കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു
Friday, August 16, 2019 8:53 PM IST
കുവൈത്ത്: കണ്ണൂർ മുണ്ടയാട് സ്വദേശി അജേഷ് കുമാർ (49) കുവൈത്ത് സിറ്റിയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. പരേതൻ അബാസിയ മൂകാംബിക ജ്വല്ലറി ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.

മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍റെ (ഫോക്ക്) നേതൃത്വത്തിൽ പൂർത്തീകരിച്ച് 16 നു രാവിലെ എത്തിഹാദ് വിമാനത്തിൽ കോഴിക്കോടെത്തിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽXaviour Antony

GS - F0KE

Ph_97343960