കുവൈത്തിൽ ചിത്ര രചനാ മത്സരം
Tuesday, April 16, 2019 7:47 PM IST
അബാസിയ (കുവൈത്ത്) : കുവൈത്തിലെ എറണാകുളം ജില്ലാ നിവാസികളുടെ 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി കേര ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26-നു (വെള്ളി) ഉച്ചകഴിഞ്ഞ് 1:30 മുതൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് മത്സരങ്ങൾ. 3 മുതൽ 7 വയസു വരെയുള്ള കുട്ടികൾ സബ് ജൂണിയർ വിഭാഗത്തിലും 8 മുതൽ 11 വയസുവരെയുള്ള കുട്ടികൾ ജൂണിയർ വിഭാഗത്തിലും 12 മുതൽ 16 വയസുവരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലും മത്സരിക്കാം . മത്സരാർഥികൾ അവരവർക്ക് ആവശ്യമുള്ള ക്രയോണ്‍, കളർ പെൻസിൽ , വാട്ടർ കളർ, പെയിന്‍റ് ബ്രഷ് തുടങ്ങിയ സാധനങ്ങൾ കൊണ്ടു വരേണ്ടതാണ്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് കേരയുടെ “വസന്തോത്സവം 2019” പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ 66564435/ 67636373/69036082/97160126/ 90976848/65824890/ 65740500 / 66988275/66278633 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെട്ടു 2019 ഏപ്രിൽ 20-നു മുൻപ്, മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

റിപ്പോർട്ട്:സലിം കോട്ടയിൽ