വെൽഫെയർ കേരള കുവൈത്ത് പാലക്കാട് ജില്ലാ കമ്മിറ്റി നിലവിൽവന്നു
Monday, December 3, 2018 11:10 PM IST
ഫർവാനിയ (കുവൈത്ത്): വെൽഫെയർ കേരള കുവൈത്ത് പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

പുതിയ ഭാരവാഹികൾ: അൻവർ സാദത്ത് എഴുവന്തല (പ്രസിഡന്‍റ്), ഗഫൂർ തൃത്താല (സെക്രട്ടറി), ഉമ്മർ ടി.വി (ട്രഷറർ), ഷിഹാബുദ്ദീൻ (വൈസ് പ്രസിഡന്‍റ്), ചന്ദ്രൻ തൃത്താല (ജോയിന്‍റ് സെക്രട്ടറി), മിറാഷ് അബ്ദുള്ളകുട്ടി (അസിസ്റ്റന്‍റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായും ഷൈലജ, ചന്ദ്രൻ തൃത്താല, മുനീർ പി.കെ., മുസ്തഫ എ.കെ., അബ്ദുൽ റഹ്മാൻ കെ., ജയദേവൻ അമ്പാടി, ഹാരിസ് ഹുസൈൻ, അഭിലാഷ് എ.എം, നൗഷാദ് ബാബു, മുസ്തഫ എ.പി, ഉമ്മർ എം.പി. എന്നിവരെ സമിതി അംഗങ്ങളായും തെരെത്തെടുത്തു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് റസീന മുഹ് യുദ്ധീൻ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ കോർഡിനേറ്റർ യൂനുസ് കാനോത്ത് സംസാരിച്ചു. വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര ജനറൽ സെക്രട്ടറി വിനോദ് പെരേര, സെക്രട്ടറി ഗിരീഷ് വയനാട് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ