഡ്മോണിങ്ങ് കിരൺ’’ ചെയ്യുന്ന സമയത്ത് പരിപാടിയുടെ ഫോർമാറ്റിൽ മാറ്റം വരുത്തി. ഓരോ ദിവസവും സ്പെഷൽ ഗസ്റ്റിനെ കൊണ്ടുവരാൻ തുടങ്ങി. അങ്ങനെ ഒരുപാട് താരങ്ങളെ പരിചയപ്പെടാൻ അവസരം ലഭിച്ചു. അതു നല്ല അനുഭവമായിരുന്നു.

കിരൺ ടിവി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് മാറിയപ്പോൾ ആങ്കറിങ്ങ് നിർത്താമെന്നു വച്ചു. ഇത് ഒരു പ്രധാന പ്രഫഷനായി ഒരിക്കലും കണ്ടിട്ടുമില്ല. പഠിത്തവുമായി ബന്ധപ്പെട്ട ഒരു മേഖലയിലായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. മെഡിക്കൽ പ്രഫഷനോടായിരുന്നു താൽപര്യം. പക്ഷെ പഠിക്കാൻ കേമിയൊന്നുമല്ലല്ലോ. എൻട്രൻസ് എഴുതിയെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് ഒരു പാരാമെഡിക്കൽ കോഴ്സായിട്ട് സൈക്കോളജി തിരഞ്ഞെടുത്തത്. പഠിത്തത്തിനു കോട്ടം തട്ടാതിരിക്കാൻ വേണ്ടി ആങ്കറിങ്ങ് വേണ്ടെന്നു വച്ചു. പക്ഷെ കൈരളി ടിവിയിൽ ക്രൈം ഫയൽ ചെയ്യാൻ വിളിച്ചു. പിന്നെ അമൃത ടിവിയിൽ ബൈക്സ് * കാർസ്– ഷോ ചെയ്യാൻ വിളിച്ചു. സാധാരണ ഇത്തരം ഷോസ് ആൺകുട്ടികളാണല്ലോ ചെയ്യുന്നത്. പക്ഷെ ഒരു പെൺകുട്ടി ചെയ്യണമെന്ന് നിർബന്ധമായിരുന്നു അവർക്ക്. അതിനിടെ ഡിഗ്രി കഴിഞ്ഞ് പിജി ചെയ്യാൻ ചെന്നൈക്കു പോയി. ശനി, ഞായർ ദിവസങ്ങളിൽ അമൃതയുടെ ഈ ഷോ ചെയ്യാൻ ഞാൻ തിരുവനന്തപുരത്തേക്ക് വരുമായിരുന്നു. പിന്നീട് ശനിയും ഞായറും ക്ലാസ് തുടങ്ങിയപ്പോൾ നിർത്തേണ്ടിവന്നു.

ഒന്നര വർഷം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയപ്പോൾ കൗമുദി ചാനലിൽ ‘‘ലേഡീസ് അവർ’’ പ്രോഗ്രാമിൽ സമൂഹത്തിലെ ശ്രേഷ്ഠവ്യക്‌തികളെ (സ്ത്രീകളെ) അഭിമുഖം ചെയ്യാൻ വിളിച്ചു. പിന്നീട് ഈ പ്രോഗ്രാമിന്റെ മൊത്തം ആങ്കർ ഞാനായി. വീണ്ടും അമൃത ടിവിയിൽ ടെക് മന്ത്ര ചെയ്യാൻ ഓഫർ വന്നു. കൂടാതെ ടുഡെ ടിവിയിൽ റിഥം ബോക്സ് പരിപാടിയും ഇപ്പോൾ ചെയ്യുന്നുണ്ട്.

പൊതുവെ ലൈവ് ഷോ ചെയ്യാൻ താൽപര്യം കൂടുതലാണ്. കുറെക്കൂടി ഒരു സ്വാതന്ത്ര്യം ഉണ്ട്. നമുക്ക് നമ്മുടേതായ ചേരുവകൾ ചേർക്കാൻ സാധിക്കും. അങ്ങനെ ഒരെണ്ണം ചെയ്യാൻ അവസരം കിട്ടുമായിരുന്നെങ്കിൽ എന്നു കരുതിയിരുന്നപ്പോഴാണ് അമൃത ടിവിയിൽ തന്നെ ‘‘സ്വർണമഴ’’യുടെ ഓഫർ വരുന്നത്. ലൈവ് ഷോയാണ്. രാത്രി 8.30നാണ്. മാത്രമല്ല ഒരു ഗെയിംഷോ കൂടിയാണ് എന്നു പറഞ്ഞപ്പോൾ ചാടി വീഴുകയായിരുന്നു! ഒഡീഷനു പോയപ്പോൾ 2 ആങ്കേഴ്സ് ഉണ്ടാകുമെന്നാണ് പറഞ്ഞത്. ടീം അംഗങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു. അങ്ങനെ ഇപ്പോഴും സ്വർണമഴ ചെയ്യുന്നുണ്ട്.

പ്രേക്ഷകരുടെ സ്നേഹം

‘‘ഗുഡ് മോർണിങ്ങ് കിരൺ’’ ചെയ്തു കൊണ്ടിരുന്ന സമയത്ത് ഒരുപാട് പ്രേക്ഷകർ വിളിച്ച് സ്നേഹം കൊണ്ട് പൊതിയുമായിരുന്നു. ബാംഗ്ലൂരിൽ നിന്ന് ഒരു കുക്കുമോൾ വിളിക്കുമായിരുന്നു. ഒരു അമ്മൂമ്മ വിളിക്കുമായിരുന്നു. ഡ്രസ്സും ബർത്ത് ഡേ കാർഡും ഒക്കെ അയച്ചുതന്നിട്ടുള്ള പ്രേക്ഷകരുണ്ട്. പിന്നെ ഒരു നിജീഷേട്ടൻ. ലൈവ് പ്രോഗ്രാം റിക്കാർഡ് ചെയ്തിട്ട് അയച്ചുതരുമായിരുന്നു. ഗുഡ് മോർണിങ്ങ് കിരൺ തുടങ്ങുന്നത് അന്നത്തെ ദിവസത്തേക്കുള്ള എന്തെങ്കിലും ശുഭചിന്തകൾ പറഞ്ഞുകൊണ്ടാണ്. അതിനുള്ള പുസ്തകങ്ങളൊക്കെ ഒരു നൂർമുഹമ്മദ് എന്ന ചേട്ടൻ അയച്ചുതരുമായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം എറണാകുളം ചെറായ് ബീച്ചിനടുത്ത് ഒരു പ്രേക്ഷകന്റെ വീട്ടിൽ ഊണുവരെ തന്ന് സൽക്കരിച്ചിട്ടുണ്ട്. ആങ്കറിങ്ങിന് വന്നില്ലായിരുന്നുവെങ്കിൽ ഇവരെയൊന്നും പരിചയപ്പെടാനോ ഇവരുടെ സ്നേഹത്തിന്റെ ഭാഗമാകാനോ കഴിയില്ലായിരുന്നു.

പലരും എന്നെ തിരിച്ചറിയുന്നതു തന്നെ എന്നെ നേരിൽ കാണുമ്പോഴല്ല. എന്റെ കീ... കീ.... എന്ന ശബ്ദമാണ് പെട്ടെന്ന് തിരിച്ചറിയുന്നത്. ഉടൻ അവർ ചോദിക്കും, ‘‘ കിരൺ ടിവിയിൽ’’ പ്രോഗ്രാം ചെയ്ത കുട്ടിയല്ലേയെന്ന്. ഫ്രണ്ട്സ് പലരും എന്റെ ഈ ശബ്ദത്തെ കളിയാക്കാറുണ്ട്. പക്ഷെ ഈ ശബ്ദമാണ് എന്റെ ഐഡന്റിറ്റി.
അടുത്തിടെ റെയിൽവെ സ്റ്റേഷനിൽ ചേച്ചിമാർ പലരും എന്നെ കണ്ടിട്ട് പെട്ടെന്ന് തിരിച്ചറിഞ്ഞു. ‘‘സ്വർണമഴയിലെ കുട്ടിയല്ലേ. നിങ്ങൾ ശരിക്കും ഈ സ്വർണമൊക്കെ വിജയികൾക്ക് അയച്ചുകൊടുക്കുന്നുണ്ടോ.. അതോ വെറുതെയാണോ എന്നൊക്കെ നൂറുകൂട്ടം സംശയങ്ങൾ. അവരുടെ ഏറ്റവും വലിയ സങ്കടം വിളിച്ചാൽ ലൈൻ കണക്ട് ആകുന്നില്ല എന്നതാണ്. എന്റെ ബന്ധുക്കൾക്കും കസിൻസിനുമൊക്കെ ഇതേ പരാതി തന്നെ. പക്ഷെ 5 ലൈൻ ഉണ്ട്. രാത്രി 8 മുതൽ വിളി തുടങ്ങും. പ്രോഗ്രാം നിർത്തിക്കഴിഞ്ഞാലും ഫോൺ അടിച്ചുകൊണ്ടേയിരിക്കും.

ആങ്കറിങ്ങ് മാത്രം പോരാ

സൈക്കോളജിയാണ് എന്റെ പ്രഫഷൻ. ഒരു ട്രെയിനിങ് സ്കൂൾ തുടങ്ങണമെന്നാണ് ആഗ്രഹം. ആങ്കറിങ്ങ് കൂടാതെ ഫാമിലി ബിസിനസ് ഉണ്ട്. കോളജിൽ ട്രെയിനിങ്ങ് ക്ലാസ് നടത്തുന്നുണ്ട്. വിവാഹം കഴിഞ്ഞാലും ഒരു പാഷൻ എന്ന നിലയ്ക്ക് ആങ്കറിങ്ങ് കൊണ്ടുനടക്കാനാണ് താൽപര്യം. നോക്കട്ടെ.. പക്ഷെ സിനിമ പോലയല്ലല്ലോ. കുറെ വർഷങ്ങൾ ഫീൽഡിൽ നിൽക്കാനൊന്നും പറ്റില്ല.

<യ> –സുനിൽ വല്ലത്ത്

<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ളലയ19ൗലമ3.ഷുഴ മഹശഴി=ഹലളേ>