പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
Tuesday, March 15, 2016 5:41 AM IST
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീരിയൽ രംഗത്തുള്ള ഗായത്രിയുടെ മേൽനോട്ടത്തിലാണ് തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വർഷ ജ്വല്ലറി പ്രവർത്തിക്കുന്നത്. പഴമ നഷ്ടപ്പെടാതെ കേരളത്തനിമയിലുള്ള ഒരു ഗ്രാം കോപ്പർ ആഭരണങ്ങളും നൃത്തത്തിന് ആവശ്യമായ ആഭരണങ്ങളുമെല്ലാം ഇവിടെ നിന്നു വാങ്ങാം.

അഭിനയരംഗത്തേക്ക്

അഭിനയത്തോടു യാതൊരു അഭിനിവേശവുമില്ലാത്ത ഗായത്രി യാദൃച്ഛികമായാണ് വെള്ളിത്തിരയിലെത്തുന്നത്. 18 വർഷം മുമ്പ് സിഐഡി ഉണ്ണികൃഷ്ണൻ ബിഎ.ബിഎഡ് എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഗായത്രിയെ തേടിയെത്തുകയായിരുന്നു. നടൻ ജയറാമിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് ഗായത്രി ഈ സിനിമയിൽ അഭിനയിച്ചതും. മീശമാധവൻ, തലപ്പാവ്, പത്രം, നന്ദനം, റോമൻസ്, സെവൻത് ഡേ ഉൾപ്പെടെ 100 ഓളം സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ഗായത്രിക്കുണ്ടായി. അകത്തളം, സ്ത്രീപർവം, വീട്ടമ്മ എന്നീ ഷോകളിലും ഗായത്രി അവതാരകയായി. സ്ത്രീധനം, സ്വരം, ഭദ്ര, ദുർഗ തുടങ്ങി 40ൽ അധികം സീരിയലുകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. അകത്തളം, സ്ത്രീപർവം, വീട്ടമ്മ എന്നീ പരിപാടികളുടെ അവതാരകയുമായി ഗായത്രി പ്രവർത്തിച്ചിട്ടുണ്ട്.

വർഷ ജ്വല്ലറിയുടെ പിറവി

അഞ്ചു വർഷം മുമ്പ് വളരെ യാദൃച്ഛികമായിട്ടാണ് ഗായത്രി ആഭരണ ഡിസൈൻ രംഗത്തേക്കു പ്രവേശിക്കുന്നത്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ഒരു സുഹൃത്തിന്റേതായിരുന്നു വർഷ ജ്വല്ലറി. ഒരു ഗ്രാം സ്വർണാഭരണങ്ങളുടെ വിൽപനയുള്ള ഈ ജ്വല്ലറിയിലേക്ക് ഡാൻസ് ആഭരണങ്ങൾ ഗായത്രി ഡിസൈൻ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. ഡാൻസ് ആഭരണങ്ങൾ വളരെ ഹിറ്റായതോടെയാണ് ഗായത്രി ഈ രംഗത്തേക്കു കൂടുതൽ സജീവമായത്. അങ്ങനെ 2008 മുതൽ വർഷ ജ്വല്ലറിയിലെ വിവിധ ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്നത് ഗായത്രി തന്നെയാണ്.

ഒരു ഗ്രാം സീരീസിലുള്ള ആഭരണങ്ങളാണ് ഇവിടെയുള്ളത്. ഗായത്രി ഡിസൈൻ ചെയ്യുന്ന ആഭരണങ്ങൾ പരമ്പരാഗത തട്ടാന്മാരാണ് പണിയുന്നത്. പത്തോളം സ്വർണപ്പണിക്കാരാണ് വർഷ ജ്വല്ലറിയിലേക്കുള്ള ആഭരണങ്ങൾ നിർമിച്ചു നൽകുന്നത്. നിർമാണ വസ്തുക്കളും കളറുകളുമെല്ലാം ഇവിടെത്തന്നെയാണ് ഉണ്ടാക്കിയെടുക്കുന്നത്. കോപ്പർ ബേസ്ഡ് മെറ്റലിൽ 24 കാരറ്റ് തങ്കം ഫോം ചെയ്താണ് ആഭരണങ്ങൾ നിർമിക്കുന്നത്. ചെമ്പാണെങ്കിൽ ആഭരണങ്ങൾ ക്ലാവു പിടിക്കുമെന്ന പേടി വേണ്ട. ചർമപ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. ഹാൻഡ് മെയ്ഡ് ആയതിനാൽ കസ്റ്റമർ ആവശ്യപ്പെടുന്ന ഏതു ഡിസൈനും ചെയ്തു കൊടുക്കാനുമാകും. മറ്റ് ആഭരണങ്ങൾ ഉപയോഗിക്കുന്നതുപോലെ സെമി പ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ചാണ് ആഭരണങ്ങൾ നിർമിക്കുന്നത്. ഡയമണ്ട് ആഭരണങ്ങൾക്കായി സിർക്കോണിയയാണ് ഉപയോഗിക്കുന്നത്. ഈ കല്ലുകൾക്ക് താരതമ്യേന ചെലവു കുറവുമാണ്. ആഭരണങ്ങൾക്ക് സ്വർണത്തിൽ എത്ര തൂക്കം വരുന്നുവോ അതേ തൂക്കത്തിൽ തന്നെയാണ് ഇവിടെയും നിർമിച്ചു നൽകുന്നത്. 300 മുതൽ 40,000 രൂപ വരെയാണ് ആഭരണങ്ങളുടെ വില. 5000ലധികം ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ഇവിടെയുള്ളത്. ഒരു വർഷത്തെ റിപ്ലേസ്മെന്റ് ഗാരന്റിയും ലൈഫ് ടൈം സർവീസ് ചാർജും നൽകുന്നുണ്ട്.


ഒരു ദിവസം മുതൽ രണ്ടുമാസം വരെ സമയം എടുത്തു പണി തീർക്കുന്ന ആഭരണങ്ങളുണ്ട്. തൊഴിലാളികൾക്കു നൽകുന്ന പണിക്കൂലി കൂടുതലാണ്. അതിനനുസരിച്ചുള്ള ലാഭവും കിട്ടുന്നില്ല. എങ്കിലും ഈ മേഖലയോടുള്ള താൽപര്യമൊന്നുമാത്രമാണ് ഗായത്രിയെ ആഭരണ ഡിസൈൻ മേഖലയിൽ പിടിച്ചുനിർത്തിയിരിക്കുന്നത്.

വൈവിധ്യമാർന്ന ആഭരണശ്രേണി

അഞ്ച് വിഭാഗങ്ങളിലായാണ് വർഷ ജ്വല്ലറിയിൽ ആഭരണ ശേഖരമൊരുക്കിയിരിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ാമൃരവ15ംമ3.ഷുഴ മഹശഴി=ഹലളേ>

മേഘമൽഹാർ

ആന്റിക് ആഭരണങ്ങളാണ് ഈ വിഭാഗത്തിലെ സവിശേഷത. ബ്രൈഡൽ കളക്ഷൻസാണ് ഇതിലുള്ളത്.

ദേവാംഗന

ട്രഡീഷണൽ ആഭരണങ്ങളുടെ ശേഖരമാണിത്. പാലയ്ക്കാമാല, ശരപുളിമാല, ലക്ഷ്മിമാല, കസവുമാല, മാമ്പൂത്താലി, കൂട്ടത്താലി തുടങ്ങി പഴമയിലേക്കു മറഞ്ഞുക്കൊണ്ടിരിക്കുന്ന പല ആഭരണങ്ങളും ഈ ശേഖരത്തിലുണ്ട്.

ദേവരാഗ

ടെംപിൾ ആഭരണങ്ങളും ഡാൻസിനുള്ള ആഭരണങ്ങളുമാണ് ഇക്കൂട്ടത്തിലുള്ളത്. തമിഴ്നാട് ഡിസൈനുകളിലാണ് ഇവ പണിതിരിക്കുന്നത്. ടെംപിൾ ജ്വല്ലറിയുടെ വിപുലമായ ശേഖരവുമുണ്ട്.

ഓറ

ഡയമണ്ട് ആഭരണങ്ങളാണ് ഓറ കളക്ഷൻസിലുള്ളത്. ഡയമണ്ടിനു പകരം സിർക്കോണിയ എന്ന കല്ലിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്.

സ്പെട്രെ

ട്രെൻഡി ആഭരണങ്ങളാണ് ഈ വിഭാഗത്തിലെ പ്രത്യേകത. ടീനേജേഴ്സിനു വേണ്ട ആഭരണങ്ങൾ ഈ വിഭാഗത്തിൽ നിന്നു സ്വന്തമാക്കാം. കളർഫുളായിട്ടുള്ള ആഭരണങ്ങളാണിവ.

<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ാമൃരവ15ംമ4.ഷുഴ മഹശഴി=ഹലളേ>

യാത്രകൾ ഇഷ്ടപ്പെടുന്ന ഗായത്രി

ഗായത്രിക്കു യാത്രകൾ വളരെ ഇഷ്ടമാണ്. പഴയകാലത്തെ ഡിസൈനുകൾ ശേഖരിക്കാൻ ഈ യാത്രകൾ പലപ്പോഴും സഹായിച്ചിട്ടുണ്ടെന്നു ഗായത്രി പറയുന്നു. ‘പഴയ കോവിലകങ്ങളിൽ നിന്നാണ് മുക്കോലാക്ക്, കുഴൽ മോതിരം, ഒറ്റത്താലി എന്നീ ആഭരണങ്ങൾ കണ്ടത്. പിന്നീട് അത്തരത്തിൽ ഞാൻ ഡിസൈൻ ചെയ്തുകൊടുത്ത് ആഭരണങ്ങൾ ഉണ്ടാക്കി. പഴയ കാലത്തെ ആഭരണശേഖരങ്ങൾ മനസിലാക്കാനായി പലയിടങ്ങളിലേക്കും ഞാൻ യാത്ര ചെയ്യാറുണ്ട്’– ഗായത്രി പറഞ്ഞു.

സെലിബ്രിറ്റിയായതിനാൽ ഗായത്രിയുടെ ജ്വല്ലറിയിൽ നിരവധിപ്പേർ ആഭരണം വാങ്ങാൻ വരാറുണ്ട്. കസ്റ്റമർ ഡിസൈൻ പറഞ്ഞാലും അവർക്ക് ചേരുന്നതാണെങ്കിൽ മാത്രമേ അതു വാങ്ങിയാൽ മതിയെന്നു ഗായത്രി പറയും.

പ്രദർശനങ്ങളിലൂടെ വിൽപന

ഇന്ത്യയുടെ വിവിധ സ്‌ഥലങ്ങളിൽ ഗായത്രി ആഭരണ പ്രദർശനം നടത്തിയിട്ടുണ്ട്. ചെന്നൈ, മാംഗളൂർ എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ സ്‌ഥലങ്ങളിലും പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. നടന്ന ഇന്ത്യൻ ഫാഷൻ ജ്വല്ലറി ആൻഡ് ആക്സസറീസ് ഷോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കഎഖഅട) യിൽ വർഷ ജ്വല്ലറി പങ്കെടുക്കുകയുണ്ടായി. പ്രദർശനത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഏക ജ്വല്ലറിയും വർഷ തന്നെയായിരുന്നു.

<യ> സീമ