"മുഹബ്ബത്തിൽ നിലാവ് - സീസൺ 2' ജൂലൈ 19 ന്
Wednesday, July 17, 2019 10:59 PM IST
അബുദാബി : സംഗീത പ്രേമി കളുടെ കൂട്ടായ്മ ഇശൽ കോറസ് അബുദാബി യുടെ വാർഷിക ആഘോഷ പരിപാടി "മുഹബ്ബത്തിൽ നിലാവ് - സീസൺ 2' സ്റ്റേജ് ഷോ, വൈവിധ്യമാർന്ന കലാപരിപാടി കളോടെ ജൂലൈ 19 ന് (വെള്ളി) രാത്രി 8 ന് അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ നടക്കും. ഇന്ത്യൻ എംബസി കൗൺസിലർ രാജ മുരുകൻ ചടങ്ങിൽ സംബന്ധിക്കും.

മൈലാഞ്ചി സീസൺ 2 ടൈറ്റിൽ വിന്നർ നവാസ് കാസർഗോഡ് നേതൃത്വം നൽകുന്ന സംഗീത നിശയിൽ ഇശൽ കോറസ് അംഗങ്ങളും യുഎഇയിലെ ശ്രദ്ധേയരായ യുവഗായകരും അണി നിരക്കും. എടരിക്കോടൻ കോൽക്കളി, വട്ടപ്പാട്ട്, ഖവാലി, പരമ്പരാഗത ശൈലിയിലുള്ള ഒപ്പന, വിവിധ നൃത്ത നൃത്യങ്ങളും മുഹബ്ബത്തിൻ നിലാവിൽ അരങ്ങേറും.

പരിപാടി യുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായരായ വിളയിൽ ഫസീല, എം.എ. ഗഫൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

വിവരങ്ങൾക്ക് : സൽമാൻ ഫാരിസി 050 266 4599, നജ്മുദ്ദീൻ 056 762 7060.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള