ഖത്തര്‍ ടെക് കമ്പനിയുടെ ഈദ് ആഘോഷം വ്യത്യസ്തമായി
Saturday, August 17, 2019 7:13 PM IST
ദോഹ: ഖത്തറിലെ പ്രമുഖ സംരംഭകരായ ഖത്തര്‍ ടെക് കമ്പനിയുടെ ഈദാഘോഷം ജീവനക്കാരുടെ പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും അവിസ്മരണീയമായി. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഫിനാന്‍സ് മാനേജര്‍ ഏലിയാസ്, തോമസ് എം. പുലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദുഖാന്‍ ബീച്ചിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

കമ്പനി മാനേജ്‌മെന്‍റിനോടൊപ്പം കുട്ടികളും കുടുംബങ്ങളും ജീവനക്കാരും ഒത്തുചേര്‍ന്നപ്പോള്‍ ആഘോഷത്തിന് മാറ്റുകൂടി. ആടിയും പാടിയും വിവിധ ഗെയിമുകളില്‍ വാശിയോടെ മാറ്റുരച്ചും ഓരോരുത്തരും ആഘോഷം അവിസ്മരണീയമാക്കി.

റൊട്ടി കടി മത്സരം ഒന്നാം സ്ഥാനം ജിനു കുര്യാക്കോസ്, രണ്ടാം സ്ഥാനം സോമസുന്ദരന്‍. നാരങ്ങാ സ്പൂണ്‍ മത്സരം ഒന്നാം സ്ഥാനം പ്രവീണ്‍ മാമന്‍, രണ്ടാം സ്ഥാനം സോമസുന്ദരന്‍. കബഡി മത്സരം ഒന്നാം സ്ഥാനം ബിനോയ് ഇട്ടി, ജെബി കെ. ജോണ്‍, സാബു പീറ്റര്‍, ബേസില്‍ ബാബു, ബബിത് ഏലിയാസ്, മനു മുകുന്ദന്‍, ശ്രീകാന്ത. വടംവലി മത്സരം ഒന്നാം സ്ഥാനം ബബിത് ഏലിയാസ്, ബിനോയ് ഇട്ടി, ഏലിയാസ് കുര്യന്‍, തോമസ് മാത്യു, സാബു പീറ്റര്‍, ബേസില്‍ ബാബു, മനു മുകുന്തന്‍, ശ്രീകാന്ത. കുളംകര മത്സരം ഒന്നാം സ്ഥാനം സാബു പീറ്റര്‍ രണ്ടാം സ്ഥാനം ജിനു കുര്യാക്കോസ്. മെമ്മറി ടെസ്റ്റ് ഒന്നാം സ്ഥാനം ബിനു തോമസ് & സോമസുന്ദരന്‍, രണ്ടാം സ്ഥാനം മാനസ ഷിബിന്‍. വെള്ളം കുടി മത്സരം ഒന്നാം സ്ഥാനം ബബിത് ഏലിയാസ് രണ്ടാം സ്ഥാനം സാബു പീറ്റര്‍, ജെറിഷ് ടി. കുര്യാക്കോസ്. എന്നിവരാണ് യഥാക്രമം മത്സര വിജയികള്‍.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഫിനാന്‍സ് മാനേജര്‍ ഏലിയാസ് കുര്യന്‍, പ്രൊക്യൂര്‍മെന്‍റ് കോഓര്‍ഡിനേറ്റര്‍ ലൈജു വര്‍ഗീസ്, സീനിയര്‍ അക്കൗണ്ടന്‍റ് ശ്രീരേഖ എസ്. മേനോന്‍, ക്യാമ്പ് ബോസ് ജോണ്‍സണ്‍ സി.ജി, പിആര്‍ഒ ബിനു തോമസ്, അസിസ്റ്റന്‍റ് സെയ്ല്‍സ് മാനേജര്‍ ജോബി ജോണ്‍, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പ്രശാന്ത് പി.ജി, ഡെലിവറി സ്റ്റാഫ് സാബു പീറ്റര്‍ എന്നിവര്‍ വിതരണം ചെയ്തു.