ഭാ​ഗ്യ​ദേ​വ​ത​യു​ടെ വി​ള​യാ​ട്ടം, ഒ​രേ​ദി​വ​സം അ​മ്മ​യ്‍​ക്കും മ​ക​നും ലോ​ട്ട​റി​യ​ടി​ച്ചു!‌
Wednesday, November 1, 2023 1:14 PM IST
പെ​ർ​ത്ത്: ലോ​ട്ട​റി അ​ടി​ക്കു​ക​യെ​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ്. അ​പ്പോ​ൾ ഒ​രു വീ​ട്ടി​ലെ ര​ണ്ടു പേ​ർ​ക്ക് ഒ​രേ ദി​വ​സം ലോ​ട്ട​റി അ​ടി​ച്ചാ​ലോ! അ​മ്മ​യ്ക്കും മ​ക​നും ഒ​രേ​ദി​വ​സം ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന വാ​ർ​ത്ത​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ​നി​ന്നു കേ​ൾ​ക്കു​ന്ന​ത്.

ചെ​റി​യ തു​ക​യു​ടെ സ​മ്മാ​ന​മൊ​ന്നു​മ​ല്ല. ഓ​രോ ടി​ക്ക​റ്റി​നും ല​ഭി​ച്ച​ത് 84 ല​ക്ഷം രൂ​പ വീ​തം. കു​ടും​ബ​ത്തി​ലേ​ക്ക് ഒ​റ്റ ദി​വ​സം എ​ത്തി​യ​ത് ആ​കെ 1.68 കോ​ടി രൂ​പ. പെ​ർ​ത്തി​ലെ കെ​ന്‍റ് സ്ട്രീ​റ്റി​ൽ താ​മ​സി​ക്കു​ന്ന ആ​ഷ്‌​ലി ഡോ​യ്ക്കും അ​മ്മ​യ്ക്കു​മാ​ണ് ഇ​ര​ട്ട​ഭാ​ഗ്യം.

ആ​ഷ് ലി ​ഒ​രു അ​ധ്യാ​പ​ക​നാ​ണ്. ക്ലാ​സി​ൽ പ​ഠി​പ്പി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ലോ​ട്ട​റി​യ​ടി​ച്ച വാ​ർ​ത്ത​യ​റി​ഞ്ഞ​ത്. ത​നി​ക്കും അ​മ്മ​യ്ക്കും ഒ​രേ​സ​മ​യം ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന് അ​റി​ഞ്ഞ​യു​ട​ൻ ക്ലാ​സി​ൽ​നി​ന്നി​റ​ങ്ങി പാ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ഷ് ലി ​പ​റ​ഞ്ഞു.


സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ര​ണ്ടാ​ന​ച്ഛ​ൻ അ​ഡ്രി​യാ​ൻ പെ​നോ​ക്കി​നെ​യാ​ണ് ആ​ദ്യം വി​ളി​ച്ച് സ​ന്തോ​ഷ​വാ​ർ​ത്ത പ​റ​ഞ്ഞ​ത്. പീ​പ്പി​ൾ​സ് പോ​സ്റ്റ് കോ​ഡ് മി​ല്യ​ണ​യ​ർ സ്ട്രീ​റ്റ് ലോ​ട്ട​റി​യി​ലാ​യി​രു​ന്നു സ​മ്മാ​നം. ഒ​രു ന​റു​ക്കെ​ടു​പ്പി​ൽ 11 പേ​ർ​ക്കു മാ​ത്രം സ​മ്മാ​നം ന​ൽ​കു​ന്ന ലോ​ട്ട​റി​യാ​ണി​ത്.