കേരളത്തിലെ പ്രളയദുരന്തം: കെഎസ് സി പൊതുപരിപാടികള്‍ റദ്ദാക്കി
Sunday, August 11, 2019 12:50 PM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് പതിനൊന്നിനു നടത്താനിരുന്ന 'പെരുന്നാള്‍ നിലാവ്' എന്ന പരിപാടി ഉള്‍പ്പെടെ എല്ലാ പൊതുപരിപാടികളും കേരളത്തിലെ പ്രളയദുരന്ത ത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി സെന്റര്‍ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരനും ജനറല്‍ സെക്രട്ടറി ബിജിത്ത് കുമാറും അറിയിച്ചു.

പ്രളയത്തെത്തുടര്‍ന്ന് ഗവര്‍ണ്മെന്റ് സുരക്ഷയ്ക്കായി ആഹ്വാനം ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ തിരസ്‌കരിക്കണമെന്നും ഇവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുളം