നിങ്ങൾ എന്‍റെ കുഞ്ഞിനെ കണ്ടോ...
Thursday, December 19, 2019 12:10 PM IST
നി​ങ്ങ​ൾ എന്‍റെ കു​ഞ്ഞി​നെ ക​ണ്ടോ? ആ​ണ്‍​കു​ഞ്ഞാ​യി​രു​ന്നോ അ​തോ, പെ​ണ്‍​കു​ഞ്ഞാ​യി​രു​ന്നോ? ബോ​ധം വ​ന്ന​പ്പോ​ൾ ഞാ​ൻ എന്‍റെ ഭ​ർ​ത്താ​വി​നോ​ടു ചോ​ദി​ച്ചു. കാ​ര​ണം, ഞാ​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​വ​ർ എ​ന്‍റെ കു​ഞ്ഞി​നെ എ​ന്‍റെ അ​ടു​ത്തു​ നി​ന്നു കൊ​ണ്ടു​പോ​യ​ത്. ഞാ​ൻ ഡോ​ക്ട​റോ​ടു ചോ​ദി​ച്ചു; ചോ​ദി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കു​ഞ്ഞി​നു ജന്മം ​ന​ല്കി​യ​തി​നു​ശേ​ഷം മൂ​ന്നു​മാ​സ​ത്തോ​ളം എ​നി​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. കു​ഞ്ഞി​നെ​ക്കു​റി​ച്ചോ​ർ​ക്കു​ന്പോ​ൾ ച​ങ്ക് പൊ​ട്ടു​ന്ന വേ​ദ​ന​യാ​യി​രു​ന്നു. ഒ​ടു​വി​ൽ മ​ന​സ് ശാ​ന്ത​മാ​കാ​ൻ മ​രു​ന്ന് ക​ഴി​ക്കേ​ണ്ടി വ​ന്നു. എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ നാലാം തീ​യ​തി ഞാ​നും കു​ടും​ബ​വും ആ ​കു​ഞ്ഞി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​റു​ണ്ട്. അ​ന്നു രാ​വി​ലെ ഞാ​ൻ ഉ​പ​വ​സി​ക്കും. അ​ന്പ​ല​ത്തി​ൽ പോ​കും. പാ​യ​സം ഉ​ണ്ടാ​ക്കി വീ​ട്ടി​ലു​ള്ള​വ​ർ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും ന​ല്കും. ആ ​കു​ഞ്ഞി​നെ ഒ​രു​വ​ട്ടം കാ​ണാ​ൻ ഞാ​ൻ ഇന്നും ആ​ഗ്ര​ഹി​ക്കു​ന്നു. അ​തി​നു​വേ​ണ്ടി എ​ന്തു​ചെ​യ്യാ​നും ഞാ​ൻ തയാ​റാ​ണ്. എ​നി​ക്ക​റി​യാം ക​ണ്ടി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ കു​ഞ്ഞി​നെ ഞാ​ൻ ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ലാ​യി​രു​ന്നു- ഒ​രു ഇന്ത്യൻ വാ​ട​ക​മാ​താ​വി​ന്‍റെ ഹൃ​ദ​യം നു​റു​ങ്ങു​ന്ന വാ​ക്കു​ക​ളാ​ണി​ത്.
ഒ​രു സ്ത്രീ ​തന്‍റെ ഗ​ർ​ഭ​പാ​ത്രം ഗ​ർ​ഭ ധാ​ര​ണ​ത്തി​നും പ്ര​സ​വ​ത്തി​നു​മാ​യി ന​ൽ​കു​ക വ​ഴി കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​ന്പ​തി​മാ​ർ​ക്കോ വ്യ​ക്തി​ക്കോ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​വാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന സ​ന്പ്ര​ദാ​യ​മാ​ണ് വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം (സ​റ​ഗ​സി).

കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​വാ​ൻ ആ​വ​ശ്യ​മു​ള്ള ദ​ന്പ​തി​മാ​ർ ഇ​രു​വ​രു​ടെ​യു​മോ ആ​രെ​ങ്കി​ലും ഒ​രാ​ളു​ടെ ഏ​തെ​ങ്കി​ലു​മോ ബീ​ജ​വും അ​ണ്ഡ​വും ത​മ്മി​ൽ യോ​ജി​പ്പി​ച്ച് മ​റ്റൊ​രു സ്ത്രീ​യു​ടെ ഗ​ർ​ഭ പാ​ത്ര​ത്തി​ൽ നി​ക്ഷേ​പി​ച്ച് വ​ള​ർ​ത്തി പ്ര​സ​വി​ച്ച ശേ​ഷം കൈ​മാ​റു​ന്ന രീ​തി​യാ​ണ് വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം .സാ​ധാ​ര​ണ​യാ​യി ഗ​ർ​ഭാ​ശ​യ ത​ക​രാ​ർ മൂ​ല​മു​ള്ള വ​ന്ധ്യ​ത​യ്ക്ക് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് ഈ ​രീ​തി അ​വലം​ബി​ക്കു​ന്ന​ത്.​ഇ​ത്ത​ര​ത്തി​ൽ ഗ​ർ​ഭ​പാ​ത്രം ന​ൽ​കു​ന്ന സ്ത്രീ​യെ സ​റ​ഗേ​റ്റ് അ​മ്മ അ​ഥ​വാ മ​റ്റ​മ്മ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.​സ​റ​ഗ​സി​യി​ൽ ആ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ദ​ന്പ​തി​ക​ളു​ടെ ത​ന്നെ അ​ണ്ഡ​വും ബീ​ജ​വും ത​മ്മി​ൽ സ​ങ്ക​ല​നം ന​ട​ത്തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സി​ക്താ​ണ്ഡ​ത്തെ ഗ​ർ​ഭ പാ​ത്ര​ത്തി​ൽ പേ​റി പ്ര​സ​വി​ക്കു​ന്ന രീ​തി​യാ​ണി​ത്.​അ​ല്ലെ​ങ്കി​ൽ ഗ​ർ​ഭ​പാ​ത്രം ന​ൽ​കു​ന്ന സ​ത്രീ​യു​ടെ ത​ന്നെ അ​ണ്ഡം ദ​ന്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​ന്‍റെ ബീ​ജ​വു​മാ​യി സം​യോ​ജി​പ്പി​ച്ച് സി​ക്താ​ണ്ഡം സൃ​ഷ്ടി​ച്ച് മ​റ്റ​മ്മ​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യും ഉ​ണ്ട്. ചി​ല​ർ പ​രോ​പ​കാ​ര ത​ല്പ​ര​ത​യോ​ടെ ഗ​ർ​ഭ​പാ​ത്രം ന​ൽ​കു​ന്പോ​ൾ മ​റ്റു ചി​ല​ർ പ്ര​തി​ഫ​ലം വാ​ങ്ങി​യും ന​ൽ​കു​ന്നു.

ശാ​രീ​രീ​ക വൈ​ക​ല്യ​ങ്ങ​ളാ​ൽ ഗ​ർ​ഭ​ധാ​ര​ണം അ​സാ​ധ്യ​മാ​യ​വ​ർ​ക്ക് സ്വ​ന്തം ര​ക്ത​ത്തി​ലു​ള്ള കു​ഞ്ഞി​നെ ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​യി മ​റ്റൊ​രു സ്ത്രീ​യെ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടാ​യി​രു​ന്നു വാ​ട​ക ഗ​ർ​ഭ​പാ​ത്ര​ത്തി​ന്‍റെ തു​ട​ക്കം. ഇ​ത് വി​ജ​യം വ​രി​ച്ച​തോ​ടെ ഉ​ന്ന​ത​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ ഇ​തി​ലേ​ക്ക് തി​രി​ഞ്ഞു.​വൈ​ക​ല്യ​ങ്ങ​ളി​ല്ലെ​ങ്കി​ലും സ​മ​യ​ക്കു​റ​വും ജോ​ലി​യു​മെ​ല്ലാം ക​ണ്ടു​കൊ​ണ്ട് ചില സ്ത്രീ​ക​ൾ പ്ര​സ​വം ക​രാ​ർ ന​ൽ​കാനും തുടങ്ങി. പ്ര​സ​വം മൂ​ലം ലീ​വെ​ടു​ത്താ​ൽ വ​ൻ​തു​ക ത​ന്നെ ന​ഷ്ട​മാ​കും. നേ​രെ മ​റി​ച്ച് ഒ​രു മാ​സ​ത്തെ ശ​ന്പ​ളം മ​തി സ്വ​ന്തം ര​ക്ത​ത്തി​ൽ ഒ​രു കു​ഞ്ഞി​നെ ല​ഭി​ക്കാ​ൻ. ഗ​ർ​ഭ​ധാ​ര​ണം മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു പ്ര​യാ​സ​വും അ​റി​യാ​തെ, പേ​റ്റു​നോ​വ​റി​യാ​തെ ക്രെ​ഡി​റ്റ് കാ​ർ​ഡു​പ​യോ​ഗി​ച്ച് കു​ഞ്ഞി​നെ ക​ര​സ്ഥ​മാ​ക്കു​ന്ന സം​വി​ധാ​നം ആ​യി വാ​ട​ക ഗ​ർ​ഭധാ​ര​ണം മാ​റി.

2005 ൽ ​തി​രു​വ​ന​ന്ത​പു​രത്തെ ഒരു ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വാ​ട​ക ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ നി​ന്ന് കു​ഞ്ഞു പി​റ​ന്ന​ത്.​നാ​ൽ​പ്പ​ത് ക​ഴി​ഞ്ഞ കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്കാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ഗ​ർ​ഭ പാ​ത്രത്ത​ക​രാ​റു​ള്ള സ്ത്രീക്ക് വേ​ണ്ടി പ്ര​സ​വി​ക്കാ​ൻ മ​റ്റൊ​രു സ്ത്രീ​യെ ക​ണ്ടെ​ത്തി ദ​ന്പ​തി​ക​ളു​ടെ ബീ​ജ​വും അ​ണ്ഡ​വും ശേ​ഖ​രി​ച്ച് ഭ്രൂ​ണ​ത്തെ വാ​ട​ക മാ​താ​വി​ൽ നി​ക്ഷേ​പി​ച്ചു.​ആ​ദ്യം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ​രീ​ക്ഷ​ണം പി​ന്നീ​ട് വി​ജ​യി​ച്ചു.​പ്ര​സ​വ ശേ​ഷം യു​വ​തി കു​ഞ്ഞി​നെ ദ​ന്പ​തി​മാ​ർ​ക്ക് കൈ​മാ​റി.

എ​ന്നാ​ൽ കാ​ല​ക്ര​മേ​ണ ഏ​തു മേ​ഖ​ല​ക​ളി​ലെ​യും പോ​ലെ ത​ന്നെ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലും ചൂ​ഷ​ണ​ങ്ങ​ൾ അ​നേ​ക​മാ​യി.​ വാ​ണി​ജ്യ​പ​ര​മാ​യി അ​വ മാ​റിക്കൊ​ണ്ടി​രു​ന്നു.​വാ​ട​കഗ​ർ​ഭ​ത്തി​ൽ പി​റന്ന അ​നേ​കം കു​ട്ടി​ക​ൾ പി​ന്നീ​ട് അ​നാ​ഥ​രാ​യിത്തീരേ​ണ്ടി​വ​ന്നു.​ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ൽ താ​യ്‌ലൻഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടി വ​രു​ന്ന​താ​യും രാ​ജ്യം ഇ​തി​നെ​തി​രെ നി​യ​ന്ത്ര​ണ ബി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.


2016ൽ ​വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ നി​യ​ന്ത്ര​ണ ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് പ്ര​ധാന​മ​ന്ത്രി ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രിസ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. കേ​ന്ദ്ര​ത​ല​ത്തി​ൽ ദേ​ശീ​യ സ​റ​ഗ​സി ബോ​ർ​ഡും സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും സം​സ്ഥാ​ന സ​റ​ഗ​സി ബോ​ർ​ഡു​ക​ളും അ​നു​യോ​ജ്യ​മാ​യ അ​ഥോ​റി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്ത് വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ബി​ൽ പാ​സാ​ക്കു​ക​യും വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു.​വാ​ണി​ജ്യ​പ​ര​മാ​യ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം നി​രോ​ധി​ക്ക​ൽ വ​ന്ധ്യ​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ അ​നു​വ​ദി​ക്കാ​വു​ന്ന ധാ​ർ​മ്മി​ക​മാ​യ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം എ​ന്നി​വ ബി​ൽ ഉ​റ​പ്പു ന​ൽ​കു​ന്നു.​ധാ​ർ​മ്മി​ക​മാ​യ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം ആ​വ​ശ്യ​മാ​യ രാ​ജ്യ​ത്തെ വ​ന്ധ്യ​രാ​യ എ​ല്ലാ ദ​ന്പ​തി​മാ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു.​ കൂ​ടാ​തെ വാ​ട​ക ഗ​ർ​ഭം ധ​രി​ക്കു​ന്ന മാ​താ​വി​ന്‍റെയും അ​തി​ലു​ണ്ടാ​കു​ന്ന കു​ട്ടി​യു​ടെ​യും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു.​ രാ​ജ്യ​ത്തെ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​പ്പെ​ടും എ​ന്നു​ള്ള​താ​ണ് ഈ ​നി​യ​ത്തി​ന്‍റെ ഗു​ണ​ങ്ങ​ളി​ൽ പ്ര​ധാ​നം. വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ അ​മ്മ​മാ​രും കു​ഞ്ഞു​ങ്ങ​ളും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യെ നി​യ​മം ഇ​ല്ലാ​താ​ക്കു​ന്നു. കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത ദ​ന്പ​തി​മാ​ർ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പു​തി​യൊ​രു പ്ര​കാ​ശ​മാ​ണ് വാ​ട​ക ഗ​ർ​ഭ ധാ​ര​ണം. എ​ന്നി​രു​ന്നാ​ലും ഒ​രു ചോ​ദ്യം ബാ​ക്കി​നി​ൽ​ക്കു​ന്നു.​ആ​രാ​ണ് യ​ഥാ​ർ​ഥ മാ​താ​വ് .അ​ണ്ഡം കൊ​ടു​ത്ത​വ​ളോ, ഗ​ർ​ഭ പാ​ത്രം വാ​ട​ക​യ്ക്ക് ന​ൽ​കി​യ​വ​ളോ. ഇ​ങ്ങ​നെ ധാ​രാ​ളം ചോ​ദ്യ​ങ്ങ​ൾ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ൽ ഉ​യ​ർ​ന്നു വ​രു​ന്നു.​വാ​ട​ക ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ നി​ന്നാ​ണ് ഭ്രൂ​ണം ശി​ശു​വാ​യിത്തീരു​ന്ന​തും വ​ള​ർ​ച്ച​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളും ന​ട​ക്കു​ന്ന​തും. ഗ​ർ​ഭ ധാ​ര​ണ​ത്തി​ന്‍റെ​യും പ്ര​സ​വ​ത്തി​ൻ​റെ​യും വേ​ദ​ന​ക​ൾ സ​ഹി​ക്കു​ന്ന​തും വാ​ട​ക മാ​താ​വ് ത​ന്ന.െ ചു​രു​ക്ക​ത്തി​ൽ ത​ല​മു​റ​ക​ളു​ടെ വം​ശ ബ​ന്ധം ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യാ​ണി​വി​ടെ.

കേരളത്തിലും വാടക ഗർഭധാരണം

കേരളത്തിലും വാ​ട​ക​യ്ക്ക് ഗ​ർ​ഭം ധ​രി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 25 ദ​ന്പ​തി​ക​ളാ​ണ് വാ​ട​ക​യ്ക്ക് ഗ​ർ​ഭ​പാ​ത്രം സ്വീ​ക​രി​ച്ച് കു​ട്ടി​ക​ളെ ജ​നി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഒ​ട്ടു​മി​ക്ക വ​ന്ധ്യ​താ​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ട​ക​യ്ക്ക് ഗ​ർ​ഭം ധ​രി​ക്കാ​നു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.
14 വ​ർ​ഷം മു​ന്പാ​ണ് നി​യ​മ​പ​ര​മാ​യി വാ​ട​ക​യ്ക്ക് ഗ​ർ​ഭ​പാ​ത്രം ന​ൽ​കി കു​ഞ്ഞു​ങ്ങ​ളെ ജ​നി​പ്പി​ക്കു​ന്ന പ​തി​വ് സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ഷ​ന്‍റെ (ഐ.​എ​സ്.​എ.​ആ​ർ) കേ​ര​ള ശാ​ഖ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് പ​ണം വാ​ങ്ങി ഗ​ർ​ഭ​പാ​ത്രം വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തു​ട​ക്ക​ത്തി​ൽ വാ​ട​ക ഗ​ർ​ഭ​പാ​ത്രം സ്വീ​ക​രി​ക്കു​ന്ന​തി​നോ​ട് ദ​ന്പ​തി​ക​ൾ വി​മു​ഖ​രാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ല​ക്ര​മേ​ണ ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ന്നു. പ​ല വ​ന്ധ്യ​താ ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ളും ചി​കി​ത്സി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണ് വാ​ട​ക ഗ​ർ​ഭ​പാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ മു​ന്നോ​ട്ടു വ​രു​ന്ന​തെ​ന്ന് കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഡോ​ക്ട​ർ പ​റ​ഞ്ഞു.

2016-ലെ ​​ദ സ​റോ​ഗ​സി (റ​ഗു​ലേ​ഷ​ൻ)​ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​ന്പ​തി​മാ​ർ​ക്ക് ക​ച്ച​വ​ട താ​ൽ​പ​ര്യ​മി​ല്ലാ​തെ വാ​ട​ക​യ്ക്ക് ഗ​ർ​ഭ​പാ​ത്രം സ്വീ​ക​രി​ച്ച് പ്ര​ത്യു​ൽ​പ്പാ​ദ​നം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. അ​വി​വാ​ഹി​ത​രാ​യ​വ​ർ​ക്കും, ലി​വിം​ഗ് ടു​ഗെ​ത​റാ​യ ദ​ന്പ​തി​ക​ൾ​ക്കും വാ​ട​ക​യ്ക്ക് ഗ​ർ​ഭ​പാ​ത്രം ന​ൽ​കു​ന്ന​തി​ന് നി​രോ​ധ​ന​മു​ണ്ട്. അ​തു​പോ​ലെ ത​ന്നെ വി​ദേ​ശി​ക​ൾ​ക്കും വാ​ട​ക ഗ​ർ​ഭ​പാ​ത്രം ന​ൽ​കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല. 2017-ൽ ​മാ​ത്രം സം​സ്ഥാ​ന​ത്ത് 25-ല​ധി​കം ദ​ന്പ​തി​മാ​ർ വാ​ട​ക ഗ​ർ​ഭ​പാ​ത്രം സ്വീ​ക​രി​ച്ച് പ്ര​ത്യു​ൽ​പ്പാ​ദ​നം ന​ട​ത്തി​യ​താ​യി രേ​ഖ​ക​ൾ പ​റ​യു​ന്നു.
(തുടരും)

പ്രദീപ് ഗോപി