Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Death

Kerala

തി​രു​വ​ണ്ണാ​മ​ലൈ​യി​ൽ ത​ടാ​ക​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച് പേ​ർ മു​ങ്ങി​മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ൽ ത​ടാ​ക​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ചു​പേ​ർ മു​ങ്ങി​മ​രി​ച്ചു. നാ​ല് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു വ​നി​താ വാ​ർ​ഡ​നു​മാ​ണ് മു​ങ്ങി​മ​രി​ച്ച​ത്.

തി​രു​വ​ണ്ണാ​മ​ലൈ​യ്ക്ക് സ​മീ​പ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളും വാ​ർ​ഡ​നു​മാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. ഈ ​കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്ന വി​ജ​യ​ല​ക്ഷ്‌​മി, അ​ല്ലി, ഭൂ​മി​ക, വ​ള്ളി​യ​മ്മാ​ൾ എ​ന്നീ നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളും സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ വ​നി​താ വാ​ർ​ഡ​നാ​യ തേ​ന്മൊ​ഴി​യോ​ടൊ​പ്പം കു​ളി​ക്കാ​നാ​യി സ​മു​ത്തി​രം ത​ടാ​ക​ത്തി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ബ​ദ്ധ​ത്തി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ർ​ഡ​ൻ തേ​ന്മൊ​ഴി​യും മു​ങ്ങി​മ​രി​ച്ച​ത്. അ​ഞ്ച് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ടാ​ക​ത്തി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Kerala

ദോ​സ്ത് വ​ണ്ടി മി​നി ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച്  അ​പ​ക​ടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. രാ​വി​ലെ ഏ​ഴ​ര​യോ​ടെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ദോ​സ്ത് വ​ണ്ടി പാ​ത​യോ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മി​നി ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 

ദോ​സ്ത് വ​ണ്ടി​യി​ല്‍ ഡ്രൈ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹാ​യി ത​മി​ഴ്‌​നാ​ട് ഉ​ദു​മ​ല്‍ പേ​ട്ട് സ്വ​ദേ​ശി ജാ​ബി​ര്‍ ഹു​സൈ​ന്‍ (31) ആ​ണ് മ​രി​ച്ച​ത്. ആ​ലു​വ മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ന​ടു​ത്ത് സെ​മി​നാ​രി​പ്പ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ദോ​സ്ത് വ​ണ്ടി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

Kerala

പെ​രു​മ്പാ​വൂ​രി​ലെ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; ര​ണ്ടാ​ന​ച്ഛ​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ര​ണ്ടാ​ന​ച്ഛ​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് ന​ട​പ​ടി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു​ണ്ടാ​യ പ​രി​ക്ക​ല്ലെ​ന്നും ശ​ക്ത​മാ​യി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കാ​ണെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​ൻ മൊ​ഹേ​ശ്വ​ർ മ​ർ​ദി​ച്ചി​രു​ന്ന​താ​യി അ​മ്മ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. കു​ട്ടി​യെ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ളും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കു​ട്ടി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണാ​ണ് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു ര​ണ്ടാ​ന​ച്ഛ​ൻ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ഈ ​വാ​ദ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. 

ത​ല​യ്ക്കേ​റ്റ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ശ​ക്ത​മാ​യി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കാ​ണെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ.  കു​ട്ടി​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും പ​രി​ക്കു​ക​ളു​ടെ പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സം​ശ​യം ഉ​യ​ർ​ന്ന​തോ​ടെ പൊ​ലി​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

പ​യ്യോ​ളി​യി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

പ​യ്യോ​ളി: കോ​ഴി​ക്കോ​ട് പ​യ്യോ​ളി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. എ​ള്ളു​വ​ള​പ്പി​ൽ അ​ന​ൽ (19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച‌ വൈ​കി​ട്ട് പ​യ്യോ​ളി ക​ട​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

അ​ന​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് പ​യ്യോ​ളി ബീ​ച്ചി​ലെ​ത്തി​യ​ത്. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് അ​തി​ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ന​ലി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നീ​ന്തി​യെ​ത്തി അ​ന​ലി​നെ ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും അ​ന​ൽ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

വ​ര്‍​ക്ക​ല​യി​ല്‍ വ​റ്റ മ​ത്സ്യം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ വ​റ്റ മ​ത്സ്യം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ര്‍​ക്ക​ല സ്വ​ദേ​ശി സു​ധീ​ര്‍ (40) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 30നാ​ണ് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് സു​ധീ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ന്‍റി​ലേ​റ്റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

തി​രു​വ​ന​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​യി​രു​ന്നു സു​ധീ​റി​നെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. വ​റ്റ മ​ത്സ്യം ക​ഴി​ച്ച 27 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ചി​ല​ക്കൂ​ര്‍ സ്വ​ദേ​ശി​യാ​യ 17 കാ​ര​ന്‍ ഹാ​ഷിം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.

നി​ര​വ​ധി പേ​ര്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​തി​നു പി​ന്നാ​ലെ മ​ത്സ്യ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി. വെ​ട്ടൂ​രി​ല്‍ വി​റ്റ മ​ത്സ്യം ക​ഴി​ച്ചാ​ണ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്. പി​ന്നാ​ലെ വെ​ട്ടൂ​രി​ല്‍ വ​റ്റ മ​ത്സ്യ​ത്തി​ന്‍റെ വി​ല്‍​പ​ന നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വ​റ്റ മ​ത്സ്യ​ത്തി​ന്റെ ചാ​ക​ര​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​പ​ണി​യി​ല്‍ നി​ന്നും മ​ത്സ്യം വാ​ങ്ങി ഉ​പ​യോ​ഗി​ച്ച ചി​ല​ര്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ത്സ്യം വാ​ങ്ങു​മ്പോ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​ത്സ്യ​ങ്ങ​ള്‍ മാ​ത്ര​മേ വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Kerala

കു​ടും​ബ​വ​ഴ​ക്ക്; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.
വ​ർ​ക്ക​ല അ​യി​രൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​റ​ട്ട താ​ഴെ​തൊ​ടി​യി​ൽ വീ​ട്ടി​ൽ സു​ബി​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​ജ​നെ അ​യി​രൂ​ർ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വ​ഴ​ക്കി​നി​ടെ ഷാ​ജ​ൻ സു​ബി​ന​യെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബി​ന​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്തെ​ത്തി​യ അ​യി​രൂ​ർ പൊ​ലി​സ് ഷാ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

വ​ട​ക​ര​യി​ൽ ട്രെ​യി​ന്‍ ത​ട്ടി വ്യാ​പാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ മൂ​രാ​ട് റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം ട്രെ​യി​ന്‍ ത​ട്ടി വ്യാ​പാ​രി മ​രി​ച്ചു. ക​ണ്ണൂ​ക്ക​ര ക​മ​ലാ നി​വാ​സി​ല്‍ പി.​പി സ​തീ​ശ​ന്‍(54) ആ​ണ് മ​രി​ച്ച​ത്. വ​ട​ക​ര കോ​ട്ട​ക്ക​ല്‍ ബീ​ച്ച് റോ​ഡി​ലെ കോ​ട്ട​ക്ക​ല്‍ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ​യാ​ണ് സ​തീ​ശ​ന്‍.

ശ​നി​യാ​ഴ്ച രാ​വി​ലെ 7.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട തു​റ​ക്കു​ന്ന​തി​നാ​യി ഭാ​ര്യ സു​ഹി​ത​യ്‌​ക്കൊ​പ്പം പോ​ക​വേ മൂ​രാ​ട് റെ​യി​ല്‍​വേ ഗേ​റ്റ് ക​ട​ക്കു​ന്ന​തി​നി​ടെ ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മെ​മു ട്രെ​യി​ന്‍ ത​ട്ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​തീ​ശ​നെ ഉ​ട​ന്‍ ത​ന്നെ വ​ട​ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര പൊ​ലി​സ് കേ​സെ​ടു​ത്ത് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

 

 

Kerala

ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു

കൊ​ല്ലം: ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. ഇ​ള​മ്പ​ഴ​ന്നൂ​ർ സ​മീ​ർ മ​ൻ​സി​ലി​ൽ സ​മീ​റി​ന്‍റെ ഭാ​ര്യ നി​ഷ്ന​യാ​ണ് (27) മ​രി​ച്ച​ത്.

ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന നി​ഷ്ന. നി​ഷ്ന​യു​ടെ ഫോ​ൺ ചാ​റ്റ്സം​ബ​ന്ധി​ച്ച് സ​മീ​റു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ചാ​റ്റ് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് സ്കൂ​ളി​ൽ നി​ന്നു സ​മീ​ർ കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന നി​ഷ്ന വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട സ​മീ​ർ, കു​രു​ക്ക​ഴി​ച്ചു നി​ഷ്ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

മൃ​ത​ശ​രീ​രം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ക​ബ​റ​ട​ക്കി. ഏ​രൂ​ർ പ​ത്ത​ടി നി​യാ​സ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ​യും സു​ബ​യ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: ഐ​ന ഫാ​ത്തി​മ, ഐ​ഹാ​ൻ ഫാ​ത്തി​മ.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ 'ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)

Kerala

ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​യി​ൽ എ​ൻ​ഐ​ടി വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി പു​ല്ലൂ​രാം​പാ​റ ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ഐ​ടി വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ സോ​ണി​ഷ് (18) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നീ​ന്തു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സോ​ണി​ഷി​നെ ക​ര​യ്‌​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

ചങ്ങനാശേരിയിൽ മൂന്നു പേർ മരിച്ചനിലയിൽ

ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പൽ പാർക്കിനു സമീപം ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ. കരിങ്ങട സാജു (64), ഭാര്യ അനു(59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. സാജുവും അനുവും കിടപ്പുമുറിയിലും മകനെ മറ്റൊരു മുറിയിലുമാണ് മരിച്ചനിലയിൽ കണ്ടത്.

സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നു പറയുന്നു. ചങ്ങനാശേരി പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. നേരത്തെ ഇവർക്കു പലചരക്കു കട നടത്തിയിരുന്നു. ഭാര്യ അനു ഇപ്പോൾ വീടിന്‍റെ മുകൾനിലയിൽ ഹോം സ്റ്റേ നടത്തിവരികയാണ്.

സബിൻ സമീപകാലത്ത് ഒാൺലൈൻ ഇടപാടുകളിൽ സജീവമായിരുന്നെന്നു പറയുന്നു. ഇതുവഴിയുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണത്തിലേക്കു നയിച്ചതെന്നു പറയപ്പെടുന്നു.

Kerala

അ​ച്ഛ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു

ക​​​ണ്ണൂ​​​ർ: കാ​​​ർ പി​​​റ​​​കോ​​​ട്ട് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നി​​​ല​​​ത്തു​​​വീ​​​ണ് ത​​​ലയ്ക്കു ഗു​​​രു​​​ത​​​ര​​​ പ​​​രി​​​ക്കേ​​​റ്റ ഒ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​രി മ​​​രി​​​ച്ചു.

ക​​​ണ്ണൂ​​​ർ ത​​​യ്യി​​​ൽ കു​​​റു​​​വ റോ​​​ഡ് ജം​​​ഗ്ഷ​​​നി​​​ലെ സെ​​​യി​​​ൻ ഹൗ​​​സി​​​ലെ ഹൂ​​​റൈ​​​ൻ മ​​​ഹ​​​ബൂ​​​ബി​​​യാ​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 നാ​​​ണ് സം​​​ഭ​​​വം.

വീ​​​ട്ടി​​​ൽ​​നി​​​ന്നു ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​ട്ടി അച്ഛൻ വാ​​​ഹ​​​ന​​​മെ​​​ടു​​​ത്ത് പു​​​റ​​​ത്തു പോ​​​കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. അച്ഛൻ കാ​​​ർ പി​​​ന്നോ​​​ട്ടെ​​​ടു​​​ക്ക​​​വേ പി​​​റ​​​കി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ക​​​ൾ കാ​​​റി​​​ൽ ത​​​ട്ടി നി​​​ല​​​ത്തുവീ​​​ണു.

ഉ​​​ട​​​ൻ ക​​​ണ്ണൂ​​​ർ ജി​​​ല്ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു പ്രാ​​​ഥ​​​മി​​​ക ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യ ശേ​​​ഷം ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റിയെങ്കിലും ഉ​​​ച്ച​​​യ്ക്ക് 12.50 ഓ​​​ടെ മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ത​​​യ്യി​​​ൽ അ​​​റ​​​ക്ക​​​ക​​​ത്ത് ശ​​​ഹ​​​മ- ഷ​​​ഫ​​​ക്ക​​​ത്ത് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ളാ​​​ണ് ഹൂ​​​റൈ​​​ൻ. സ​​​ഹോ​​​ദ​​​രി: ഹെ​​​സ്‌​​​ലി​​​ൻ ഷ​​​ർ​​​മാ​​​ദ്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ൺ​വി​ള പോ​ട്ടൂ​ർ സ്വ​ദേ​ശി സു​ജി​ത് (38) ആ​ണ് മ​രി​ച്ച​ത്. സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഇ​രു​നി​ല​വീ​ട്ടി​ലാ​ണ് സു​ജി​ത് താ​മ​സി​ച്ചി​രു​ന്ന​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് സു​ജി​ത്തും ഭാ​ര്യ​യും മ​ക​ളും താ​മ​സി​ച്ച​ത്. സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്നാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്ന് താ​ഴേ​യ്ക്ക് വ​രാ​ൻ ഒ​രു വ​ഴി മാ​ത്ര​മേ​യു​ള്ളൂ. അ​തി​നാ​ൽ മു​ക​ളി​ല​ത്തെ നി​ല​യി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ സു​ജി​ത് ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ന്നും അ​തി​ൽ കു​ടു​ങ്ങി​പ്പോ​യെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

വി​വ​രം അ​റി​ഞ്ഞ് ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​തും സു​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മ​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ അ​മ്മ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്ത് മ​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​മ്മ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. മ​നി​ശേ​രി ചു​ണ്ടി​ച്ചി​പ​റ​മ്പി​ൽ ശാ​ന്ത(74) ആ​ണ് മ​രി​ച്ച​ത്. മ​ക​ൾ ശാ​ന്തി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​മ്മ​യ്ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് മാ​യ​ന്നൂ​രി​ലെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ശാ​ന്തി​യെ ഇ​ന്ന​ലെ​യാ​ണ് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ ആ​യി​രു​ന്നു മ​ര​ണം. മാ​താ​വി​ന്‍റെ മൃ​ത​ദേ​ഹം മ​നി​ശേ​രി​യി​ലെ വീ​ട്ടി​ലും മ​ക​ളു​ടെ മൃ​ത​ദേ​ഹം മാ​യ​ന്നൂ​രി​ലെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലും എ​ത്തി​ച്ചു. സം​സ്കാ​രം നാ​ളെ ന​ട​ക്കും.

 

Kerala

അ​ട്ട​പ്പാ​ടി​യി​ലെ ദ​മ്പ​തി​മാ​രു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ധോ​ണി​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജി-​സു​നീ​ഷ് ദ​മ്പ​തി​മാ​രു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ജ​ന​ന​സ​മ​യ​ത്തു​ണ്ടാ​യ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു രാ​ജി​യു​ടെ പ്ര​സ​വം. പു​ല​ർ​ച്ചെ 3.30ഓ​ടെ​യാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്.

എ​ന്നാ​ൽ, കു​റ​ഞ്ഞ ശ​രീ​ര​ഭാ​ര​ത്തോ​ടെ ജ​നി​ച്ച കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 4.15ഓ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

ചാ​ലി​യാ​റി​ൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​പ്പു​റം: ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​രു​വ​യ​ല്‍ മു​ണ്ട​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ സു​ധീ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ധീ​ഷ് പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഊ​ര്‍​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​റെ ദു​ഷ്‌​ക​ര​മാ​യി​രു​ന്നു. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍​ത​ന്നെ വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു.

പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സു​ധീ​ഷി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഏ​റെ ജാ​ഗ്ര​ത​യോ​ടെ​യാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. വി​വി​ധ സം​ഘ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് പു​ഴ​യി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യു​ടെ ന​ടു​വി​ല്‍ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: കൈ​ന​ക​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് തൊ​ട്ടു​വാ​ത്ത​ല ചാ​ണാം​പ​ള്ളി​യി​ൽ ഷി​ന്‍റു (27) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വാ​ർ​ഡി​ലെ പൗ​വ്വ​ത്ത് തോ​ട്ടി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. ഒ​രു ബ​ന്ധു​വി​നെ വീ​ട്ടി​ൽ കൊ​ണ്ടു​വി​ട്ട​ശേ​ഷം തി​രി​കെ വ​രു​മ്പോ​ൾ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ​നി​ന്ന് കാ​ർ വെ​ള്ള​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കാ​ർ തോ​ട്ടി​ൽ​നി​ന്ന് ഉ​യ​ർ​ത്തി​യ​ത്. തോ​ടി​ന് ആ​ഴം കൂ​ടു​ത​ലാ​യി​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ നെ​ടു​മു​ടി പൊ​ലി​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. റി​ട്ട​യേ​ർ​ഡ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ഷി​യാ​ണ് ഷി​ന്‍റു​വി​ന്‍റെ പി​താ​വ്. മാ​താ​വ്: ഷി​ബി. ഭാ​ര്യ: അ​ഞ്ചി​ത. മ​ക​ൾ: ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള മി​ൻ​ഹ. സ​ഹോ​ദ​ര​ൻ: ഷി​ദി​ൻ.

Kerala

ആ​റ്റി​ങ്ങ​ലി​ൽ വി​ജി​ല​ൻ​സ് സി​ഐ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ വി​ജി​ല​ൻ​സ് സി​ഐ ബി​നീ​ഷ് ലാ​ലി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഊ​രു​പൊ​യ്‌​ക​യി​ലെ വീ​ട്ടി​ൽ ആ​ണ് സം​ഭ​വം.

കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ബി​നീ​ഷ് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും പി​ന്നാ​ലെ ഇ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സം​ഭ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. ആ​റ്റി​ങ്ങ​ൽ മ​ജി​ട്രേ​ട്ട് കോ​ട​തി​യി​ലെ സ്‌​റ്റാ​ഫാ​യ ദി​വ്യ​യാ​ണ് ഭാ​ര്യ. ര​ണ്ട് മ​ക്ക​ളു​ണ്ട്.

Kerala

ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ട് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നു​മി​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് ര​ണ്ട് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മാ​ങ്കു​ളം സി​ങ്കു​കു​ടി ഉ​ന്ന​തി​യി​ലെ സി​ല്ലി​യ​മ്മ, വീ​ര​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

Kerala

പ‍ശ്ചിമ ബംഗാൾ സ്വദേശി താമസ സ്ഥലത്ത് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാള്‍ സോനാക്കോള്‍ പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂര്‍ മാള്‍ഡ സ്വദേശി നബിഉല്‍ ഹസന്‍(21) ആണ് മരിച്ചത്.

കോഴിക്കോട് നരിക്കുനിയിലാണ് അപകടം നടന്നത്. നരിക്കുനി ബസ് സ്റ്റാന്‍ഡിലെ സുല്‍ത്താന്‍ പാലസ് ഹോട്ടല്‍ തൊഴിലാളിയായിരുന്നു. നബിഉല്‍ ഹസന്‍.

ഇയാള്‍ താമസിക്കുന്ന നരിക്കുനി-പൂനൂര്‍ റോഡില്‍ തെച്ചോട്ടുള്ള കെട്ടിടത്തിലെ വാടക മുറിയില്‍ വെച്ചാണ് ഷോക്കേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Kerala

മു​ത​ല​മ​ട​യി​ൽ‌ യു​വാ​വ് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: മു​ത​ല​മ​ട​യി​ൽ യു​വാ​വി​നെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ത​ല​മ​ട മാ​മ്പ​ള്ള​ത്ത്‌ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

മു​ത​ല​മ​ട ആ​ട്ട​യാം​പ​തി പ​രു​ത്തി​ക്കാ​ട്ടി​ൽ രാ​ജ​ന്‍റെ​യും ക​വി​ത​യു​ടെ​യും മ​ക​ൻ ര​മേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് സു​ഹൃ​ത്ത്‌ ഷി​ജു​വി​ന്‍റെ വീ​ട്ടി​ലെ മു​ൻ​വ​ശ​ത്ത് ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ൽ നി​റ​യെ മു​റി​വു​ക​ളും ച​ത​വു​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യും ചെ​വി​യി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

ത​ല​യ​ടി​ച്ചു വീ​ണ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് യു​വാ​വ് അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Kerala

സി​പി​എം നേ​താ​വ് കെ.​പി.​സ​ഹ​ദേ​വ​ന്‍ അ​ന്ത​രി​ച്ചു

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വും സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി.​സ​ഹ​ദേ​വ​ൻ (84) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. മൃ​ത​ദേ​ഹം ശ​നി​യാ​ഴ്‌​ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ൻ മ​ന്ദി​ര​ത്തി​ലും വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ സി​ഐ​ടി​യു​ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

തു​ട​ർ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​യ്യാ​മ്പ​ല​ത്ത് സം​സ്‌​കാ​രി​ക്കും. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ബീ​ഡി​തെ​റു​പ്പു​കാ​ര​നാ​യി ജീ​വി​ത​മാ​രം​ഭി​ച്ച സ​ഹ​ദേ​വ​ന്‍ ടു​ബാ​ക്കോ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ക​ണ്ണോ​ത്തും​ചാ​ല്‍ ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യാ​ണ് പൊ​തു​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​ത്. സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം, ബീ​ഡി ആ​ൻ​ഡ് സി​ഗാ​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു.

1964ല്‍ ​സി​പി​എം രൂ​പം കൊ​ണ്ട​തു​മു​ത​ല്‍ 78 വ​രെ ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി. 2005ല്‍ ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി. 2022ല്‍ ​സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു. 2006ല്‍ ​ക​ണ്ണൂ​ര്‍ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു.

Kerala

ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് എത്തിക്കും

കൊച്ചി: ജർമനിയിലെ ബോഹുമിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. വെള്ളിയാഴ്ച മൂന്ന് പേരുടേയും മൃതദേഹങ്ങളും കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും.

കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

 അഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹം പുലർച്ചെ 1.30നും നോവ സാബുവിന്‍റെ രാത്രി 8.30നുമാണ് എത്തുക. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും നോർക്കയുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

Latest News

Corehub Up