Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Arrest

പ​ണം ന​ൽ​കിയില്ല; മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ പേ​ര​ക്കു​ട്ടി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​രു​പ​തു​കാ​ര​നാ​യ പേ​ര​ക്കു​ട്ടി അ​റ​സ്റ്റി​ൽ. അ​ര​ളി​ക്ക​ട്ടി ഗ്രാ​മ​വാ​സി​യാ​യ ഭീ​മ​പ്പ രാ​മ​പ്പ സ​നാ​ദി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച 2,000 രൂ​പ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ഹ​മ്മ​വ്വ ബാ​ല​പ്പ സ​നാ​ദി(78)​യെ ന​വം​ബ​ർ 10നാ​ണ് കാ​ണാ​താ​യ​ത്. പാ​ഷ്ചാ​പു​ർ ആ​ഴ്ച​ച്ച​ന്ത​യി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ. ന​വം​ബ​ർ 15ന് ​ജി​ന​രാ​ൾ ഗ്രാ​മ​ത്തി​ന് സ​മീ​പം ഘ​ട​പ്ര​ഭ ന​ദി​യി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ ര​ണ്ട് ചാ​ക്കു​ക​ളി​ലാ​ക്കി ക​ല്ലു​ക​ൾ​ക്കൊ​പ്പം കെ​ട്ടി​യി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

National

ടി​വി​കെ എം​എ​ൽ​എ​യ്ക്ക് 30 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത കേ​സ്; എ​ഐ​എ​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ൽ

മ​ധു​ര: സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ​യു​ടെ എം​എ​ൽ​എ​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ എ​ഐ​എ​ഡി​എം നേ​താ​വ് പി.​എം. മ​ന്ന​ൻ അ​റ​സ്റ്റി​ൽ. മ​ധു​ര സി​റ്റി സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ആ​ണ് മ​ന്ന​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ധു​ര സെ​ൻ​ട്ര​ൽ ടി​വി​കെ എം​എ​ൽ​എ മ​ദ​ർ ബ​ദ്റു​ദ്ദീ​ൻ എ​ന്ന മു​സ്ത​ഫ​യ്ക്ക് 15 കോ​ടി മു​ത​ൽ 30 കോ​ടി രൂ​പ വ​രെ കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നാ​ണ് മ​ന്ന​നെ​തി​രെ​യു​ള്ള കേ​സ്. എം​എ​ൽ​എ​യു​ടെ സ​ഹാ​യി ക​ണ വ​ഴി​യി​ലൂ​ടെ​യാ​ണ് ഈ ​അ​ന​ധി​കൃ​ത വാ​ഗ്ദാ​നം ന​ൽ​കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച്, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എം.​പി. ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം നാ​ല് മ​ണി​ക്കൂ​റി​ല​ധി​കം മ​ണ്ണാ​നെ ചോ​ദ്യം ചെ​യ്തു. നേ​താ​വി​ന്‍റെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് വ​ൻ ജ​ന​ക്കൂ​ട്ടം സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ വേ​ഗ​ത്തി​ലാ​ക്കി വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ, ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യ എം​എ​ൽ​എ​യു​ടെ സ​ഹാ​യി ക​ണ​യെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് പി​ന്നി​ലെ വി​ശാ​ല​മാ​യ ശൃം​ഖ​ല പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും ഓ​ഡി​യോ തെ​ളി​വു​ക​ളും സി​സി​ബി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റ് പ്ര​ധാ​ന വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലി​സ്.

പാ​ർ​ട്ടി​യു​ടെ ആ​ദ്യ സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന സി. ​ജോ​സ​ഫ് വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​നെ വീ​ഴ്ത്താ​ൻ എം​എ​ൽ​എ​മാ​രെ ചാ​ടി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ നേ​ര​ത്തെ​യും ആ​രോ​പി​ച്ചി​രു​ന്നു. അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ൽ ടി​വി​കെ സ​ർ​ക്കാ​ർ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യി​ച്ചി​രു​ന്നു.

National

ഹോ​ൺ ശ​ല്യ​മാ​യി; അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: കാ​റി​ന്‍റെ സെ​ൻ​സ​റു​ക​ൾ കാ​ര​ണം ആ​വ​ർ​ത്തി​ച്ച് ഹോ​ൺ മു​ഴ​ങ്ങു​ന്ന​ത് ശ​ല്യ​മാ​യ​തോ​ടെ അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ. ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി​യി​ൽ നടന്ന സംഭവത്തിൽ ശി​ഖ​ർ ജ​യേ​ഷ്‌​ഭാ​യ് ഗോ​ഹേ​ൽ എ​ന്ന യു​വാ​വി​നെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​ർ​ബി​യി​ലെ വാ​ഗ്പാ​റ മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ഭാ​ഷ​ക​യാ​യ പു​ഷ്പ​ബെ​ൻ ഭ​ട്ടി​ന്‍റെ സ്വി​ഫ്റ്റ് കാ​ർ വീ​ടി​ന് പു​റ​ത്താ​ണ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. കാ​റി​ന​ടു​ത്തേ​ക്ക് പോ​കു​മ്പോ​ഴെ​ല്ലാം സെ​ൻ​സ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ച് ഹോ​ൺ മു​ഴ​ങ്ങു​ന്ന​ത് ശി​ഖ​റി​ന് ശ​ല്യ​മാ​യി തോ​ന്നി​യി​രു​ന്നു. തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. 

തു​ട​ർ​ന്ന് കാ​റി​ന് തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലി​സ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 3.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 

National

ത​മി​ഴ്‌​നാ​ട് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി അറസ്റ്റിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി അ​ഴി​മ​തി കേ​സി​ൽ അ​റ​സ്റ്റി​ൽ. ചെ​ന്നൈ പൊ​ലി​സി​ന്‍റെ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് ആ​ണ് ഡി​എം​കെ നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്‌​ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് ലൈ​സ​ൻ​സു​ക​ളും മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റ് കോ​ടി​യു​ടെ അ​ഴി​മ​തി കേ​സാ​ണ് അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി​യു​ടെ പേ​രി​ലു​ള്ള​ത്. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യെ​ന്നാ​ണ് കേ​സ്.

ഇ​ത്ത​ര​ത്തി​ൽ 177 സ്കൂ​ളു​ക​ളി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ പ​ണം കൈ​പ്പ​റ്റി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. മു​ൻ മ​ന്ത്രി​ക്കെ​തി​രാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും മൊ​ഴി​ക​ളും ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു.

 

Latest News

Corehub Up