പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങായി തവനൂർ മണ്ഡലം അബുദാബി കെഎംസിസി
Wednesday, August 14, 2019 7:59 PM IST
അബുദാബി: കേരളത്തിൽ നടന്ന പ്രയള ദുരിതാശ്വസത്തിലേക്ക് അബുദാബി സിറ്റിയിൽ നിന്നും മുസഫ, ബനിയാസ് എന്നിവടങ്ങളിലേ സുമനസുകളുമായി സഹകരിച്ചു വസ്ത്രങ്ങൾ സംഭരിച്ച് തവനൂർ മണ്ഡലം കെഎംസിസി 250 കിലോ സാധനങ്ങൾ അബുദാബി കെഎംസിസി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഇസ് ലാമിക് സെന്‍ററിൽ വച്ച് സ്റ്റേറ്റ് കമ്മിറ്റിക്ക് കൈമാറി.

പ്രളയ കെടുതി നേരിടുന്ന മണ്ഡലത്തിലേ നാല് പഞ്ചായത്തുകളായ പുറത്തൂർ ,മംഗലം,തൃപ്രങ്ങോട്, തവനൂർ പഞ്ചായത്തുകളിലും നാട്ടിലുള്ള കെഎംസിസി നേതാക്കളായ ഹൈദർ നെല്ലിശേരി, സുലൈമാൻ മംഗലം,കുഞ്ഞിപ്പ കടകശേരി,ഇസ്മായിൽ മാഷ്,മമ്മി നടുവട്ടം എന്നിവർ കുടിവെള്ളം എത്തിക്കുന്നതിനും പുനരദിവാസത്തിനും നേതൃത്വം നൽകിവരുന്നു.

യുഎഇ ലെ പെരുന്നാൾ ആഘോഷങ്ങളാക്കെ മാറ്റി വെച്ച് അവധി ദിവസങ്ങളിൽ പ്രവർത്തകർ പ്രളയ ബാധിതരെ സഹായിക്കുന്ന വസ്ത്ര ശേഖരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.അനീഷ് മംഗലം, ഷമീർ പുറത്തൂർ,നൗഫൽ ആലുങ്ങൾ, ഹംസകൂട്ടി തൂമ്പിൽ,അഷ്റഫ് ആലുക്കൽ,ഷാജി കാലടി, നിസ്സാർ കാലടി,ആരിഫ് ആലത്തിയൂർ, അസീസ് അമരിയിൽ,റസാഖ് മംഗലം,ഹബീബ് പുറത്തൂർ,മനാഫ് തവനൂർ, എന്നിവർ വസ്ത്രശേഖരണത്തിന് നേതൃത്വം നൽകി.

സംസ്ഥാന സെക്രട്ടറി അഷ്റഫ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്‍റ് നാസർ ടി.കെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം സെക്രട്ടറി മൊയ്തീൻ ടി.സി. സ്വാഗതവും നൗഷാദ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള