കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം 2019 : കാതോലിക്കാ ബാവാ മുഖ്യാതിഥി
Wednesday, July 17, 2019 9:11 PM IST
കുവൈത്ത്: ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 5-‍ാമത്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമത്തിൽ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും.

കോൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്‌, സഭാ വൈദീക ട്രസ്റ്റി ഫാ. എം.ഒ. ജോൺ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പങ്കെടുക്കും.

ജൂലൈ 30-ന്‌ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്‍ററിൽ ക്രമീകരിച്ചിരിക്കുന്ന കുടുംബസംഗമത്തിൽ കുവൈത്തിലെ സെന്‍റ് ഗ്രീഗോറിയോസ്‌ മഹാ ഇടവക, സെന്‍റ് തോമസ്‌ പഴയ പള്ളി, സെന്‍റ് ബേസിൽ, സെന്‍റ് സ്റ്റീഫൻസ്‌ എന്നീ ഇടവകകളിൽ നിന്നുള്ള അംഗങ്ങളും മുൻ അംഗങ്ങളും പങ്കെടുക്കും.

വിവരങ്ങൾക്ക്‌: ഷാജി എബ്രഹാം (സെന്‍റ് തോമസ്‌ മിഷൻ കോഓർഡിനേറ്റർ) 0091-9744230093.

റിപ്പോർട്ട്: സലിം കോട്ടയിൽ