99 കോ​ടി ലോ​ട്ട​റി​യ​ടി​ച്ച സ്ത്രീ​ക്ക് സം​ഭ​വി​ച്ച​ത്…!
Tuesday, October 31, 2023 3:56 PM IST
ന്യൂ​യോ​ർ​ക്ക്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ബം​പ​ർ അ​ടി​ച്ചി​ട്ടും ഒ​രു രൂ​പ​പോ​ലും ല​ഭി​ക്കാ​തെ വ​രു​ന്ന​യാ​ളു​ടെ വി​ഷ​മം എ​ത്ര​മാ​ത്ര​മാ​യി​രി​ക്കും?

രാ​ജ​കീ​യ ജീ​വി​തം ന​യി​ക്കാ​മാ​യി​രു​ന്നി​ട്ടും ശേ​ഷ​കാ​ലം മു​ഴു​വ​ൻ ഭാ​ഗ്യ​ക്കേ​ടി​നെ​ക്കു​റി​ച്ച് ഓ​ർ​ത്ത് വ്യാ​കു​ല​പ്പെ​ട്ട് അ​രി​ഷ്ടി​ച്ചു ക​ഴി​ഞ്ഞു കൂ​ടേ​ണ്ടി​വ​രി​ക. ശ​ത്രു​ക്ക​ൾ​ക്കു​പോ​ലും ഇ​ങ്ങ​നെ സം​ഭ​വി​ക്ക​രു​തേ​യെ​ന്നു പ്രാ​ർ​ഥി​ച്ചു പോ​കും.

ന്യൂ​യോ​ർ​ക്കി​ലു​ള്ള ജാ​നെ​റ്റ് വാ​ലെ​ന്‍റി എ​ന്ന 77കാ​രി ത​നി​ക്കു സം​ഭ​വി​ച്ച ഇ​ത്ത​ര​മൊ​രു ഭാ​ഗ്യ​ന​ഷ്ട​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തും 31 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം. 1991ലാ​ണ് ജാ​നെ​റ്റി​ന് ലോ​ട്ടോ ജാ​ക്ക്പോ​ട്ട് അ​ടി​ക്കു​ന്ന​ത്.

സ​മ്മാ​ന​ത്തു​ക പ​ന്ത്ര​ണ്ട് മി​ല്ല്യ​ൺ ഡോ​ള​ർ. അ​താ​യ​ത് 99 കോ​ടി​യി​ല​ധി​കം രൂ​പ. ചെ​റി​യൊ​രു ശ്ര​ദ്ധ​ക്കു​റ​വാ​ണ് കോ​ടീ​ശ്വ​രി​യാ​കാ​നു​ള്ള ജാ​നെ​റ്റി​ന്‍റെ അ​വ​സ​രം ഇ​ല്ലാ​താ​ക്കി​യ​ത്.

1991 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ജാ​നെ​റ്റ് ബം​പ​റ​ടി​ച്ച ടി​ക്ക​റ്റ് എ​ടു​ത്ത​ത്. ആ ​ടി​ക്ക​റ്റ് മ​റ്റ് ചി​ല ടി​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം മേ​ശ​യി​ൽ വ​ച്ചു. ലോ​ട്ട​റി​ഫ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ​മ്മാ​ന​മൊ​ന്നും കാ​ണാ​ത്ത​തി​നാ​ൽ ടി​ക്ക​റ്റു​ക​ൾ ച​വ​റ്റു​കു​ട്ട​യി​ൽ ഉ​പേ​ക്ഷി​ച്ചു.

അ​ങ്ങ​നെ ഉ​പേ​ക്ഷി​ച്ച ടി​ക്ക​റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഒ​രു ലോ​ട്ട​റി പ​രി​ശോ​ധി​ച്ചി​രു​ന്നി​ല്ല. ആ ​ലോ​ട്ട​റി​ക്കാ​യി​രു​ന്നു 99 കോ​ടി സ​മ്മാ​നം.

ഏ​താ​നും ദി​വ​സം ക​ഴി​ഞ്ഞ് കൂ​ട്ടു​കാ​രി​യി​ൽ​നി​ന്ന് നാ​ട്ടി​ലെ ആ​ർ​ക്കോ ജാ​ക്ക്പോ​ട്ട് അ​ടി​ച്ചി​ട്ടു​ണെ​ന്നും ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും അ​റി​ഞ്ഞു. സം​ശ​യം തോ​ന്നി​യ ജാ​നെ​റ്റ് ഫ​ലം വ​ന്ന പ​ത്രം വീ​ണ്ടും പ​രി​ശോ​ധി​ച്ചു.

താ​നെ​ടു​ത്ത ടി​ക്ക​റ്റി​ന്‍റെ ന​മ്പ​ർ ജാ​ന​റ്റി​ന് ഓ​ർ​മ​യു​ണ്ടാ​യി​രു​ന്നു. അ​തേ ന​മ്പ​റി​നു​ത​ന്നെ​യാ​ണ് ബം​പ​ർ സ​മ്മാ​ന​മെ​ന്നു ക​ണ്ട​പ്പോ​ൾ അ​വ​ർ സ്തം​ഭി​ച്ചു​പോ​യി. ആ ​ടി​ക്ക​റ്റി​നാ​യി അ​വ​ർ വീ​ടി​ന​ക​ത്തും പു​റ​ത്തു​മെ​ല്ലാം തെ​ര​ഞ്ഞു.

എ​ന്നാ​ൽ, ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക എ​ന്ന​ത​ല്ലാ​തെ സ​മ്മാ​ന​ത്തു​ക കി​ട്ടാ​ൻ മ​റ്റൊ​രു മാ​ർ​ഗ​വും ഇ​ല്ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ് മ​രി​ച്ച ജാ​നെ​റ്റ് ത​നി​ച്ചാ​യി​രു​ന്നു ര​ണ്ടു മ​ക്ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന​ത്.

അ​ശ്ര​ദ്ധ​കൊ​ണ്ടു മ​ഹാ​ഭാ​ഗ്യം ന​ഷ്ട​പ്പെ​ട്ട സം​ഭ​വം 31 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നു ജാ​നെ​റ്റ് വേ​ദ​ന​യോ​ടെ പ​റ​യു​ന്നു.