Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Accident

ഓ​ട്ടോ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ൽ അ​ന​ന്ത​ഗി​രി വ​ന​മേ​ഖ​ല​യി​ൽ ഓ​ട്ടോ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ ഹ​രി​ജ​ൻ നാ​ഗേ​ഷ് (30), ഹ​രി​ജ​ൻ സ​രി​ത (35), ഹ​രി​ജ​ൻ ച​ന്ദ്ര​മ്മ (60), മാ​ല പാ​ർ​വ​ത​മ്മ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​ൻ​ഡ്‌​ലി​മ​ലു​ഗു ഗ്രാ​മ​ത്തി​ൽ നി​ന്നും കെ​റ​ല്ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നവരാണ് അപകടത്തിൽപ്പെട്ടത്. പാ​മ്പു​ക​ടി​യേ​റ്റ പാ​ർ​വ​ത​മ്മ​യെ ചി​കി​ത്സ​യ്ക്കാ​യി ധ​രൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​കാ​രാ​ബാ​ദ്-​ധ​രൂ​ർ റോ​ഡി​ൽ ബു​ഗ്ഗ രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ട്ര​ക്കു​മാ​യി ഓ​ട്ടോ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സേ​ദ​ത്തി​ൽ നി​ന്നും വി​കാ​രാ​ബാ​ദ് വ​ഴി ന​വാ​ബ്പേ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ട്ര​ക്ക്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​മേ​ഖ​ല​യാ​യ ഈ ​ഭാ​ഗ​ത്ത് ഏ​ക​ദേ​ശം 500 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ള​വു​ക​ളു​ണ്ടെ​ന്നും റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ഓ​ട്ടോ റോ​ഡി​ന്‍റെ മ​ധ്യ​രേ​ഖ ക​ട​ന്ന് ട്ര​ക്കി​ന്‍റെ വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബെ​ല്ലാ​പൂ​രി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും ബം​ഗ​ളൂ​രു ഓ​ൾ​ഡ് യെ​ല​ഹ​ങ്ക സ്വ​ദേ​ശി​ക​ളാ​ണ്.

മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ഡി​വൈ​ഡ​ർ ക​ട​ന്ന് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ച​ര​ക്കു ക​യ​റ്റി വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

കാ​ർ പാ​ല​ത്തി​ൽ നി​ന്ന് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പാ​റ്റ്ന: ബി​ഹാ​റി​ലെ അ​ര​രി​യ ജി​ല്ല​യി​ൽ കാ​ർ പാ​ല​ത്തി​ൽ നി​ന്ന് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രി​ൽ ഒ​രാ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ബി​രി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​പൗ​ളി​ലെ പി​പ്ര സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഏ​ഴു​പേ​രും.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ആ​റു​പേ​രു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

എൻടിപിസി പ്ലാന്‍റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു

റാ​​​​​ഞ്ചി(​​​​​ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ്): ഛാത്ര​​​​​യി​​​​​ലെ എ​​​​​ൻ​​​​​ടി​​​​​പി​​​​​സി​​​​​യു​​​​​ടെ താ​​​​​ണ്ട്‌​​​​​വ താ​​​​​പോ​​​​​ർ​​​​​ജ പ്ലാ​​​​​ന്‍റി​​​​​ൽ ക​​​​​ൺ​​​​​വെ​​​​​യ​​​​​ർ ബെ​​​​​ൽ​​​​​റ്റ് നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മൂ​​​​​ന്നു തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ചു.

ര​​​​​ണ്ടു​​​​​പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. നോ​​​​​ർ​​​​​ത്ത് ക​​​​​ര​​​​​ൺ​​​​​പു​​​​​ർ താ​​​​​പോ​​​​​ർ​​​​​ജ നി​​​​​ല​​​​​യ​​​​​ത്തി​​​​​ൽ ക​​​​​ൺ​​​​​വെ​​​​​യ​​​​​ർ ബെ​​​​​ൽ​​​​​റ്റി​​​​​ന്‍റെ നി​​​​​ർ​​​​​മാ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

National

മ​ണി​പ്പൂ​രി​ൽ സൈ​നി​ക വാ​ഹ​നം ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; സൈ​നി​ക​ന് ദാ​രു​ണാ​ന്ത്യം

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ൽ സൈ​നി​ക വാ​ഹ​നം ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് സൈ​നി​ക​ന് ദാ​രു​ണാ​ന്ത്യം. മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക്യാ​പ്റ്റ​ൻ ഹ​നു​മാ​ന്‍ റാം (29)​ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പൊ​ലി​സ് അ​റി​യി​ച്ചു.

എ​ട്ടാം ബി​ഹാ​ര്‍ റെ​ജി​മെ​ന്‍റി​ലെ സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ലാം​ലൈ ച​ല്ലോ​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രെ ബാ​ബി​ന ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മാ​ലി ജ​യേ​ഷ് ഹി​മ്മ​ത്ത് (24), രാ​കേ​ഷ് സ​ര്‍​പേ​റ്റ് (37), അ​ഗ്‌​നി​വീ​ര്‍ അ​ഖി​ലേ​ഷ് കു​മാ​ര്‍ ഷാ (19) ​എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

 

National

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബസപകടം; മരണസംഖ്യ എട്ടായി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്‌​രി ഗ​ർ​വാ​ൾ ജി​ല്ല​യി​ൽ ഗു​ലാ​ർ ബ​സാ​റി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട യാ​ത്രാ​ബ​സ് 100 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. അപ​ക​ട​ത്തി​ൽ 20-ഓ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.


അ​പ​ക​ട​സ​മ​യ​ത്ത് 35-ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​നം റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി നൂ​റ​ടി താ​ഴെ​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.


വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.


അ​പ​ക​ട​സ്ഥ​ല​ത്ത് തെ​ഹ്‌​രി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് നി​തി​ക ഖ​ണ്ഡേ​ൽ​വാ​ൾ, സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് ശ്വേ​ത ചൗ​ബേ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം നേ​രി​ട്ടെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​. 

National

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ  ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; ആ​റു​പേ​ർ മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്‌​രി ഗ​ർ​വാ​ൾ ജി​ല്ല​യി​ൽ ഗു​ലാ​ർ ബ​സാ​റി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട യാ​ത്രാ​ബ​സ് 100 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 20-ഓ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

അ​പ​ക​ട​സ​മ​യ​ത്ത് 35-ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​നം റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി നൂ​റ​ടി താ​ഴെ​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ട​സ്ഥ​ല​ത്ത് തെ​ഹ്‌​രി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് നി​തി​ക ഖ​ണ്ഡേ​ൽ​വാ​ൾ, സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് ശ്വേ​ത ചൗ​ബേ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം നേ​രി​ട്ടെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രി​ക​യാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് ആ​ശ​യ​ങ്ക​യു​ണ്ട്.

National

ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 23 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഗു​വാ​ഹ​ത്തി: മി​നി​ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 23 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ആ​സാ​മി​ലെ കാ​സി​രം​ഗ​യ്ക്ക് സ​മീ​പ​മു​ണ്ട‌ാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോം​ഗ​ജാ​നി​ൽ ബോ​ക്കാ​ഖ​ട്ടി​ൽ​നി​ന്ന് നാ​ഗാ​വോ​ണി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി​ബ​സി​ലേ​ക്ക് ക​ണ്ടെ​യ്ന​ർ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 

പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി​ബ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും മി​നി​ബ​സി​നു​ള്ളി​ൽ​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു. 

കാ​സി​രം​ഗ ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് അ​മി​ത​വേ​ഗ​ത്തി​ലാ​ണ് വാ​ഹ​നം സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. 

National

തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ചു; നി​ര​വ​ധി യാത്രക്കാ​ർ​ക്ക് പ​രി​ക്ക്

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ലെ ജ​ജ്പൂ​ർ ജി​ല്ല​യി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ചു. വെ​ള്ളിയാഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്ന് ഏ​ക​ദേ​ശം 55-ഓ​ളം തീ​ർ​ഥ​ട​ക​രു​മാ​യി ഒ​ഡി​ഷ​യി​ലെ പു​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജ​ജ്പൂ​ർ ജി​ല്ല​യി​ലെ ബ​ദാ​ചാ​ന​യി​ൽ വ​ച്ചാ​ണ് ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

National

നേ​പ്പാ​ളി​ൽ വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 10 മ​ര​ണം, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മ​ക്വാ​ൻ​പൂ​ർ ജി​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ഠ്മ​ണ്ഡു​വി​ൽ നി​ന്നും തെ​ക്ക​ൻ സ​ർ​ലാ​ഹി ജി​ല്ല​യി​ലെ മ​ലാം​ഗ്വ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചി​സാ​പാ​നി ഗാ​ഡി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം കു​ത്ത​നെ​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 700 മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള ക​യ​റ്റ​ത്തി​ൽ നി​ന്നാ​ണ് വാ​ഹ​നം താ​ഴേ​ക്ക് പ​തി​ച്ച​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 15 പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർത്തിയിട്ടി​രു​ന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ ബ​സ് ഇ​ടി​ച്ച് അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കൊ​ളാ​ബ​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ ബ​സി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശി​വാ​നി പാ​ൽ (65), പ്രാ​നി​ഷ് പാ​ൽ (74), മ​ധു​പു​ർ​ൺ പാ​ൽ (28), ഹ​ശ​ര​ത് ഷെ​യ്ഖ് (34), ബാ​ലാ​ജി പാ​ണ്ഡു​രം​ഗ് യാ​ദ​വ് (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രു വ​ള​ർ​ത്തു​നാ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഭ​ക്തി പാ​ർ​ക്ക് ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ബ​സ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നി​ലാ​യി ര​ണ്ട് കാ​റു​ക​ളും നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഉ​ട​ൻ ത​ന്നെ പി​ന്നി​ലെ എ​ത്തി​യ മ​റ്റൊ​രു ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​ർ പൂ​ർ​ണ​മാ​യും ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ പൊ​ലി​സെ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

സം​സ്കാ​ര ച​ട​ങ്ങി​നു പോ​യ​വ​ർ സ​ഞ്ച​രി​ച്ച വാ​നി​ൽ ലോ​റി​യി​ടി​ച്ച് ഏ​ഴു മ​ര​ണം

റാ​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഹ​​​​സാ​​​​രി​​​​ബാ​​​​ഗി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​വു​​​​മാ​​​​യി വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ലേ​​​​ക്കു പോ​​​​യ പി​​​​ക്ക​​​​പ് വാ​​​​നി​​​​ൽ ലോ​​​​റി​​​​യി​​​​ടി​​​​ച്ച് ഏ​​​​ഴു പേ​​​​ർ മ​​​​രി​​​​ച്ചു. 12 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. 19 പേ​​​​രാ​​​​ണ് വാ​​​​നി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ദ​​​​ൻ​​​​വ താ​​​​ഴ്വ​​​​ര​​​​യ്ക്കു സ​​​​മീ​​​​പം മ​​​​ഹാ​​​​നേ​​​​താ​​​​ണ്ടി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട വാ​​​​നി​​​​നു പി​​​​ന്നി​​​​ൽ ലോ​​​​റി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ വാ​​​​ൻ മ​​​​റി​​​​ഞ്ഞ് അ​​​​ഞ്ചു​​​​പേ​​​​ർ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തും ര​​​​ണ്ടു​​​​പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലു​​​​മാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ മൂ​​​​ന്നു​​​​പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രാ​ക്ട​ർ-​ട്രോ​ളി​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ മ​രി​ച്ചു; 17 പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പൂ​രി​ൽ ട്രാ​ക്ട​ർ-​ട്രോ​ളി​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് സ്ത്രീ​ക​ൾ മ​രി​ക്കു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഹ​ർ​ദോ​യി​ൽ ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​വ​രു​മാ​യി സ​ഞ്ച​രി​ച്ച ട്രാ​ക്ട​ർ-​ട്രോ​ളി​ക്ക് പി​ന്നി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​തം ട്രാ​ക്ട​ർ-​ട്രോ​ളി മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും നി​ര​വ​ധി പേ​ർ വാ​ഹ​ന​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിലെ ബ​ന്നാ​ർ​ഘ​ട്ട​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കു​ക​ളി​ലി​ടി​ച്ച ശേ​ഷ​മാ​ണ് കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മേ​ൽ തി​ള​ച്ച പാ​ച​ക​യെ​ണ്ണ മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ബ​സ​വ​രാ​ജ്, മു​നി​കൃ​ഷ്ണ, മ​ഞ്ജേ​ഷ് എ​ന്നി​വ​രെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. ഗ​ജു​ല​ഗു​ഡം സ്വ​ദേ​ശി​ക​ളാ​യ യെ​ല്ല​കൊ​ണ്ട ന​ര​സിം​ഹ​ലു (40), ഭാ​ര്യ മൗ​നി​ക (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​ങ്ക​ർ​പ​ള്ളി​യി​ൽ നി​ന്ന് സം​ഗ​റെ​ഡ്ഡി​യി​ലേ​ക്ക് കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ. വാ​ഹ​നം കാ​ണ്ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും കാ​ർ റോ​ഡി​ന്‍റെ സെ​ൻ​ട്ര​ൽ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ മ​റി​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ൽ വ്യ​ക്ത​മാ​ണ്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് മ​ര​ണം

ച​ണ്ഡീ​ഗ​ഡ്: നി​ർ​ത്തി​യു​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഡ​ൽ​ഹി രാ​ജോ​ക്രി സ്വ​ദേ​ശി​യും ടാ​ക്സി ഡ്രൈ​വ​റു​മാ​യ ബൂം ​പ്ര​സാ​ദും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ​ൽ​ഹി-​വ​ഡോ​ദ​ര എ​ക്സ്പ്ര​സ് വേ​യി​ൽ ലോ​ഹ​ത്കി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ളെ പൊ​ലി​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി.

അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് സം​ശ​യി​ക്കു​ന്നു. ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് കാ​റി​ന്‍റെ പ​കു​തി​യി​ല​ധി​കം ഭാ​ഗം ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും യാ​ത്ര​ക്കാ​ർ ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ണ്ട് കു​ട്ടി​ക​ളെ കാ​റി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​യും കു​ട്ടി​യും പു​രു​ഷ​നും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്രി​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സ് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ൽ ജി​ല്ല​യി​ൽ ഗം​ഗ എ​ക്സ്പ്ര​സ് വേ​യി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ സ്ലീ​പ്പ​ർ ബ​സ് മ​റി​ഞ്ഞ് 20-ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ഞ്ചാ​ബി​ൽ നി​ന്നും ബി​ഹാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പൂ​ർ​ണി​യ, ദ​ർ​ഭം​ഗ, സു​പാ​ൽ, സീ​താ​മ​ർ​ഹി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലേ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 150-ലാ​ധി​കം യാ​ത്ര​ക്കാ​രു​മാ​യാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

പു​ല​ർ​ച്ചെ 4:30-നും 5:30-​നും ഇ​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് ര​ക്ഷ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ബ​സ് അ​മി​ത​വേ​ഗ​ത്തി​യി​ലാ​യി​രു​ന്നു​വെ​ന്നും ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ജ​ന​ലു​ക​ൾ ത​ക​ർ​ത്താ​ണ് കു​ടു​ങ്ങി​ക്കി​ട​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; ര​ണ്ടു​പേ​ർ വെ​ന്തു​മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു​പേ​ർ വെ​ന്തു​മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കൃ​ഷ്ണ​ഗി​രി​യി​ലെ ഉ​ത്ത​ങ്ക​രൈ​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7:45 -നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

കൃ​ഷ്ണ​ഗി​രി​യി​ൽ നി​ന്ന് തി​രു​വ​ണ്ണാ​മ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തീ ​പ​ട​ർ​ന്നു​പി​ടി​ച്ച് ര​ണ്ട് ബൈ​ക്കു​ക​ളും യാ​ത്രി​ക​രും ക​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ര​ണ്ടു​പേ​ർ മ​രി​ച്ച​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​ർ മ​റ്റ് ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പൊ​ലി​സ് ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഒ​രു ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​റ്റൊ​രു ബൈ​ക്ക് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​തി​നാ​ൽ അ​തി​ന്‍റെ ന​മ്പ​ർ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. തീ​പി​ടു​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

National

മി​നി​ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മ​ര​ണം, 19 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ദേ​ശീ​യ​പാ​ത-48​ൽ മി​നി​ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നു ബ​ഗ്രു​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​നി​ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മി​നി​ബ​സി​ന്‍റെ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. രാ​ത്രി എ​ല്ലാ​വ​രും ഉ​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും 10 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ 30ഓ​ളം പേ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ യാ​ത്രി​കാ​ർ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ നി​ന്നു​ള്ള​വ​രാ​ണ് മി​നി​ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ. ഖാ​തു ശ്യാ​മി​ൽ നി​ന്ന് സ​ലാ​സ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നുവ​രി​ക​യാ​ണ്.

National

സ്കൂ​ൾ വാ​ൻ പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ ബാ​ഗി​ന്‍റെ സ്ട്രാ​പ്പ് ക​ത​ക്കി​ൽ കു​ടു​ങ്ങി; എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ സ്കൂ​ൾ വാ​ൻ ക​യ​റി എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ത​സ്വ​നി ഉ​ദ​യാ​ൻ​ഷി പ​ഥ​ക് ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വാ​ൻ ഡ്രൈ​വ​ർ സ​ത്യാ​പാ​ലി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

സ്കൂ​ൾ വാ​നി​ൽ വീ​ട്ടി​ലെ​ത്തി​യ ത​സ്വ​നി വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സ്കൂ​ൾ ബാ​ഗി​ന്‍റെ സ്ട്രാ​പ്പ് വാ​നി​ന്‍റെ ക​ത​ക്കി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കു​ട്ടി സു​ര​ക്ഷി​ത​യാ​യി മാ​റി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​തെ ഡ്രൈ​വ​ർ വാ​ൻ പി​ന്നോ​ട്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​സ്വ​നി വാ​നി​നും വീ​ടി​ന്‍റെ മ​തി​ലി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. വാ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മി​ർ​സാ​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം പ്ര​യാ​ഗ്‌​രാ​ജി​ലെ നെ​യ്നി​യി​ലാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലും ഗോ​ര​ഖ്പൂ​രി​ലു​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ ത​സ്വ​നി മു​ത്ത​ശ​നും മു​ത്ത​ശി​ക്കു​മൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ വാ​ൻ ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും പി​ന്നീ​ട് പൊ​ലി​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ത​സ്വ​നി​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​ത്തി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​വും ന​ട​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ൾ വാ​നു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട സ​ഹാ​യി​യു​ടെ സേ​വ​നം ഈ ​വാ​നി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രിക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മേ​ഡ്ച​ൽ-​മ​ൽ​ക്ക​ജ്ഗി​രി ജി​ല്ല​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റു. എ​ൽ.​ബി ന​ഗ​റി​ൽ നി​ന്ന് വ​രം​ഗ​ൽ ജി​ല്ല​യി​ലെ ന​ർ​സാം​പേ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സാ​യ് ശി​വ (30), ഭാ​ര്യ മേ​ഘ​ന (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ക്കു​ക​യും പോ​സ്റ്റ് ഒ​ടി​ഞ്ഞ് കാ​റി​ന് മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് അ​കു​ൻ സ​ബ​ർ​വാ​ളാ​ണെ​ന്ന് പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ വാ​ഹ​നം വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​യാ​യ മം​ഗി​ലാ​ൽ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യും പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഛത്തീ​സ്ഗ​ഡി​ൽ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു; 40 പേ​ർ​ക്ക് പ​രി​ക്ക്

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ഭ​ര​ത്പൂ​ർ ജി​ല്ല​യി​ൽ യാ​ത്രാ​ബ​സ് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. 40 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ച്ച​യ്ക്ക് മ​നെ​ന്ദ്ര​ഗ​ഢ്–​കേ​ൽ​ഹാ​രി റോ​ഡി​ലെ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

46 യാ​ത്ര​ക്കാ​രു​മാ​യി കേ​ൽ​ഹാ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ നാ​ല് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഡ്രൈ​വ​ർ​ക്ക് സ്റ്റി​യ​റി​ങ്ങി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ മ​നേ​ന്ദ്ര​ഗ​ഢ്, ചി​ർ​മി​രി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യ് അ​റി​യി​ച്ചു.

National

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ സ്കൂട്ടറിലിടിച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ഒരാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഷാ​പു​ര സ്വ​ദേ​ശി രാ​ജ്കു​മാ​ർ മാ​ൽ​വ്യ (36) എ​ന്ന യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ രാ​ജ്കു​മാ​ർ പ​ത്ര​വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

പ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ചെ 4:30-ഓ​ടെ രാ​ജ്കു​മാ​ർ ഡാ​നി​ഷ് കു​ഞ്ചി​ൽ എ​ത്താ​റു​ണ്ട്. സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചി​നു സ്‌​കൂ​ട്ട​റി​ൽ പ​ത്ര​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മിത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മു​ന്നോ​ട്ട് നീ​ങ്ങി​യ വാ​ഹ​നം രാ​ജ്കു​മാ​റി​യും സ​മീ​പ​ത്തു​കി​ട​ന്നി​രു​ന്ന മ​റ്റൊ​രു സ്‌​കൂ​ട്ട​റി​ന്‍റെ​യും മേ​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ രാ​ജ്കു​മാ​റി​ന്‍റെ ഇ​ട​തു​കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​യ​ക്കി​യ കാ​റി​ന്‍റെ ഡ്രൈ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​രി​ക്കേ​റ്റ രാ​ജ്കു​മാ​ർ ആ​രോ​പി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ഡ്രൈ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ബ​സ് ത​ക​രാ​റി​ലാ​യി റോ​ഡ​രി​കി​ൽ നി​ന്ന നാ​ല് പേർ കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ട ജി​ല്ല​യി​ൽ കാ​റി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വി​ജ​യ​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​യ സി​രി​ഗി​ടി എ​റ​യ്യ (35), തം​ലിം​ഗ​ല സീ​താ​റാം (36), താ​ടി​പ്പു​ടി വ​ര​പ്ര​സാ​ദ് (36), ബോ​നു​ല ര​മ​ണ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​തി​പു​ടി-​ര​വി​കം​പ​ടു ജം​ഗ്ഷ​ന് സ​മീ​പം വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​ജ​യ​വാ​ഡ​യി​ലെ ക​ന​ക​ദു​ർ​ഗ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് ക​തി​പു​ടി​ക്ക് സ​മീ​പം സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ റോ​ഡ​രി​കി​ലെ ചാ​യ​ക്ക​ട​യി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ മേ​ലാ​ണ് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത്.

വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കാ​ഷ്മീ​രി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കാഷ്മീ​രി​ലെ ഉ​ധം​പൂ​ർ ജി​ല്ല​യി​ൽ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാം​ന​ഗ​ർ-​ബ​സ​ന്ത്ഗ​ഡ് റൂ​ട്ടി​ൽ ഗു​ല്ലി ഗാ​ല​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​ച്ചൗ​ണ്ടി​ൽനി​ന്നു രാം​ന​ഗ​റി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​ല്ലി ഗാ​ല​യി​ലെ വ​ള​വി​ൽ വ​ച്ച് ഡ്രൈ​വ​റു​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡി​ൽനിന്നു തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

കാ​ർ ട്ര​ക്കു​മാ​യി ഇ​ടി​ച്ച് നാ​ല് മ​ര​ണം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: പൂ​ന-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ൽ കാ​ര​ഡ് ഫ്ലൈ​ഓ​വ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​താ​റ ജി​ല്ല​യി​ലു​ള്ള യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തേ​ജ​സ് ദേ​ശ്മു​ഖ്, സാ​ഗ​ർ നിം​ബ​ൽ​ക്ക​ർ, സു​യേ​ഷ് ചി​ഞ്ച്ക​ർ, രോ​ഹി​ത് ധോ​ത്രെ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ റു​തു​രാ​ജ് ദു​ബാ​ലെ, ശാ​ന്ത​നു ഷിം​ഗ​ഡെ, അ​മ​ൻ താം​ബോ​ളി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ൽ​ഹാ​പൂ​രി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി പോ​യി മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്നു ഏ​ഴം​ഗ സം​ഘം. ചൊ​വ്വാ​ഴ്ച രാ​ത്രി 11 നാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മ​നു​സ​രി​ച്ച് കാ​ർ ഒ​രു ട്ര​ക്കു​മാ​യി ഇ​ടി​ച്ച​തി​ന് ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് കോ​ൺ​ക്രീ​റ്റ് റെ​യി​ലിം​ഗി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ല​കീ​ഴാ​യി മ​റി​ഞ്ഞാ​ണ് വാ​ഹ​നം നി​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up