കൈരളി ബ്രിസ്ബേന് പുതിയ നേതൃത്വം
ബ്രിസ്ബേൻ: മലയാളി സംഘടനയായ കൈരളി ബ്രിസ്ബേൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജയിംസ് മാത്യു (പ്രസിഡന്‍റ്), ജിമ്മി അരിക്കാട്ട് (വൈസ് പ്രസിഡന്‍റ്), ഷിബു സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി), ജോൺസൻ പുന്നേലിപറന്പിൽ (ട്രഷറർ), ജോർജ് സെബാസ്റ്റ്യൻ (പിആർഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജയ്സൺ ജോർജ്, ഐവാൻ ജോളി, ഷാജി തെക്കാനത്ത്, മഹേഷ് സ്കറിയ എന്നിവരേയും തെരഞ്ഞെടുത്തു.

വളരെയേറെ ജനകീയ പരിപാടികളുമായി പ്രവർത്തിച്ചു വരുന്ന സംഘടന ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ ഏറെ പ്രശംസ നേടിയ സംഘടനയാണ്. കേരളീയ സംസ്കാരവും തനിമയും കാത്തു സംരക്ഷിച്ച് കൂടുതൽ ജനപ്രിയ പരിപാടികളുമായി കൈരളി ബ്രിസ്ബെൻ മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ടോം ജോസഫ്