തൊഴിലാളികൾ പണിമുടക്കി
Wednesday, July 3, 2019 3:52 PM IST
കുവൈത്ത്‌ സിറ്റി: ശമ്പളം ലഭിക്കാത്തതിനെ തുടർന്നു അൽ മുത് ലയിലെ എണ്ണ കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ള ഇരുനൂറോളം തൊഴിലാളികൾ പണിമുടക്കി. മാസങ്ങളായി ശമ്പളം കിട്ടാതിരുന്നതിനെ തുടർന്ന് കമ്പനി അധികൃതരുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും തീരുമാനമാകാതിരുന്നതിനെ തുടർന്നാണ് സമരം ചെയ്തത്.

സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ തൊഴിൽ വകുപ്പിനെ വിവരം അറിയിച്ചതിനെതുടർന്നു വിഷയങ്ങൾ സംസാരിക്കുന്നതിനായി കമ്പനി അധികൃതരെ തൊഴിൽ മന്ത്രാലയം വിളിപ്പിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ