ഹൂറൈൻ മഹബൂബി
കണ്ണൂർ: കാർ പിറകോട്ട് എടുക്കുന്നതിനിടെ നിലത്തുവീണ് തലയ്ക്കു ഗുരുതര പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു.
കണ്ണൂർ തയ്യിൽ കുറുവ റോഡ് ജംഗ്ഷനിലെ സെയിൻ ഹൗസിലെ ഹൂറൈൻ മഹബൂബിയാണു മരിച്ചത്. ഇന്നലെ രാവിലെ 11 നാണ് സംഭവം.
വീട്ടിൽനിന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അച്ഛൻ വാഹനമെടുത്ത് പുറത്തു പോകാൻ ഒരുങ്ങുന്നതിനിടെ പുറത്തേക്കിറങ്ങുകയായിരുന്നു. അച്ഛൻ കാർ പിന്നോട്ടെടുക്കവേ പിറകിലുണ്ടായിരുന്ന മകൾ കാറിൽ തട്ടി നിലത്തുവീണു.
ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഉച്ചയ്ക്ക് 12.50 ഓടെ മരിച്ചു. കണ്ണൂർ തയ്യിൽ അറക്കകത്ത് ശഹമ- ഷഫക്കത്ത് ദന്പതികളുടെ രണ്ടാമത്തെ മകളാണ് ഹൂറൈൻ. സഹോദരി: ഹെസ്ലിൻ ഷർമാദ്.