റെജിന സൂസന്‍ വര്‍ഗീസ് നിര്യാതയായി
Monday, July 8, 2019 8:20 PM IST
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അയിരൂര്‍ അയ്യക്കാവില്‍ വാനേത്ത് പുത്തന്‍വീട് അജു ജോണിന്റെ ഭാര്യ റെജിന സൂസന്‍ വര്‍ഗീസ് (38 ) കുവൈത്തില്‍ നിര്യാതയായി. കുവൈത്തില്‍ ഗള്‍ഫ് പ്രൊജക്ട് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റിപ്പോര്‍ട്ട്: സലിം കോട്ടയില്‍