x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗ​മി​ല്ല, കൂ​ടി​യാ​ലോ​ച​ന​യി​ല്ല, പ​ദ​വി​വീ​ത​വെ​യ്പ്പും വൈ​കു​ന്നു; തു​റ​ന്ന​ടി​ച്ച് ആ​ർ​എ​സ്പി

വെബ് ഡെസ്ക്
Published: November 23, 2026 08:12 PM IST | Updated: November 23, 2026 08:18 PM IST

എൻ.കെ.പ്രേമചന്ദ്രൻ എംപി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ആ​ർ​എ​സ്പി. മു​ന്ന​ണി യോ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി ചേ​രാ​ത്ത​തി​ലും ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ വീ​തം​വ​യ്ക്കു​ന്ന​ത് വൈ​കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ർ​എ​സ്പി പ​ര​സ്യമായി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​യ​പ​ര​മാ​യും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​തു​മാ​യ വി​ഷ​യ​ങ്ങ​ൾ മു​ന്ന​ണി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം. 

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ർ​എ​സ്പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ​ത് കൂ​ട്ടാ​യ്മ പ്ര​തീ​ക്ഷി​ച്ചാ​ണെ​ന്ന കാ​ര്യം മു​ന്ന​ണി നേ​തൃ​ത്വം മ​റ​ക്ക​രു​തെ​ന്നാ​യി​രു​ന്നു മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​എം.​എ. സ​ലാ​മി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ. മു​ന്ന​ണി​യി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കോ​ൺ​ഗ്ര​സി​ലെ എ​തി​ർ​ചേ​രി​യു​ടേ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

യു​ഡി​എ​ഫ് നി​ര​ന്ത​രം യോ​ഗം ചേ​രു​ന്ന ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി പി​ന്തു​ട​ര​ണ​മെ​ന്നാ​ണ് ആ​ർ​എ​സ്പി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. മു​ന്ന​ണി യോ​ഗ​ങ്ങ​ൾ ചേ​രാ​ത്ത​തി​ന്‍റെ രാ​ഷ്ട്രീ​യ ഉ​ത്ത​ര​വാ​ദി​ത്തം കോ​ൺ​ഗ്ര​സി​നാ​ണെ​ന്ന നി​ല​പാ​ടാ​ണ് ആർഎസ്പി പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മു​ന്ന​ണി​ക്കു​ള്ളി​ലെ ച​ർ​ച്ച​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന ശൈ​ലി​യോ​ടും പാർട്ടി അ​തൃ​പ്തി​യു​ണ്ട്.

കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ കാ​ബി​ന​റ്റ് പ​ദ​വി​ക​ൾ ന​ൽ​കു​ന്ന​തി​നെ​യും ആ​ർ​എ​സ്പി ചോ​ദ്യം ചെ​യ്തു. കാ​ബി​ന​റ്റ് പ​ദ​വി​ക​ൾ വ്യാ​പ​ക​മാ​യി ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ എ.​എ. അ​സീ​ന് കാ​ബി​ന​റ്റ് റാ​ങ്കോ​ടെ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം രേ​ഖാ​മൂ​ലം ഉ​ന്ന​യി​ക്കാ​നാ​ണ് പാ​ർ​ട്ടി​യു​ടെ നീ​ക്കം. ബോ​ർ​ഡ്–​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ളു​ടെ വീ​തം​വ​യ്പ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​ർ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : UDFCrisis CongressPolitics Udf Meeting RSPCriticism UDF

Recent News

Corehub Up