മലയാളി യുവാവ് മസ്കറ്റിൽ മുങ്ങി മരിച്ചു
Wednesday, August 14, 2019 8:04 PM IST
മസ്കറ്റ്: കൊല്ലം കല്ലുംതാഴം പുത്തൻപീടികയിൽ ജോൺ വർഗീസ് ഷീലാ പോൾ ദമ്പതികളുടെ മകൻ ജോണി ജോൺ (25) മസ്കറ്റിൽ മുങ്ങി മരിച്ചു. മസ്‌കറ്റിലെ അൽ തലീൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഒമാനിലെ ഖുറിയാത്തിനടുത്തുള്ള വാദി അൽബീനിൽ സുഹൃത്തുക്കളോടൊപ്പം ബക്രീദ് അവധി ആഘോഷങ്ങൾക്കിടെയായിരുന്നു അപകടം.

ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഖുറിയാത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടക്കുന്നു.

സംസ്കാരം കൊല്ലം ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ പിന്നീട്.

റിപ്പോർട്ട്: സേവ്യർ കാവാലം