മ​ത്സ​ര​യോ​ട്ടം റോ​ഡി​ൽ വേ​ണ്ട; 23 ബ്ലാ​ക്ക് പോ​യി​ന്‍റും 2000 ദി​ർ​ഹ​വും പി​ഴ ഈ​ടാ​ക്കും
Thursday, May 23, 2019 3:15 PM IST
അ​ബു​ദാ​ബി : യു​എ​ഇ​യി​ലെ റോ​ഡു​ക​ളി​ൽ മ​ത്സ​രി​ച്ചു വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കു അ​ബു​ദാ​ബി പോ​ലീ​സി​ന്‍റെ അ​ന്ത്യ​ശാ​സ​ന. അ​പ​ക​ട​ക​ര​മാം​വി​ധ ന​ട​ത്തു​ന്ന മ​ത്സ​ര​യോ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ 6 മാ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടു​ന്ന​തു​കൂ​ടാ​തെ ഓ​ടി​ക്കു​ന്ന​യാ​ൾ​ക്കു 23 ബ്ലാ​ക്ക് പോ​യി​ന്‍റും 2000 ദി​ർ​ഹം പി​ഴ​യും ന​ൽ​കും.

റം​സാ​നി​ലെ നാ​ലാം ദി​ന​ത്തി​ൽ അ​ൽ​ഐ​നി​ൽ ന​ട​ന്ന മ​ത്സ​ര​യോ​ട്ട​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​യി​രു​ന്ന ര​ണ്ടു വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ച സം​ഭ​വ​മാ​ണ് ക​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്ക് അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ഘ​ട​ന​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ മാ​റ്റം വ​രു​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും ശി​ക്ഷ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 12 ബ്ലാ​ക്ക് പോ​യി​ന്‍റും 1000 ദി​ർ​ഹം പി​ഴ​യും ന​ൽ​കും . വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് പി​ടി​ച്ചി​ടു​ക​യും ചെ​യ്യും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള