ഒ​ഐ​സി​സി പു​ര​സ്കാ​ര സ​ന്ധ്യ 19 ഒ​ക്ടോ​ബ​ർ 12ന്
Wednesday, July 10, 2019 12:26 AM IST
കു​വൈ​ത്ത്: ഒ​ഐ​സി​സി പു​ര​സ്കാ​ര സ​ന്ധ്യ 19 ഒ​ക്ടോ​ബ​ർ 12 ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം
ആ​റി​ന് അ​ബാ​സി​യ മ​റീ​നാ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടും.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ഷ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ.​ശ്രീ​ക​ണ്ണ​ൻ എം.​പി പ്ര​ശ​സ്ത ബോ​ളി​വു​ഡ് താ​രം ന​ഗ്മ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്.​പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

പു​ര​സ്കാ​ര സ​ന്ധ്യ​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ശ​സ്ത ഗാ​യ​ക​ർ പ്ര​ദീ​പ് ബാ​ബു​വും മൃ​ദു​ല വാ​രി​യ​റും ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ രാ​ജേ​ഷ് അ​ടി​മാ​ലി​യു​ടെ കോ​മ​ഡി ഷോ​യും ലേ​ഖാ അ​ജ​യി​ന്‍റെ നാ​ട​ൻ പാ​ട്ടും ച​ട​ങ്ങി​ന്‍റെ മ​റ്റോ​രു സ​വി​ശേ​ഷ​ത​യാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ