x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്ക​ക്കൊ​മ്പ​നെ പൂ​ട്ടാ​ൻ കു​ങ്കി​പ്പ​ട​യെ​ത്തി; ചി​ന്ന​ക്ക​നാ​ലി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 07:49 PM IST | Updated: November 23, 2026 07:49 PM IST

മിഷൻ ച​ക്ക​ക്കൊ​മ്പ​ന്‍റെ ഭാഗമായി എത്തിച്ച കുങ്കിയാനകൾ

ഇ​ടു​ക്കി: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ച​ക്ക​ക്കൊ​മ്പ​ൻ ആ​ന​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന് മു​ത​ൽ 12 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പ്ര​ദേ​ശ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.  

ഡ്രോ​ണു​ക​ൾ പ​റ​ത്തു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​നാ​യി വ​യ​നാ​ട്ടി​ൽ​നി​ന്ന് ര​ണ്ട് കു​ങ്കി​യാ​ന​ക​ളും 20 അം​ഗ സം​ഘ​വും ചി​ന്ന​ക്ക​നാ​ലി​ലെ​ത്തി. വ​ന​വ​കു​പ്പി​ന്‍റെ വി​വി​ധ ദൗ​ത്യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള വി​ക്രം, ഭ​ര​ത് എ​ന്നീ കു​ങ്കി​യാ​ന​ക​ളാ​ണ് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. 

ബു​ധ​നാ​ഴ്ച​യോ വ്യാ​ഴാ​ഴ്ച​യോ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വെ​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം.​ ഇ​തി​നി​ടെ ച​ക്ക​ക്കൊ​മ്പ​ൻ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ബി.​എ​ൽ. റാം ​ചു​ടു​കാ​ട് ഭാ​ഗ​ത്താ​ണ് ആ​ന​യെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​ക്കി. 

അ​തേ​സ​മ​യം ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച​ശേ​ഷം ചി​ന്ന​ക്ക​നാ​ലി​ൽ​ത്ത​ന്നെ തി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്. പി​ടി​കൂ​ടി​യ ആ​ന​യെ ഇ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : ElephantCaptureOperation Idukki MissionChakkakomban ProhibitoryOrders Section144 ElephantCapture Kumki Elephants

Recent News

Corehub Up