പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക
Monday, August 12, 2019 8:21 PM IST
കുവൈത്ത്: കേരളത്തിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിച്ച പെരുന്നാൾ ഖുത്ബകൾ നിർവഹിച്ച ഖതീബുമാർ ഉദ്ബോധിപ്പിച്ചു. സാല്‍മിയ മസ്ജിദ് ലത്തീഫ അല്‍ നിമിഷില് പി.എന്‍. അബ്ദു റഹിമാനും അബാസിയ മസ്ജിദ് അല് അദ് വാനിയില് സമീർ അലി എകരൂലും ജഹ്റ മലയാളം ഖുതുബ പള്ളിയിൽ അബ്ദുസ്സലാം സ്വലാഹിയും, ഉമരിയ മലയാളം ഖുതുബ മസ്ജിദില് ശബീര് സലഫിയും ഖൈതാൻ മസ്ജിദ് മസീദ് അർ‌റഷീദിയിൽ നൗഫൽ സ്വലാഹിയും ഹവല്ലി ശാബ് മലയാളം ഖുതുബ മസ്ജിദില് ഫൈസാദ് സ്വലാഹിയും ശർഖ് മലയാളം ഖുതുബ മസ്ജിദില് ശമീര് മദനി കൊച്ചിയും മംഗഫ് മലയാളം ഖുതുബ മസ്ജിദില് അഷ്കര് സ്വലാഹിയും, അഹ് മദി മസ്ജിദ് ഉമര് ബിന് ഖത്വാബില് അബ്ദുല് മജീദ് മദനിയും, അബൂ ഹലീഫ മസ്ജിദ് ആയിശയില് അസ് ലം ആലപ്പുഴയും മഹ്ബൂല മലയാളം ഖുതുബാ മസ്ജിദില് സിദ്ദീഖ് ഫാറൂഖിയും പെരുന്നാൾ നമസ്ക്കാരത്തിനും ഖുത്ബക്കും നേതൃത്വം നൽകി. പെരുന്നാൾ നമസ്കാരശേഷം സംഘടിത ഉദ്ഹിയത് കർമവും സംഘടിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ