ജനക്കൂട്ടത്തിൽനിന്ന് ഇട്ടു നൽകിയ ജപമാല മാർപാപ്പയുടെ കണ്ണിൽ തട്ടുന്നു, അദ്ദേഹം മുഖം തടവുന്നു.
ലിമ: പെറു സന്ദർശനത്തിനിടെ പോപ് മൊബീലിൽ സഞ്ചരിക്കുകയായിരുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ നേരെ ജനക്കൂട്ടത്തിൽനിന്ന് ഉയർന്നുവന്ന ജപമാല അദ്ദേഹത്തിന്റെ കണ്ണിൽ കൊണ്ടു. ഞായറാഴ്ചയായിരുന്നു സംഭവം.
ജനക്കൂട്ടം സ്നേഹത്തോടെ അദ്ദേഹത്തിനു നിരവധി ജപമാലകൾ ഇട്ടു കൊടുത്തിരുന്നു. എന്നാൽ, വാഹനം നീങ്ങുന്നതിനിടെ ചിലത് അദ്ദേഹത്തിനു കൈകൊണ്ടു പിടിച്ചെടുക്കാനായില്ല. ഇങ്ങനെ വന്ന ജപമാലകളിലൊന്ന് അദ്ദേഹത്തിന്റെ കണ്ണിൽ തട്ടുകയായിരുന്നു. അപ്രതീക്ഷിതമായി ജപമാല കണ്ണിൽ തട്ടിയതോടെ ലെയോ പാപ്പ കണ്ണു പൊത്തുന്നതിന്റെയും തുടയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എങ്കിലും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം ജനങ്ങളെ ആശീർവദിച്ചുകൊണ്ട് യാത്ര തുടർന്നു. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ദിവ്യബലിയിൽ അദ്ദേഹം കാർമികത്വം വഹിക്കുകയും ചെയ്തു.
പെറുവിലെ ജനങ്ങളുടെ സ്നേഹത്തിനും ആതിഥ്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു. അടുത്തിടെ ശ്വാസകോശ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷമാണ് മാർപാപ്പ തെക്കേ അമേരിക്കൻ പര്യടനം നടത്തിയത്. ആരോഗ്യപ്രശ്നങ്ങളെല്ലാം തരണം ചെയ്തു സന്ദർശനം പൂർത്തിയാക്കിയ അദ്ദേഹത്തിനു വലിയ സ്വീകരണമാണ് പെറുവിൽ ലഭിച്ചത്.
Tags : Pope Leo XIV Hit Rosary