കുവൈത്തിലെ വിവിധ സംഘടനകൾ സുഷമാസ്വരാജിന് ശ്രദ്ധാജ്ഞലി അർപ്പിച്ചു
Saturday, August 17, 2019 7:38 PM IST
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്തിന്‍റെ നേതൃത്വത്തില്‍ കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ചേർന്ന് സുഷമ സ്വരാജിന് ശ്രദ്ധാജ്ഞലി അർപ്പിച്ചു.

കഴിവുറ്റ ഒരു നല്ല ഭരണാധികാരിയും തൊഴിലിടങ്ങളിലെ ചതികളിലും വഞ്ചനയിലും പെട്ടു നിസഹായരും നിരാലംബരുമായ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്രയവും അഭയവും ആയിരുന്നു സുഷമ സ്വരാജ് എന്ന് ഓർഗനൈസിംഗ് സെക്രട്ടറി പി.വി വിജയരാഘവൻ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

ഒഐസിസി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര, അമ്മ പ്രതിനിധി ദിവാകരൻ, എൻഎസ്എസ് പ്രസിഡന്‍റ് പ്രസാദ് പത്മനാഭൻ, സാരഥി ട്രസ്റ്റ് ചെയർമാൻ സജീവ്, സേവാദർശൻ പ്രസിഡന്‍റ് സഞ്ജുരാജ്, സത്യം ഓൺലൈൻ എഡിറ്റർ സണ്ണി മണ്ണാർക്കാട്, ജിപിസിസി പ്രസിഡന്‍റ് ചെസിൽ രാമപുരം, വേൾഡ് മലയാളി അസോസിയേഷൻ ഭാരവാഹി ജയ്സൺ, കാലിക്കട്ട് ജില്ലാ അസോസിയേഷൻ പ്രസിഡന്‍റ് ഷംസുദ്ദീൻ, ഇടുക്കി ജില്ലാ പ്രസിഡന്‍റ് തോമസ് ചെട്ടികുളങ്ങര, അമ്മ പ്രസിഡന്‍റ് പ്രമോദ് ചെല്ലപ്പൻ, കൊട്ടാരക്കര അസോസിയേഷൻ പ്രതിനിധി രതീഷ് രവി, ആലപ്പുഴ അസോസിയേഷൻ പ്രതിനിധി തോമസ്, വിവിധ ഭാഷ കോഓർഡിനേറ്റർ രാജ് ഭണ്ഡാരി തുടങ്ങിയവർ അനുശോചിച്ചു. ഭാരതീയ പ്രവാസി പരിഷത്ത് വൈസ് പ്രസിഡന്‍റ് ബിനോയി സെബാസ്റ്റ്യൻ സമ്മേളനത്തിന് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി നാരായണൻ ഒതയൊത്ത് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ