x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്ത​ൻ​പാ​റ​യി​ലെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

വെബ് ഡെസ്‌ക്
Published: November 10, 2026 08:12 PM IST | Updated: November 11, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

ശാ​​ന്ത​​ൻ​​പാ​​റ: ഒ​​റ്റ​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന സ്ത്രീ​​യെ ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ശാ​​ന്ത​​ൻ​​പാ​​റ ചേ​​രി​​യാ​​ർ സ്വ​​ദേ​​ശി​​നി റാ​​ണി (57) ആ​​ണ് മ​​രി​​ച്ച​​ത്. കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്നാ​​ണ് പൊ​​ലി​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം.

ചേ​​രി​​യാ​​റി​​ൽ ആ​​ൾ​​ത്താ​​മ​​സ​​മി​​ല്ലാ​​ത്ത ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ത്താ​​ണ് റാ​​ണി​​യു​​ടെ വീ​​ട്. പ്ര​​ദേ​​ശ​​ത്ത് താ​​മ​​സി​​ച്ചി​​രു​​ന്ന ര​​ണ്ട് ഇ​​ത​​രസം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളെ ര​​ണ്ട് ദി​​വ​​സ​​മാ​​യി കാ​​ണാ​​നി​​ല്ലെ​​ന്ന വി​​വ​​ര​​മു​​ണ്ട്.

പൊ​​ലി​​സ് ഇ​​വ​​ർ​​ക്കാ​​യി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.​ വി​​കൃ​​ത​​മാ​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ വ​​ല​​തു​​കൈ​​യി​​ൽ അ​​സ്ഥി മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ബാ​​ക്കി​​യു​​ള്ള ഭാ​​ഗം മു​​റി​​ച്ചു​​മാ​​റ്റി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ത​​ല​​യി​​ലും ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​ള്ളി​​യി​​ൽ പോ​​യി മ​​ട​​ങ്ങി​​യെ​​ത്തി​​യ റാ​​ണി​​യെ പി​​ന്നീ​​ട് അ​​യ​​ൽ​​വാ​​സി​​ക​​ൾ ക​​ണ്ടി​​രു​​ന്നി​​ല്ല. ഫോ​​ണി​​ൽ വി​​ളി​​ച്ചി​​ട്ടും കി​​ട്ട​​താ​​യ​​തോ​​ടെ വീ​​ട്ടി​​ലും പ​​രി​​സ​​ര​​ത്തും അ​​ന്വേ​​ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വീ​​ടി​​ന് സ​​മീ​​പ​​ത്തെ ന​​ട​​പ്പാ​​ത​​യി​​ൽ ക​​മി​​ഴ്ന്നു കി​​ട​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്.​

ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​പ​​ടി​​ക​​ൾ​​ക്കു ശേ​​ഷം മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റി.

25 വ​​ർ​​ഷം മു​​ൻ​​പ് തേ​​നി​​യി​​ൽ വ​​ച്ച് ഭ​​ർ​​ത്താ​​വ് ബാ​​ല​​ഗു​​രു​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ പ്ര​​തി​​യാ​​ണ് റാ​​ണി. ജ​​യി​​ൽ ശി​​ക്ഷ ക​​ഴി​​ഞ്ഞ ശേ​​ഷം കേ​​ര​​ള​​ത്തി​​ലെ​​ത്തി ചേ​​രി​​യാ​​റി​​ൽ സ്ഥ​​ലം വാ​​ങ്ങി താ​​മ​​സി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​രു​​ടെ മ​​ക്ക​​ളാ​​യ റൂ​​ബ​​ൻ, ഡേ​​വി​​ഡ് എ​​ന്നി​​വ​​ർ മൂ​​ന്നാ​​റി​​ലാ​​ണ് താ​​മ​​സം.

Tags : Santhanpara Idukki Crime Police Investigation CaseFile

Recent News

Corehub Up