Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : sabarimala

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ കർശന നടപടി; 5000 രൂപ വരെ പിഴ

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കുമെന്നും പിഴ അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ശബരിമല എഡിഎം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കമായതോടെ പമ്പാനദിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. മുൻ തീർഥാടന കാലയളവിൽ ടൺ കണക്കിന് വസ്ത്രമാലിന്യങ്ങളാണ് പമ്പയിൽ നിന്ന് നീക്കം ചെയ്തത്. എന്നാൽ, ശുചീകരണം നടത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ നദി വീണ്ടും മലിനമാകുന്ന സാഹചര്യമാണുണ്ടായിരുന്നത്.

വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും ബോധവൽക്കരണം നടത്തിയിട്ടും തീർഥാടകർ വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പമ്പയിൽ തുണിമാലിന്യങ്ങൾ കുന്നുകൂടുന്നത് തടയാൻ കർശന നടപടി വേണമെന്ന് നേരത്തെ ഹൈക്കോടതിയും നിർദേശിച്ചിരുന്നു.

Kerala

ശബരിമല നട ഇന്ന് തുറക്കും

ശ​ബ​രി​മ​ല: മ​ണ്ഡ​ല കാ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍മ ശാ​സ്താ ക്ഷേ​ത്രന​ട ഇ​ന്ന് തു​റ​ക്കും.വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തു​ട​ര്‍ന്ന് മേ​ല്‍ശാ​ന്തി പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി ഹോ​മ​കു​ണ്ഡ​ത്തി​ല്‍ അ​ഗ്‌​നി തെ​ളി​ക്കും.

ഇ​തോ​ടെ മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​ന​ത്തി​നു തു​ട​ക്ക​മാ​കും. ഡി​സം​ബ​ര്‍ 27 വ​രെ നീ​ളു​ന്ന​താ​ണ് മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് തീ​ര്‍ഥാ​ട​ക​ര്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ 27നാ​ണ് മ​ണ്ഡ​ല​പൂ​ജ. അ​ന്നു രാ​ത്രി ന​ട അ​ട​യ്ക്കും.

Kerala

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് എത്തുന്ന ഭക്തർക്കായി എൽഐസി വഴി പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ.

തീർഥാടന സമയത്ത് ശബരിമലയിൽവച്ച് മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും ഇതിനായുള്ള പ്രീമിയം തുക മുഴുവനായും ദേവസ്വം ബോർഡ് തന്നെ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനവും വിവിധ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കേറ്റ്സ്കോണുമായി ചേർന്ന് ദേവസ്വം ബോർഡിന്‍റെ രണ്ട് പെട്രോൾ പമ്പുകളുടെ സേവനം മെച്ചപ്പെടുത്തുമെന്നും, തീർഥാടകരുടെ സൗകര്യത്തിനായി നിലയ്ക്കലിലും പമ്പയിലും പ്രത്യേക റിസപ്ഷൻ ഡെസ്കുകൾ സജ്ജമാക്കുമെന്നും ജയകുമാർ അറിയിച്ചു.

Kerala

പ​മ്പ​യി​ലെ ഭ​ക്ഷ്യ​പ​രി​ശോ​ധ​നാലാ​ബ്: റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം

കൊ​​​​ച്ചി: പ്ര​​​​സാ​​​​ദ​​​നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും കീ​​​​ട​​​​നാ​​​​ശി​​​​നി, വി​​​​ഷാം​​​​ശ​​​സാ​​​​ന്നി​​​​ധ്യ​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​മ്പ​​​​യി​​​​ല്‍ അ​​​​ത്യാ​​​​ധു​​​​നി​​​​ക ഭ​​​​ക്ഷ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ​​​ലാ​​​​ബ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം.

ശ​​​​ബ​​​​രി​​​​മ​​​​ല മ​​​​ണ്ഡ​​​​ല​​​​കാ​​​​ല​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ​​​​മ്പ​​​​യി​​​​ല്‍ ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ ലാ​​​​ബ് സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം.

ലാ​​​​ബ് ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​വം​​​​ബ​​​​ര്‍ 11ന​​​​കം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം. ശ​​​​ബ​​​​രി​​​​മ​​​​ല സ്‌​​​​പെ​​​​ഷ്യ​​​​ല്‍ ക​​​​മ്മിഷ​​​​ണ​​​​റു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യ​​​​യാ​​​​ണു വി​​​​ഷ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

Kerala

ശ​ബ​രി​മ​ല ഒ​രു​ക്ക​ങ്ങ​ളി​ൽ ആ​ശ​ങ്ക വേ​ണ്ട; ന​വം​ബ​ർ 10ന​കം പൂ​ർ​ത്തി​യാ​ക്കും: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ന​വം​ബ​ർ 10ന​കം എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കും.

മ​രാ​മ​ത്ത് ജോ​ലി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കും. എ​ങ്ങ​നെ​യെ​ങ്കി​ലും ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി​യെ​ന്ന സ​മീ​പ​നം പാ​ടി​ല്ല. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ബ​രി​മ​ല​യി​ൽ അ​ര​വ​ണ​യു​ടെ​യും അ​പ്പ​ത്തി​ന്‍റെ​യും ക​രു​ത​ൽ​ശേ​ഖ​രം ഒ​രു​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്ങി​ന്‍റെ എ​ണ്ണം സം​ബ​ന്ധി​ച്ച് പൊ​ലി​സു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​തേ​സ​മ​യം പ​മ്പ​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത മു​ണ്ടു​ക​ൾ ഇ​രു​മു​ടി​ക്കെ​ട്ട് കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സം​ഭ​വ​ത്തി​ൽ ത​നി​ക്ക് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കെ​ട്ടു​നി​റ കേ​ന്ദ്ര​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത മു​ണ്ടു​ക​ൾ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up