തിരുവനന്തപുരം: ആറ്റിങ്ങലിൽ വിജിലൻസ് സിഐ ബിനീഷ് ലാലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഊരുപൊയ്കയിലെ വീട്ടിൽ ആണ് സംഭവം.
കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബിനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പിന്നാലെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ആറ്റിങ്ങൽ പൊലിസ് കേസെടുത്തു. ആറ്റിങ്ങൽ മജിട്രേട്ട് കോടതിയിലെ സ്റ്റാഫായ ദിവ്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Tags : Vigilance CI Death attingal House Police Case